വേറിട്ട വസ്ത്രധാരണയിലൂടെ ശ്രദ്ധ നേടിയ നടി ഉര്‍ഫി ജാവേദിന് വിവാഹം

198

സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ക്ക് നടി ഉര്‍ഫി ജാവേദിനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. പലപ്പോഴും വിവാദങ്ങളില്‍ പെട്ടിട്ടുള്ള നടി കൂടിയാണ് ഉര്‍ഫി. വസ്ത്രധാരണയുടെ പേരിലും ഉര്‍ഫി ശ്രദ്ധ നേടിയിട്ടുണ്ട്. ഈ താരം വസ്ത്രത്തില്‍ നടത്തുന്ന ചില പരീക്ഷണങ്ങളും വിവാദമായിട്ടുണ്ട്. ബിഗ് ബോസിലൂടെയാണ് ഉര്‍ഫി ശ്രദ്ധ നേടിയത്. ഇപ്പോഴിതാ താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞുവെന്ന റിപ്പോര്‍ട്ടാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്നത്.

Advertisements

also read
തമിഴില്‍ തിളങ്ങി മലയാള താരങ്ങള്‍; വിജയുടെ ചിത്രത്തിലും പ്രധാന കഥാപാത്രമായി എത്തുന്നത് മലയാളത്തിലെ സൂപ്പര്‍ താരം

ഉര്‍ഫിയുടെ സഹോദരിയാണ് വിവാഹ ഫോട്ടോ പങ്കുവെച്ചത്. എന്നാല്‍ ചിത്രത്തില്‍ ഭാവി വരന്റെ മുഖം വ്യക്തമല്ല. ഹോമകുണ്ഡത്തിനു സമീപം ചടങ്ങില്‍ പങ്കെടുക്കുന്ന ഫോട്ടോയാണ് ഉര്‍ഫിയുടേത്. എന്നാല്‍ ഇത് താരത്തിന്റെ വരന്‍ തന്നെയാണോ എന്നും ആരാധകര്‍ ചോദിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഉര്‍ഫി. പലപ്പോഴും പല വിഷയങ്ങളിലും പ്രതികരിച്ചിട്ടുണ്ട് താരം.

വിമാനത്താവളത്തില്‍ നിന്നും നേരിട്ട അധിക്ഷേപത്തിന് താരം നല്‍കിയ മറുപടിയെല്ലാം ചര്‍ച്ചയായിരുന്നു. വേറിട്ട വസ്ത്ര രീതിയാണ് ഉര്‍ഫിയുടെ. ഇത് പലപ്പോഴും ചര്‍ച്ച ആവുകയും പിന്നീട് വിവാദമാവുകയും ചെയ്തു. എന്നാല്‍ ഇവര്‍ക്കുള്ള മറുപടി ഉര്‍ഫി തന്നെ കൊടുത്തിട്ടുണ്ട്.

Advertisement