വല്ലാതെ ഭ്രാന്തുകയറി, ഇനി വാങ്ങാതെ തരമില്ല, കൂളായി ഒന്നരക്കോടിയുടെ വണ്ടി വാങ്ങാനൊരുങ്ങി ബഷീര്‍ ബഷി, എന്തൊരു ഭാഗ്യമെന്ന് ആരാധകര്‍

140

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ ഷോയായ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഏറെ ശ്രദ്ധേയനായ സെലിബ്രിറ്റി ആണ് ബഷീര്‍ ബഷി. രണ്ട് ഭാര്യമാര്‍ അടങ്ങുന്ന കുടുംബത്തെ ഒത്തൊരുമയോടെ കൊണ്ടു പോകുന്നതാണ് തുടക്കം മുതല്‍ ബഷീര്‍ ബഷി ശ്രദ്ധിക്കപ്പെടാന്‍ കാരണം.

Advertisements

പ്രണയിച്ച് വിവാഹം കഴിച്ച ആദ്യ ഭാര്യയുടെ അനുവാദത്തോടെ ആയിരുന്നു രണ്ടാം ഭാര്യയേയും ബഷി വിവാഹം കഴിച്ചത്. പ്രാങ്ക് വീഡിയോകള്‍, പാചക പരീക്ഷണങ്ങള്‍, വെബ് സീരീസ് ഒക്കെയായി ബഷീറിനൊപ്പം ഭാര്യമാരും മക്കളും യുട്യൂബ് വഴി ഉണ്ടാക്കുന്നത് ലക്ഷങ്ങളാണ്.

Also Read: ഉദ്ഘാടന വേദികളില്‍ സ്വന്തം ശരീരം മാര്‍ക്കറ്റ് ചെയ്ത് നടിമാര്‍ പരിചയപ്പെടുത്തുന്നത് വളരെ മോശം ട്രെന്‍ഡ്, തുറന്നടിച്ച് ഫറ ഷിബ്ല, ഹണി റോസിനെയാണോ ഉദ്ദേശിച്ചതെന്ന് സോഷ്യല്‍മീഡിയ

ഈയടുത്ത് മഷൂറയ്ക്ക് ആണ്‍കുഞ്ഞും ജനിച്ചിരുന്നു. കുഞ്ഞിന്റെ എല്ലാ വിശേഷങ്ങളും താരങ്ങള്‍ യൂട്യൂബിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ബഷീര്‍ ബഷിയുടെ കുടുംബം പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയാണ് ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത്.

കുടുംബവുമൊത്തുള്ള ബഷീറിന്റെ ഒരു ഔട്ടിംഗ് വീഡിയോയാണ് മഷൂറയുടെ ചാനലില്‍ പങ്കുവെച്ചിരിക്കുന്നത്. ഒരു ബന്ധുവിന്റെ വിവാഹത്തിന് പോകുന്നതും അതിന് ശേഷം സിനിമക്ക് പോകുന്നതും എല്ലാം വീഡിയോയില്‍ കാണിക്കുന്നുണ്ട്.

Also Read: ഞങ്ങളുടെ ഫസ്റ്റ് നൈറ്റ് വേറെ രീതിയില്‍, കുട്ടികള്‍ വേണ്ടെന്ന ശ്രീയുടെ തീരുമാനം മാറ്റിയത് ഞാന്‍, തുറന്നുപറഞ്ഞ് ശ്വേത മേനോന്‍

ബിഎംഡബ്ല്യൂ എം4ന്റെ വിശേഷങ്ങളും താരം പങ്കുവെക്കുന്നുണ്ട്. അതിന്റെ ഭംഗി ആസ്വദിക്കാന്‍ എക്‌സൈറ്റഡ് ആയിട്ടാണ് ഷോറൂമിലേക്ക് കയറിയതെന്നും എന്നാല്‍ അത് വാങ്ങാതെ തരമില്ലെന്നും ബഷീര്‍ പറയുന്നു. അതിനിടെ സൈഗുവിനോട് അത് വാങ്ങണോ എന്ന് ചോദിക്കുമ്പോള്‍ വാങ്ങിക്കണം ഡാഡ എന്നായിരുന്നു മറുപടി.

വീഡിയോ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. ഒരു കളിപ്പാടം വാങ്ങുന്ന ലാഘവത്തോടെയാണ് ഒന്നരക്കോടിയുടെ ഈ വണ്ടി വാങ്ങുമെന്ന് പറയുന്നതെന്ന് ആരാധകര്‍ പറയുന്നു. അധ്വാനിക്കുന്നതിന്റെ ഫലമാണിതെന്നും ഇനിയും പടച്ചവന്‍ അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കുന്നവരുണ്ട്.

Advertisement