സിനിമയിലൂടെ എത്തി പിന്നീട് സീരിയലുകളിലൂടെ മലയാളികലുടെ മനം കവര്‍ന്ന താരമാണ് മൃദുല വിജയ്. മലയാളം മിനിസ്‌ക്രീനിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നൊക്കെ വിളിക്കാവുന്ന നായികയാണ് മൃദുല വിജയ്. ഫാന്‍സിന്റെ കാര്യത്തില്‍ മറ്റ് നടിമാരെ എല്ലാം കടത്തി വെട്ടുന്ന ലിസ്റ്റാണ് മൃദുലയ്ക്കുള്ളത്.
നടന്‍ യുവകൃഷ്ണയുമായിട്ടുള്ള മൃദുലയുടെ വിവാഹം വലിയ വാര്‍ത്തയായിരുന്നു. ഇരുവരും ഇക്കഴിഞ്ഞ ജൂലൈ എട്ടാം തീയിതി വിവാഹിതരയാരുന്നു. തിരുവനന്തപുരത്തെ ആറ്റുകാല്‍ അമ്പലത്തില്‍ വച്ചായിരുന്നു യുവ മൃദുലയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്.
അടുത്ത സുഹൃത്തുക്കളും കുടുംബക്കാരും മാത്രമായിരുന്നു വിവാഹ ചടങ്ങില്‍ പങ്കെടുത്തത്.വിവാഹ ശേഷം ഗര്‍ഭിണിയായതിന് പിന്നാലെ സീരിയലില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുകയായിരുന്നു താരം. അടുത്തിടെയായിരുന്നു സീരിയലിലേക്ക് തിരികെ എത്തിയത്. അടുത്തിടെയായിരുന്നു മൃദുലയുടെയും യുവയുടെയും മകള്‍ ധ്വനിയുടെ ഒന്നാംപിറന്നാള്‍.
ഇപ്പോഴിതാ തന്റെ പ്രസവത്തെ കുറിച്ചും ഭര്‍ത്താവിനെ കുറിച്ചും മൃദുല പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. പ്രസവ സമയത്ത് ഏട്ടനും കൂടെയുണ്ടായിരുന്നുവെന്നും തന്റെ വേദന കണ്ടിട്ട് ആള്‍ക്ക് ഒരു കുട്ടി മതിയെന്ന് തോന്നിയെന്നും അഞ്ച് കുട്ടികള്‍ വരെ വേണമെന്ന് തനിക്കും ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാല്‍ ഒരെണ്ണം കഴിഞ്ഞപ്പോഴേ മതിയായി എന്നും മൃദുല പറയുന്നു.
താന്‍ ഭര്‍ത്താവിനെ പേടിച്ച് ജീവിക്കുന്ന ഒരു ഭാര്യയല്ല, താന്‍ ഏട്ടനെ ബഹുമാനിക്കുന്നുണ്ടെന്നും മൃദുല പറഞ്ഞു. അതേസമയം, താനും മൃദുലയും ഒരേ വേവ്‌ലെഗ്ത്താണെന്നും എന്നാല്‍ പുള്ളിക്കാരിക്ക് ഇടക്കിടെ ദേഷ്യം വരുമെന്നും തന്റെ ചിരി കണ്ടാല്‍ അവളുടെ ദേഷ്യം പോകുമെന്നും യുവ പറയുന്നു.