ഏതാണ്ട് മുപ്പിത്തിയൊന്നോളം വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താര സുന്ദരിയാണ് നടി ശ്വേതാ മേനോന്‍. മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ജോമോന്‍ സംവിധാനം ചെയത് 1991 ല്‍ പുറത്തിറങ്ങിയ അനശ്വരം എന്ന സിനിമയിലൂടെ മലയാള എത്തിയ നടി പിന്നീട് നിരവധി സിനിമകളില്‍ വേഷമിട്ടു.
പരസ്യരംഗത്തും മോഡലിങ് രംഗത്ത് നിന്നും തിളങ്ങി നിന്നിരുന്ന ശ്വേതാ മേനോന്‍ ആമീര്‍ ഖാന്‍ അടക്കമു ള്ളവര്‍ക്ക് ഒപ്പം ബോളിവുഡ് സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. കാ മ സൂ ത്ര യുടെ പരസ്യത്തിലൂടെ ആണ് താരം ഇന്ത്യ മുഴുവന്‍ ആരാധകരെ നേടിയെടുത്തത്.
കോഴിക്കോടാണ് ശ്വേത മേനോന്റെ സ്വദേശം. ശ്വേതയുടെ പിതാവ് ഇന്ത്യന്‍ വ്യോമ സേനയില്‍ ആയിരുന്നു ജോലി ചെയ്തിരുന്നത്. കോഴിക്കോട് കേന്ദ്രീയ വിദ്യാലയത്തില്‍ ആയിരുന്നു ശ്വേതയുടെ പഠനം. അനശ്വരം എന്ന മലയാള ചിത്രത്തിലൂടെ ആണ് ശ്വേത സിനിമാ ജീവിതത്തിനു തുടക്കം കുറിക്കുന്നത്. ഇഷ്‌ക് ആണ് ശ്വേതയുടെ ആദ്യ ഹിന്ദി ചിത്രം.
നേരത്തെ ശ്വേത ബോബി എന്ന ഹിന്ദി നടനുമായി പ്രണത്തിലാവുകയുംവിവാഹം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഇയാള്‍ മയക്കുമരുന്നിന് അടിമായാണെന്നറിഞ്ഞതോടെ ബന്ധം ഉപേക്ഷിക്കുകയായിരുന്നു. ഇതിന് ശേഷമാണ് ശ്രീവത്സലനെ വിവാഹം ചെയ്തത്. ഇവര്‍ക്ക് സബീന എന്നൊരു മകളുമുണ്ട്.
ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ചും മകളെ കുറിച്ചും തുറന്നുസംസാരിക്കുകയാണ് ശ്വേത മേനോന്‍. ശ്രീ തനിക്ക് എല്ലാറ്റിനും നല്ല പിന്തുണയാണെന്നും കുട്ടികള്‍ വേണ്ടെന്നായിരുന്നു ശ്രീക്ക്, എന്നാല്‍ താനാണ് നിര്‍ബന്ധിച്ചതെന്നും തനിക്ക് ഒരു പെണ്‍കുഞ്ഞ് വേണമെന്ന് തന്നെയായിരുന്നു ആഗ്രഹമെന്നും ശ്വേത പറയുന്നു.
കളിമണ്ണ് എന്ന ചിത്രത്തില്‍ തന്റെ പ്രസവം ഷൂട്ട് ചെയ്തിരുന്നു. ഈ ചിത്രത്തില്‍ എന്തൊക്കെ ഷൂട്ട് ചെയ്താലും അതിന്റെ ഹാര്‍ഡ് ഡിസ്‌ക് തന്റെയും ശ്രീയുടെയും കൈയ്യിലായിരിക്കണമെന്ന് തനിക്ക് നിര്‍ബന്ധമുണ്ടായിരുന്നുവെന്നും ഒരു ക്ലിപ്പ് പോലും ആര്‍ക്കും കൊടുക്കില്ലെന്നും തന്റെ മകള്‍ക്ക് 14 വയസ്സാവുമ്പോള്‍ തനിക്ക് അത് ഗിഫ്റ്റായി അവള്‍ക്ക് കൊടുക്കണമെന്നും ശ്വേത പറയുന്നു.