കേന്ദ്രത്തിലും ബിജെപി ആയിരിക്കും; തൃശൂരിന് എന്തെങ്കിലും കിട്ടണമെങ്കില്‍ സുരേഷ് ഗോപി വരണം; അദ്ദേഹം ജയിക്കും: ബൈജു പറഞ്ഞത് കേട്ടോ

3394

കുട്ടിയായിരിക്കെ അഭിനയരംഗത്തേക്ക് ബാലതാരമായി കാലെടുത്തു വെച്ച നടനാണ് ബൈജു. 1981 ല്‍ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത മണിയന്‍ പിള്ള അഥവാ മണിയന്‍ പിള്ള എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. 1985 വരെ ബാലതാരമായി അഭിനയിച്ച താരം പിന്നീടങ്ങോട്ട് ആ ലേബലില്‍ നിന്ന് മാറി നടനായി.

നായകനായും, സഹനടനായും താരം മലയാള സിനിമയില്‍ നിറഞ്ഞു നിന്നു ഇപ്പോഴിതാ സിനിമാ രംഗത്ത് മാത്രമല്ല രാഷ്ട്രീയത്തിലും സജീവമായ സഹപ്രവര്‍ത്തകനെകുറിച്ചാണ് ബൈജു സംസാരിക്കുന്നത്. സുരേഷ് ഗോപിയുടെ തൃശൂരിലെ തെരഞ്1ഞെടുപ്പ് ഭാവിയെ കുറിച്ച് സംസാരിക്കുകയാണ് ബൈജു.

Advertisements

ബൈജുവിന്റെ വാക്കുകള്‍ ഇങ്ങനെ:

കേന്ദ്രത്തില്‍ എന്തായാലും ബിജെപിയെ വരൂ എന്നാണ് എന്റെ നിഗമനം. അപ്പോള്‍ സുരേഷ് ഗോപി തൃശൂര്‍ നിന്ന് ജയിച്ചാല്‍ ആ ജില്ലക്ക് എന്തെങ്കിലും പ്രയോജനം ഉണ്ടാകും. ജയിച്ചാല്‍ എന്തെങ്കിലും ചെയ്യുന്ന ആളാണ് അദ്ദേഹം. ഒരു സംശയവുമില്ല. ഞാന്‍ പറയാതെ തന്നെ എല്ലാവര്‍ക്കും അറിയുന്ന കാര്യമാണത്. സാധ്യതയുമുണ്ടെന്ന്
ക്യാന്‍ മീഡിയയോട് ബൈജു പറഞ്ഞു.

ALSO READ- മമ്മൂട്ടിയുടെ പേരില്‍ സിനിമ, നടന്‍ ഷൈന്‍ ടോം ചാക്കോ

അതേസമയം, തന്റെ മറ്റ് സഹപ്രവര്‍ത്തകരെ കുറിച്ചും ബൈജു സംസാരിച്ചു. എംഎല്‍എയായ മുകേഷിന് ഇനി സീറ്റ് കിട്ടുവോ എന്ന് തനിക്കറിയില്ല. പുതിയ പിള്ളേര്‍ക്ക് കൊടുക്കാനാണ് സാധ്യതയെന്നും ബൈജു പറയുന്നു. തൃശൂരില്‍ സുരേഷ് ഗോപി ഇത്തവണയും മത്സരിക്കുന്നുണ്ട്. അവിടുത്തെ ആളുകള്‍ തന്നോട് പറഞ്ഞത് ഇത്തവണ സുരേഷ് ഗോപി ജയിക്കുമെന്നാണ് എന്നും ബൈജു പറഞ്ഞു.

സുരേഷ് ഗോപിയോട് ഷൂട്ടിങ് സമയത്താണ് ഇത്തവണ ജയിച്ചില്ലെങ്കില്‍ ഇനി ഒരിക്കലും ഒരു മത്സരത്തിന് നിങ്ങള്‍ പോകരുതെന്ന് പറഞ്ഞതെന്ന് ബൈജു പറയുന്നു. ഇത് അവസാനത്തെ മത്സരം ആയിരിക്കണം എന്നും പറഞ്ഞു. ഇതോടെ ഇനി താന്‍ മത്സരിക്കില്ലെന്ന് പുള്ളി തന്നോട് പറയുകയും ചെയ്തു. ബാക്കി തൃശൂരത്തെ ജനങ്ങള്‍ക്ക് വിട്ടുകൊടുക്കാമെന്നാണ് ബൈജു പറഞ്ഞത്.

മുന്‍മന്ത്രി കൂടിയായ ഗണേഷ് കുമാറിനെപ്പറ്റിയും ബൈജു സംസാരിക്കുന്നുണ്ട്. ഗണേഷ് ഒരു സിനിമ നടന്‍ എന്നതിലുപരി ഒരു നല്ല രാഷ്ട്രീയക്കാരനാണ്. മിടുക്കനായ രാഷ്ട്രീയക്കാരനാണ്.

ALSO READ- കുട്ടിക്കാലം മുതലുള്ള ആ ആഗ്രഹം നടത്തി തന്നത് അഹാന; അക്കാര്യത്തില്‍ അവള്‍ പെര്‍ഫെക്റ്റ് ആണ്; മകളെ കുറിച്ച് സിന്ധു

ജനങ്ങളുടെ മനസ്സ് അറിയാവുന്ന ഒരു പൊതുപ്രവര്‍ത്തകനാണ് ഗണേഷ്. കാരണം മന്ത്രി ആയിരുന്നപ്പോള്‍ അദ്ദേഹം ഒത്തിരി ശോഭിച്ചിട്ടുണ്ട് എന്നാണ് ബൈജു അഭിപ്രായപ്പെട്ടത്.

ആ നടി അങ്ങനെ എന്നോട് പറഞ്ഞത് എനിക്ക് അപമാനമായി, ഞാൻ അവരെ ഒഴിവാക്കി

Advertisement