വിലകൂടിയ സമ്മാനങ്ങളില്ലെങ്കിലും എന്നെ സന്തോഷിപ്പിക്കാന്‍ അവന്റെ മുഖത്തെ ഈ പുഞ്ചിരി മതി, തേജസ്സിനൊപ്പമുള്ള മനോഹര നിമിഷം പങ്കുവെച്ച് മാളവിക, വീഡിയോ വൈറല്‍

181

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ സിനിമാ നടിയും മിനിസ്‌ക്രീന്‍ താരവുമാണ് മാളവിക കൃഷ്ണദാസ്. ആക്ടിംഗ് റിയാലിറ്റി ഷോയിലൂടെ ആണ് മാളവിക ശ്രദ്ധേയ ആയത്. മികച്ച നര്‍ത്തകി കൂടിയായ മാളവികയുടെ റീല്‍സെല്ലാം വൈറലാവാറുമുണ്ട്.

Advertisements

ഇതിനിടെ താരം റിയാലിറ്റി ഷോയിലെ സഹമത്സരാര്‍ത്ഥിയായിരുന്ന തേജസ് ജ്യോതിയെ വിവാഹം ചെയ്തിരിക്കുകയാണ്. താരങ്ങളുടെ വിവാഹത്തിന് സിനിമ സീരിയല്‍ മേഖലയില്‍ നിന്നുമായി നിരവധി പേരാണ് പങ്കെടുത്തത്.

Also Read: ചെയ്യാന്‍ പറ്റുന്ന ചെറിയ കാര്യങ്ങള്‍ ചെയ്യണം, അതിലൂടെ കിട്ടുന്ന സന്തോഷം വളരെ വലുതാണ്, രണ്ട് കിടിലന്‍ സര്‍പ്രൈസ് വീഡിയോകളുമായി ലിന്റു, വൈറല്‍

മാളവികയുടെയും തേജസിന്റെ വിവാഹത്തിന്റെ വീഡിയോയും ചിത്രങ്ങളുമെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. വിവാഹശേഷം തായ്‌ലന്‍ഡിലായിരുന്നു ഹണിമൂണിന് പോയത്. ഇതിന് ശേഷം ജോലിക്കായി തേജസ് മര്‍ച്ചന്റ് നേവിയിലേക്ക് മടങ്ങിയിരുന്നു.

ഇപ്പോഴിതാ തേജസിനൊപ്പമുള്ള ഒരു യാത്രയിലെ മനോഹര നിമിഷത്തിന്റെ വീഡിയോ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരിക്കുകയാണ് മാളവിക. വിലകൂടിയ സമ്മാനങ്ങളില്ലെങ്കിലും അവന്റെ മുഖത്തെ പുഞ്ചിരി മതി തന്നെ സന്തോഷിപ്പിക്കാന്‍ എന്നായിരുന്നു മാളവിക വീഡിയോയക്ക് നല്‍കിയ ക്യാപ്ഷന്‍.

Also Read: എന്റെ ജീവിതത്തില്‍ തുടരാന്‍ വേണ്ടി ആരോടും അപേക്ഷിച്ചിട്ടില്ല; അത് അവരുടെ തിരഞ്ഞെടുപ്പ് മാത്രമാണ്; ചര്‍ച്ചയായി ലേഖ ശ്രീകുമാറിന്റെ വാക്കുകള്‍

നിന്റെ പെണ്ണിനെ സന്തോഷിപ്പിക്കാന്‍ വില കൂടി സമ്മാനങ്ങള്‍ വേണ്ടെന്നും മാളവിക കുറിച്ചിരുന്നു. വീഡിയോ പങ്കുവെച്ച് നിമിഷ നേരം കൊണ്ടാണ് വൈറലായത്. നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റ് ചെയ്തത്.

Advertisement