ടെലിവിഷന്‍ പരമ്പരകളിലൂടെ താരമായി മാറിയ നടിയാണ് ലിന്റു റോണി. ഇപ്പോള്‍ അഭിനയിത്തില്‍ സജീവമല്ലെങ്കിലും ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെ തന്റെ സാന്നിധ്യം സോഷ്യല്‍ മീഡിയയില്‍ അറിയിക്കാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്. നിലവില്‍ വിദേശത്ത് സ്ഥിര താമസമാക്കിയിരിക്കാണ് ലിന്റു.
എട്ടുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷം അമ്മയായ വിശേഷം ലിന്റു ആരാധകരുമായി പങ്കിട്ടിരുന്നു. ഗര്‍ഭിണിയാണെന്ന് അറിഞ്ഞതു മുതലുള്ള ഓരോ വിശേഷവും താരം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. ബേബി ഷവരും ജെന്‍ഡര്‍ റിവീല്‍ പാര്‍ട്ടിയും താരം പങ്കിട്ടിരുന്നു. മകന് ലെവി എന്നാണ് പേരിട്ടിരിക്കുന്നത് ലിന്റുവും റോണിയും.
യുകെയിലാണ് ലിന്റു കുടുംബ സമേതം താമസിക്കുന്നത്. ഇവിടെ നിന്നുള്ള തന്റെ വിശേഷങ്ങള്‍ എല്ലാം താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ലിന്റു പങ്കുവെച്ച പുതിയ വീഡിയോയാണ് ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത്. രണ്ട് സര്‍പ്രൈസുകളെ കുറിച്ചാണ് വീഡിയോയില്‍ പറയുന്നത്.
ഒരെണ്ണം ഭര്‍ത്താവിന്റെ അച്ഛനും അമ്മയ്ക്കും കൊടുത്ത സര്‍പ്രൈസും, തന്റെ സബ്‌സ്‌ക്രൈബറായ ഒരു പെണ്‍കുട്ടിക്ക് നല്‍കിയ സര്‍പ്രൈസാണ് രണ്ടാമത്തേത്. തന്റെ ഭര്‍ത്താവ് ജോലി ചെയ്യുന്ന സ്ഥലത്തെല്ലാം കൊണ്ടുപോയി അവിടെയെല്ലാം കാണിച്ചുകൊടുക്കുകയായിരുന്നു ലിന്റു മാതാപിതാക്കള്‍ക്ക്. ലിന്റുവിന്റെ സര്‍പ്രൈസില്‍ അവര്‍ ശരിക്കും ഇമോഷണലായിരുന്നു.
ലിന്റുവിന്റെ വളകാപ്പ് ചടങ്ങ്് കണ്ട സബ്‌സ്‌ക്രൈബറായ രസ്‌ന എന്ന പെണ്‍കുട്ടി തനിക്ക് അതുപോലെ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഗര്‍ഭിണിയായ രസ്‌നയ്‌ക്കൊപ്പം ബന്ധുക്കള്‍ ആരും തന്നെയുണ്ടായിരുന്നില്ല. രസ്‌നയുടെ ആഗ്രഹം മനസ്സിലാക്കിയ ലിന്റു സര്‍പ്രൈസായി ഒരു വളകാപ്പ് അറേഞ്ച് ചെയ്യുകയായിരുന്നു.
ലിന്റുവിന്റെ സര്‍പ്രൈസ് സമ്മാനം കണ്ട് രസ്‌നയുടെ കണ്ണുകള്‍ നിറഞ്ഞു. തന്നെ കൊണ്ട് ചെയ്യാന്‍ പറ്റുന്ന ചെറിയ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ കി്ട്ടുന്ന സന്തോഷം ചെറുതല്ലെന്ന് ലിന്റു പറയുന്നു. ഗര്‍ഭിണികള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നടത്തിക്കൊടുക്കണമെന്നും ലിന്റു പറയുന്നു.