ഞങ്ങള്‍ പ്രെഗ്നന്റാണ്! കാത്തിരിപ്പിന് ഒടുവില്‍ ജീവിതത്തിലേക്ക് കുഞ്ഞതിഥി വരുന്നു; സന്തോഷം പങ്കിട്ട് ജിസ്മിയും മിഥുനും

452

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പരിചിതയായ താരമാണ് ജിസ്മി. സ്‌ക്രീനില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ വില്ലത്തിയായി എത്തുകയാണെങ്കിലും ജിസ്മിയോട് പ്രത്യേകമായൊരു ഇഷ്ടമുണ്ട് ആരാധകര്‍ക്ക്.

അതുകൊണ്ടാണ് മഞ്ഞില്‍ വിരിഞ്ഞ പൂവിലെ സോനയ്ക്കും കാര്‍ത്തികദീപത്തിലെ വിജിതയ്ക്കുമൊക്കെ മികച്ച സ്വീകാര്യത ലഭിച്ചതും. സീരിയലെന്നാല്‍ ഒരു കുടുംബം ആണെന്നും തങ്ങളെല്ലാം അതുപോലെയാണ് കഴിയുന്നതെന്നും ജിസ്മി പറഞ്ഞിരുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂവില്‍ നിന്നും മാറുന്നതിനെക്കുറിച്ച് താന്‍ ആലോചിച്ചിട്ടേയില്ലെന്നും താരം മുന്‍പ് പറഞ്ഞിരുന്നു.

Advertisements

ജിസ്മിയുടെ വിവാഹ ചിത്രങ്ങള്‍ ഇതിനിടെ വലിയ രീതിയില്‍ വൈറലായിരുന്നു. സോഷ്യല്‍മീഡിയയില്‍ സജീവമായ ജിസ്മിയും ഭര്‍ത്താവ് മിഥുനും ചിത്രങ്ങളും വിശേഷങ്ങളും പങ്കിടാറുണ്ട്. ഇപ്പോഴിതാ താരം തങ്ങളുടെ ജീവിതത്തില്‍ പുതിയൊരു അതിഥി വരുന്നുണ്ടെന്ന വിശേഷം പങ്കിടുകയാണ്.

ALSO READ- ഭര്‍ത്താവ് അഭിഷേകുമായി പിണക്കത്തിലാണോ? പിണങ്ങിയാല്‍ ആരാണ് ആദ്യം സോറി പറയാറുള്ളത്; ചോദ്യങ്ങള്‍ക്ക് ഉത്തരവുമായി ഐശ്വര്യ റായി

കാത്തിരിപ്പിനൊടുവിലായി കുഞ്ഞ് ജീവിതത്തിലേക്ക് വരുന്നതിന്റെ സന്തോഷമാണ് താരം പങ്കിടുന്നത്. താന്‍ പ്രഗ്‌നന്‍സി ടെസ്റ്റ് ചെയ്തതിന്റെയും സ്‌കാനിംഗ് ചിത്രങ്ങളും ചേര്‍ത്തുവെച്ചുള്ള ഫോട്ടോയ്ക്കൊപ്പമായാണ് ജിസ്മി തന്റെ സന്തോഷവാര്‍ത്ത പങ്കിട്ടിരിക്കുന്നത്.

‘ഞങ്ങള്‍ പ്രഗ്‌നന്റാണ്, സന്തോഷത്തോടെ ഈ വിശേഷവാര്‍ത്ത നിങ്ങളുമായി പങ്കിടുന്നു. ഞങ്ങള്‍ക്കൊരു അമൂല്യ സമ്മാനം തന്നതിന് ദൈവത്തിനോട് നന്ദി പറയുന്നു. ഞങ്ങള്‍ അച്ഛനും അമ്മയും ആവാന്‍ പോവുകയാണ്’- എന്നാണ് ജിസ്മി കുറിച്ചത്.

ALSO READ- കിടിലന്‍ ലുക്കില്‍ സുല്‍ഫത്തിന് ഒപ്പമെത്തി; ഒതുക്കി വെട്ടിയ പുത്തന്‍ ഹെയര്‍ സ്‌റ്റൈല്‍ ബിലാലിന് വേണ്ടിയാണോ എന്ന് പ്രേക്ഷകര്‍; വൈറല്‍ ചിത്രങ്ങള്‍

തനിക്ക് ഇപ്പോള്‍ മൂന്ന് മാസമായെന്നും ഫസ്റ്റ് ട്രിമസ്റ്റര്‍ പൂര്‍ത്തിയായെന്നും ജിസ്മി കുറിച്ചിരിക്കുകയാണ്. മുന്‍പ് താരം തനിക്ക് നല്ലൊരു ഭാര്യയും അമ്മയുമാവാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞിരുന്നു.

jism

Advertisement