കേരളത്തില്‍ കുറച്ചുദിവസങ്ങളായി കരുവന്നൂര്‍ ബാങ്കിലെ സാമ്പത്തിക തട്ടിപ്പും ഇഡിയുടെ അന്വേഷണവുമാണ് വാര്‍ത്തകളില്‍ നിറയുന്നത്.രാഷ്ട്രീയ ലോകത്ത് വലിയ വിവാദമായിരിക്കുകയാണ് ഈ വിഷയം. പ്രതിപക്ഷം വിഷയം ഏറ്റെടുത്തതോടെ സര്‍ക്കാരിനും സിപിഎമ്മിനും വലിയ പ്രതിരോധമാണ് സൃഷ്ടിക്കുന്നത്.
ഈ സാഹചര്യത്തിലാണ് കരുവന്നൂര്‍ തട്ടിപ്പ് ഓര്‍മ്മിപ്പിച്ച് ഒരു പുതിയ സിനിമ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വിഷയത്തെ ആസ്പദമാക്കിയാണ് ചിത്രം എത്തുന്നത്. സര്‍ക്കാരിനെ നിരന്തരം വി മര്‍ശിക്കുന്ന രമേഷ് പിഷാരടിയും സൈജു കുറുപ്പുമാണ് ഈ ചിത്രത്തിലെ പ്രധാന വേഷത്തിലെത്തുന്നത്. സിനിമയുടെ പേര് ‘പൊറാട്ട്’ നാടകം എന്നാണ്.
ചിത്രം ഒരുക്കുന്നത് നൗഷാദ് സാഫ്‌റോണ്‍ ആണ്. ഈ ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്. ഗാന്ധി ജയന്തി ദിനത്തില്‍ ഗാന്ധിജി പറഞ്ഞ ”സ്വഭാവഗുണമില്ലെങ്കില്‍ സഹകരണമില്ല” എന്ന വാചകത്തോട് കൂടിയാണ് ടീസര്‍ പുറത്തിറക്കിയത്.
ALSO READ- ‘അമ്മയെ ആദ്യം കണ്ടത് 12ാാം വയസില്‍, അമ്മയെന്നത് എപ്പോഴും ഗുരു ആണ്, എന്റെ കൈകള്‍ അമ്മ ചേര്‍ത്തുപിടിക്കുമ്പോള്‍ എന്റെ മനസ്സിലേക്കൊരു വെളിച്ചം കടന്നുവരുന്നു: മോഹന്‍ലാല്‍
കരുവന്നൂരിലെ സംഭവ വികാസങ്ങളും കോര്‍ത്തിണക്കിയാണ് ടീസര്‍ പുറത്തതെത്തിയത്. സഹകരണ ബാങ്കിലെ തട്ടിപ്പിന് ഇരയായ ഒരു സാധാരണക്കാരന്റെ പ്രതിഷേധമാണ് ടീസറില്‍ കാണാനാവുക.
കേരളാ കര്‍ണാടക അതിര്‍ത്തിയിലെ ഗോപാലപുരം എന്ന ഗ്രാമത്തിലെ ലൈറ്റ് ആന്റ് സൗണ്ട് ഉടമയായ അബു എന്ന കഥാപാത്രത്തെയാണ് സൈജു കുറുപ്പ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ആ ഗ്രാമത്തില്‍ നടക്കുന്ന ചില സംഭവങ്ങള്‍ തികഞ്ഞ ആക്ഷേപഹാസ്യത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുന്ന ചിത്രം കൂടിയാണ് പൊറാട്ട് നാടകമെന്ന് അണിയറ ്പരവര്‍ത്തകര്‍ അറിയിച്ചു.
ചിത്രത്തിന് മഞ്ജു വാര്യര്‍ അടക്കം നിരവധി പ്രമുഖര്‍ ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുകയാണ്. അ ന്തരി ച്ച സംവിധായകന്‍ സിദ്ദിഖിന്റെ സഹ സംവിധായകനായി പ്രവര്‍ത്തിച്ചു പോന്നിരുന്ന നൗഷാദ് സാഫറോണിന്റെ ആദ്യ ചിത്രം കൂടിയാണിത്.
ചിത്രത്തിന്റെ രചന സുനീഷ് വാരനാട് ആണ് നിര്‍വഹിക്കുന്നത്. മോഹന്‍ലാല്‍, ഈശോ എന്നീ ചിത്രങ്ങള്‍ക്കു ശേഷം സുനീഷ് വാരനാട് തിരക്കഥ രചിക്കുന്ന ചിത്രമാണിത്. എമിറേറ്റ്സ് പ്രൊഡക്ഷന്‍സിന്റേയും മീഡിയ യൂണിവേഴ്‌സിന്റെയും ബാനറില്‍ വിജയന്‍ പള്ളിക്കര ആണ് ചിത്രത്തിന്റെ നിര്‍മാണം.
സൈജുവിനും രമേശ് പിഷാരടിക്കും ഒപ്പം മറ്റു നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. രാഹുല്‍ മാധവ്, ധര്‍മ്മജന്‍ ബൊള്‍ഗാട്ടി , സുനില്‍ സുഖദ, നിര്‍മ്മല്‍ പാലാഴി, ബാബു അന്നൂര്‍, ഷുക്കൂര്‍, അനില്‍ ബേബി, ചിത്രാ ഷേണായ്, ഐശ്വര്യ മിഥന്‍ കോറോത്ത്,ജിജിന , ചിത്രാ നായര്‍ , ഗീതി സംഗീത, എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.