കേരളത്തില്‍ അടക്കം നിരവധി ആരാധകരുള്ള നടനാണ് രജനികാന്ത്. ഇദ്ദേഹത്തിന്റെ ഓരോ സിനിമകള്‍ക്കും വമ്പന്‍ വരവേല്‍പ്പാണ് ആരാധകര്‍ നല്‍കാറ്. ഇപ്പോഴിതാ മലയാളത്തിലെ രജനികാന്ത് ആരാധകര്‍ക്ക് സന്തോഷം നല്കുന്ന ഒരു വാര്‍ത്തയാണ് പുറത്തുവന്നത്. രജനികാന്ത് ഇന്ന് തിരുവനന്തപുരത്ത് എത്തും. അദ്ദേഹം ഒരു സിനിമ ഷൂട്ടിന് വേണ്ടിയാണ് തിരുവനന്തപുരത്ത് എത്തുന്നത്. റിപ്പോര്‍ട്ട് പ്രകാരം 10 ദിവസമാണ് ഷൂട്ടിംഗ് , അതുകൊണ്ട് തന്നെ പത്ത് ദിവസം ഇദ്ദേഹം തിരുവനന്തപുരത്ത് ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന തലൈവര്‍ 170 എന്ന് താല്‍ക്കാലിക പേര് നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് രജനി തിരുവനന്തപുരത്ത് എത്തുന്നത്.
also read
വലിയൊരു ഇടവേളക്ക് ശേഷം മോഹന്‍ലാല്‍ നയന്‍താര ഒന്നിക്കുന്നു; പുതിയ ചിത്രം പ്രേക്ഷകരിലേക്ക്
വെള്ളായണി കാര്‍ഷിക കോളേജിലും ശംഖുമുഖത്തുമാണ് ഷൂട്ടിംഗ്. ലൈക പ്രൊഡക്ഷന്‍സ് ഒരുക്കുന്ന ചിത്രത്തില്‍ സംഗീതം അനിരുദ്ധ് രവിചന്ദ്രനാണ്. ചിത്രത്തില്‍ മഞ്ജു വാര്യര്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഒപ്പം ഫഹദ് ഫാസില്‍ ഉണ്ടാകുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.
അതേസമയം രണ്ട് വര്‍ഷത്തിന് ശേഷം തിയേറ്ററുകളിലെത്തിയ രജനികാന്ത് ചിത്രം ജയിലര്‍ രാജ്യത്തെ തിയറ്ററുകളില്‍ തരംഗമായി. കേരളത്തില്‍ ഒരു മലയാള ചിത്രത്തിനും ലഭിക്കാത്ത വരവേല്‍പ്പാണ് ജയിലര്‍ സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. തമിഴ്നാട്ടില്‍ ചിത്രം വമ്പന്‍ ഹിറ്റായി.