തലൈവര്‍ 170, പത്ത് ദിവസത്തെ ഷൂട്ടിങ് കേരളത്തില്‍, സ്റ്റൈല്‍ മന്നന്‍ തിരുവനന്തപുരത്തേക്ക്

333

തമിഴ് സിനിമയിലെ സൂപ്പര്‍താരം രജനികാന്ത് ഇന്നും പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. തന്റെ അവസാനമായി പുറത്തിറങ്ങിയ ജയിലറില്‍ മിന്നും പ്രകടനമാണ് സ്റ്റൈല്‍ മന്നന്‍ കാഴ്ച വെച്ചത്. കോടികളാണ് ചിത്രം തിയ്യേറ്ററുകളില്‍ നിന്നും വാരിയത്.

Advertisements

ഇപ്പോഴിതാ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് കേരളത്തിലെത്തുന്നുവെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഇന്ന് തലസ്ഥാനനഗരിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തന്റെ പുതിയ ചിത്രമായ തലൈവര്‍ 170 എന്ന് താത്കാലിക പേര് നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായിട്ടാണ് താരം തിരുവനന്തപുരത്തെത്തുക.

Also Read: വിവാഹം നിശ്ചയം കഴിഞ്ഞതിന് ശേഷം വേര്‍പിരിഞ്ഞു, എന്നാല്‍ സൗഹൃദം വേണ്ടെന്ന് വെച്ചിട്ടില്ല, രശ്മിക ഇപ്പോഴും മെസ്സേജ് അയക്കാറുണ്ടെന്ന് രക്ഷിത് ഷെട്ടി

സംവിധായകന്‍ ജ്ഞാനവേലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരുവനന്തപുരത്ത് 10 ദിവസത്തെ ഷൂട്ടിങ്ങ് ഉണ്ടാകുമെന്നാണ് വിവരം. ശംഖുമുഖത്തും വെള്ളായണി കാര്‍ഷിക കോളേജിലുമൊക്കെയാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടക്കുന്നത്.

ലൈക പ്രൊഡക്ഷന്‍സ് ആണ് ചിത്രം ഒരുക്കുന്നത്. മലയാള സിനിമാതാരം മഞ്ജു വാര്യര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് പ്രമുഖ സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദ്രനാണ്.

Also Read: വീട്ടമ്മയായും ഭാര്യയായും അമ്മയുമായും ജീവിക്കാന്‍ കഴിയുന്നത് മനോഹരമായ കാര്യം, സിനിമ എനിക്ക് എപ്പോഴും പാഷന്‍, വിശേഷങ്ങള്‍ പങ്കുവെച്ച് സ്‌നേഹ

ഫഹദ് ഫാസിലും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ റിതിക സിംഗ്, ദുഷാര വിജയന്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. അതേസമയം ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

Advertisement