ഫാസില്‍ സംവിധാനം ചെയ്ത അനിയത്തിപ്രാവ് എന്ന സിനിമയില്‍ കൂടി എത്തിയ കുഞ്ചാക്കോ ബോബന്‍ പിന്നീടങ്ങോട്ട് മലയാള സിനിമയുടെ ഒരു ഭാഗമായി മാറുകയായിരുന്നു. അന്ന് കുഞ്ചാക്കോ ബോബന്‍ എന്ന യുവാവ് ഉണ്ടാക്കിയ തരംഗം ചില്ലറ അല്ലായിരുന്നു.
ഇടക്കാലത്ത് ഇടവേളയെടുത്ത് രണ്ടാം വരവ് ഗംഭീരമാക്കിയ താരം ചോക്ലേറ്റ് ഹീറോ പരിവേഷം അഴിച്ചുവെച്ച് വളരെ സൂക്ഷ്മതയോടെ ആഴമുള്ള കഥാപാത്രങ്ങള്‍ ഏറ്റെടുത്ത് ഫലിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ തന്റെ ആദ്യ ചിത്രമായ അനിയത്തി പ്രാവിനെ കുറിച്ച് സംസാരിക്കുകയാണ് ചാക്കോച്ചന്‍.
തനിക്ക് അനിയത്തി പ്രാവ് വീണ്ടും വീണ്ടും കാണാന്‍ കഴിയുന്ന ചിത്രമല്ല. താന്‍ വളരെ ബോറായിട്ടാണ് ആ ചിത്രം ചെയ്തതെന്നും തന്റെ പ്രശ്‌നങ്ങള്‍ എന്താണെന്ന് തനിക്ക് നന്നായിട്ട് അറിയാമെന്നും ആ പടത്തിന്റെ ക്ലൈമാക്‌സില്‍ ലളിതച്ചേച്ചിയും ശ്രീവിദ്യാമ്മയും തകര്‍ത്തഭിനയിച്ചത് കൊണ്ടാണ് ആ ചിത്രം അത്രയും നന്നായതെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു.
താന്‍ ഇപ്പോഴാണ് അനിയത്തി പ്രാവ് എന്ന ചിത്രം ചെയ്യുന്നതെങ്കില്‍ അതിലെ മുഴുവന്‍ ഭാഗങ്ങളും കറക്ട് ചെയ്യും. അക്കാര്യം താന്‍ യാതൊരു സംശയവുമില്ലാതെ പറയുമെന്നും തനിക്ക് റിപ്പിറ്റ് അടിച്ച് കാണാന്‍ ഇഷ്ടമുള്ള ചിത്രങ്ങളാണ് കസ്തൂരിമാര്‍, ന്നാ താന്‍ കേസ് കൊട്, അഞ്ചാം പാതിര തുടങ്ങിയവെയെന്നും താരം കൂട്ടിച്ചേര്‍ത്തു.
താന്‍ ഒരു സ്‌പോര്‍ട്‌സ് ഫ്രീക്ക് ആണ്. തനിക്ക് ജിം വര്‍ക്കൗട്ടുകളില്‍ വലിയ താത്പര്യമില്ലെന്നും കുറച്ചുകൂടി ഔട്ട് ഡോറിലേക്ക് ഇറങ്ങാന്‍ ഇഷ്ടപ്പെടുന്ന ആളാണെന്നും ഓട്ടം ചാട്ടം തുടങ്ങിയ സ്‌പോര്‍ട്‌സ് ആക്ടിവിറ്റികള്‍ താന്‍ എന്‍ജോയ് ചെയ്യാറുണ്ടെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു.