മലയാളി സിനിമാപ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരില് ഒരാളാണ് സുരേഷ് ഗോപി. ഒരു നല്ല നടന്‍ മാത്രമല്ല, മനുഷ്യസ്‌നേഹിയും രാഷ്ട്രീയപ്രവര്‍ത്തകനും കൂടിയാണ്. തന്റെ നിലപാടുകളും അഭിപ്രായങ്ങളും തുറന്നുപറയാന്‍ താരത്തിന് ഒരു മടിയുമില്ല. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായ താരം നിരവധി പേരുടെ കണ്ണീരൊപ്പാന്‍ കൂടെയുണ്ട്.
ഇപ്പോഴിതാ ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്ന് ഒരു മത്സരത്തിന് തയ്യാറെടുക്കുകയാണ് സുരേഷ് ഗോപി. അദ്ദേഹത്തിന് വിജയിക്കാനാകും എന്നുതന്നെയാണ് ഇപ്പോള്‍ പാര്‍ട്ടിയുടെ പ്രതീക്ഷ. ഇതിനു മുന്നോടിയായി ഒരു മാര്‍ച്ചും സുരേഷ് ഗോപി തൃശൂരില്‍നടത്തുകയാണ്.
കരുവന്നൂര്‍ ബാങ്കിലെ സാമ്പത്തിക തട്ടിപ്പിനെതിരെയാണ് സുരേഷ് ഗോപി ഇന്ന് പ്രതിഷേധ റാലി നടത്തുന്നത്. കരുവന്നൂര്‍ ബാങ്കില്‍ പണം നഷ്ടപ്പെട്ട് ദുരിതത്തിലായ നിരവധി കുടുംബങ്ങളെ സാമ്പത്തികമായി സഹായിച്ചതും സുരേഷ് ഗോപി ആയിരുന്നെന്നും പറയുകയാണ് ചിലര്‍.
ഈ സാഹചര്യത്തില്‍ ഇപ്പോഴിതാ ഇതിനുമുമ്പ് അഞ്ചു പാര്‍വ്വതി പ്രബീഷ് എന്ന സാമൂഹ്യ പ്രവര്‍ത്തക സുരേഷ് ഗോപിയെ കുറിച്ച് പങ്കിട്ട ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. വാക്കുകള്‍ ഇങ്ങനെ:
”ഇവിടെ ഉള്ള മറ്റു സൂപ്പര്‍ താരങ്ങളുടെ സിനിമകളൊക്കെ സൂപ്പര്‍ ഹിറ്റ് ആകുമ്പോള്‍ അവരുടെ ശേഖരത്തില്‍ മുന്തിയ ഒരു കാര്‍ കൂടി അതിഥിയായിട്ടെത്തും. അല്ലെങ്കില്‍ കുടുംബവുമൊത്ത് അടിപൊളി വിദേശയാത്ര. ഒപ്പം കുറെ പാര്‍ട്ടി ബാഷ് , തീര്‍ന്നു, എന്നാല്‍ ഇവിടെ സുരേഷ് ഗോപി എന്ന മനുഷ്യന്‍ ഒരു സിനിമയ്ക്ക് കരാര്‍ ഒപ്പിടുമ്പോള്‍ തന്നെ അതിന്റെ ഒരു വിഹിതം തൊഴിലില്ലാതെ വിഷമിക്കുന്ന മിമിക്രി കലാകാരന്മാരുടെ പക്കലെത്തും, അഭിനയത്തിരക്കിനിടയില്‍ പോലും ആളുടെ മനസ്സ് തന്റെ സഹായം പ്രതീക്ഷിച്ചിരിക്കുന്ന നിസ്സഹായരായ മനുഷ്യരെ കുറിച്ചായിരിക്കും…
എന്നാല്‍ ഇവിടെ സുരേഷ് ഗോപി എന്ന മനുഷ്യ സ്‌നേഹിയുടെ ഒരു പടം വിജയിക്കുമ്പോള്‍ അതിന്റെ ഏറിയ പങ്കും എത്തുക ഒരുപാട് മനുഷ്യരുടെ കണ്ണീരൊപ്പുവാന്‍ വേണ്ടിയാണ്; കുറെയേറെ കുടുംബങ്ങളുടെ സാന്ത്വന സ്പര്‍ശമാവാനാണ്.. അതുപോലെ പാവപ്പെട്ടവര്‍ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണം നിക്ഷേപങ്ങളായി അവര്‍ സഹകരണ സംഘങ്ങളില്‍ കൊണ്ടിടുമ്പോള്‍ അധികാരത്തിന്റെ കസേരകളിലിരുന്ന് അത് അടിച്ചുമാറ്റുന്നവരറിയുന്നുണ്ടോ അവര്‍ കാരണം തെരുവിലായവരുടെ കണ്ണീരൊപ്പാനും ഇവിടെ ഈ മനുഷ്യനെ ഉള്ളുവെന്ന്.
എന്നാല്‍ അതേസമയം ഇവിടെ ഇപ്പോള്‍ ഒരു ജോലിയും ഇല്ലാത്ത കുറച്ച് അ,വന്മാര്‍ നേരം വെളുക്കുമ്പം തൊട്ട് ഇരുട്ടുവോളം അങ്ങേരെ ചാണകം, വാഴ, അടിമ എന്നൊക്കെ അറഞ്ചം പുറഞ്ചം അടച്ചാക്ഷേപിച്ച് ലൈക്കും കമന്റും വ്യൂസും വാങ്ങികൂട്ടിയ മഴപ്പാഴുകളൊക്കെ അവസാനം രക്ഷയ്ക്ക് വിളിക്കുന്നത് അങ്ങേരെ തന്നെയാണ്. കരുണ നന്മ, സഹജീവി സ്‌നേഹം, മാനവികത തുടങ്ങിയ ഈശ്വരീയമായ വരപ്രസാദങ്ങള്‍ അദ്ദേഹത്തിന് ഇല്ലായിരുന്നുവെങ്കില്‍, ഇന്ന് ഏത് മലയാള താരരാജാവിനേക്കാള്‍ വലിയ മള്‍ട്ടി മില്യണയര്‍ ആയിരുന്നേനേ ഈ സുരേഷ് ഗോപി.
മലയാള സിനിമ ഇന്ന് ഈ കാണുന്ന നിലയില്‍ എത്താന്‍ സുരേഷ് ഗോപി എന്ന നടന്റെ സംഭാവനകള്‍ വളരെ വലുതാണ്. സിനിമ ലോകം തന്നെ ഒരു കാലത്ത് അദ്ദേഹത്തിനു ചുറ്റും കറങ്ങിയിരുന്നു. പക്ഷേ കറ കളഞ്ഞ നന്മ മുതല്‍ക്കൂട്ടായി കരുതിയ ആ മനുഷ്യന്‍ പണത്തിനും സ്വത്തിനും മീതേ മനുഷ്യരെ കണ്ടു. അതുകൊണ്ട് തന്നെ മറ്റേത് സിനിമ വിജയിച്ചില്ലെങ്കിലും സുരേഷ് ഗോപിയുടെ സിനിമകള്‍ വിജയിക്കണമെന്ന് ചിന്തയില്‍ മ,ത രാ,ഷ്ട്രീ,യ വി,ഷം തീണ്ടാത്ത സാധാരണ മനുഷ്യര്‍ ആഗ്രഹിക്കുന്നു. ആ ആഗ്രഹം സര്‍വ്വശക്തന്‍ സാധിപ്പിച്ചും തരുന്നു..”
സുരേഷ് ഗോപി എന്ന മനുഷ്യ സ്‌നേഹി, പാവപ്പെട്ടവരുടെ പണം അടിച്ചുമാറ്റുന്നവര്‍ അറിയണം അവരുടെ കണ്ണീരൊപ്പാനും ഇവിടെ ഈ മനുഷ്യനെ ഉള്ളൂവെന്ന്; വൈറല്‍ കുറിപ്പ്