മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മമ്മൂട്ടി. മലയാള സിനിമയിലെ താരരാജാവ് എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാം. അഞ്ച് പതിറ്റാണ്ടിലേറെയായി മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന താരം കൂടിയാണ് മമ്മൂട്ടി.
1971 ല്‍ പുറത്തിറങ്ങിയ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ താരം പിന്നീട് 400 ല്‍ അധികം സിനിമകളുടെ ഭാഗമായി. രണ്ട് ദിവസം മുമ്പാണ് മമ്മൂട്ടി നായകനായി എത്തിയ പുതിയ ചിത്രം കണ്ണൂര്‍ സ്‌ക്വാഡ് തിയ്യേറ്ററുകളിലെത്തി.
നവാഗതനായ റോബി വര്‍ഗീസ് രാജാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. തിയ്യേറ്ററുകളില്‍ വന്‍വിജയമായി തീര്‍ന്നിരിക്കുകയാണ് ചിത്രം. നിറഞ്ഞ പ്രേക്ഷകരുമായി തിയ്യേറ്ററുകളില്‍ മുന്നേറുകയാണ് കണ്ണൂര്‍ സ്‌ക്വാഡ്.
ചിത്രത്തിന്റെ വിജയത്തിന്റെ നിറവില്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഒന്നടങ്കം ചര്‍ച്ചവിഷയം മമ്മൂട്ടിയാണ്. കൊവിഡിന് ശേഷം പുറത്തുവരുന്ന എല്ലാ മമ്മൂട്ടി ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ വന്‍വിജയമായി തീരുകയാണ്. നല്ല കണ്ടന്റുള്ള ക്വാളിറ്റി സിനിമകളുടെ ഭാഗമാകുന്നതില്‍ മമ്മൂട്ടിയെ പ്രശംസിക്കുകയാണ് സോഷ്യല്‍മീഡിയ.
വേറെ ഒരു ഇന്‍ഡസ്ട്രിയിലെയും നടന്മാര്‍ക്ക് അവകാശപ്പെടാനില്ലാത്ത നേട്ടമാണ് മമ്മൂട്ടിക്കെന്ന് പലരും പറയുന്നു. നഷ്ടപ്പെട്ട സാമ്രാജ്യം അയാള്‍ തിരിച്ചുപിടിക്കുകയാണെന്നാണ് ഒരാളുടെ കമന്റ്. മമ്മൂട്ടിയുടെ വിജയം ആഘോഷമാക്കുകയാണ് ആരാധകരൊന്നടങ്കം.