എല്ലാ കാലത്തും നേതാക്കള്‍ നിലനില്‍പ്പിന് വേണ്ടി അക്രമരാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്നു, മതം അതിനുള്ള എളുപ്പവഴി, തുറന്നുപറഞ്ഞ് ചാക്കോച്ചന്‍

101

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് കുഞ്ചാക്കോ ബോബന്‍. ചോക്ലേറ്റ് ഹീറോയായി മലയാള സിനിമയിലേക്ക് എത്തിയ ചാക്കോച്ചന് ഇന്നും ആരാധികമാര്‍ ഏറെയാണ്. അടുത്തിടെ പദ്മിനി എന്ന സിനിമയുടെ പ്രോമോഷന്‍ പരിപാടിയുമായി ബന്ധപ്പെട്ട് താരം വിവാദങ്ങളില്‍ അകപ്പെട്ടിരുന്നു.

Advertisements

എന്നാല്‍ ഇതിനെല്ലാം വ്യക്തമായ മറുപടി നല്‍കി അടുത്തിടെ താരം രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ ചാക്കോച്ചന്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. നേതാക്കള്‍ തങ്ങളുടെ നിലനില്‍പ്പിന് വേണ്ടി അക്രമരാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്നുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം.

Also Read: ഒരു കുഞ്ഞുപടമല്ലേ കാതല്‍, നമുക്ക് ജയിലറുമൊയൊക്കെ മുട്ടാന്‍ പറ്റുമോ, റിലീസ് വൈകുന്നതിന്റെ കാരണം വെളിപ്പെടുത്തി മമ്മൂട്ടി

ഏത് രീതിയില്‍ നോക്കിയാലും അത് കാണാം. എല്ലാ കാലത്തും അത് സംഭവിക്കുന്നുണ്ടെന്നും സ്വന്തം താത്പര്യത്തിനോ വിശ്വാസങ്ങള്‍ക്കും രാഷ്ട്രീയങ്ങള്‍ക്കും വേണ്ടിയോ നേതാക്കള്‍ ആളുകളെ ഉപയോഗിക്കാറുണ്ടെന്നും അതില്‍ മതമായിരിക്കും ഏറ്റവും എളുപ്പമെന്നും മമ്മൂട്ടി പറയുന്നു.

ആളുകളുടെ മനസ്സിനെ മറ്റൊരു രീതിയില്‍ ചിന്തിപ്പിക്കാന്‍ ശ്രമിക്കുന്നത് മുതലെടുപ്പിന്റെ രാഷ്ട്രീയമാണ്. നല്ല മനസ്സുള്ളവരെ പെട്ടെന്ന് മാനിപ്പുലേറ്റ് ചെയ്യാമെന്നും വടക്കോട്ടുള്ളവരെ അങ്ങനെ ചെയ്യാന്‍ പറ്റുമായിരിക്കുമെന്നും കണ്ണൂര്‍ രാഷ്ട്രീയത്തെ കാണിച്ച ചിത്രമായിരുന്നു തന്റെ നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു.

Also Read: സംവിധായകന്‍ രാംഗോപാല്‍ വര്‍മ തിരഞ്ഞ ആ മലയാളി പെണ്‍കുട്ടിയെ കണ്ടെത്തി സോഷ്യല്‍മീഡിയ, ശ്രീലക്ഷ്മിക്ക് ബോളിവുഡിലേക്ക് ക്ഷണം

ഇതില്‍ രാഷ്ട്രീയം ഹ്യൂമര്‍ രീതിയിലാണ് അവതരിപ്പിച്ചത്. തന്റെ ഏറ്റവും പുതിയ ചിത്രമായ ചാവേറില്‍ മനുഷ്യത്വത്തിന്റെ രാഷ്ട്രീയമാണ് പറയുന്നതെന്നും അതില്‍ ഒരു വിഭാഗത്തെയും കരിവാരിത്തേച്ചിട്ടില്ലെന്നും ചാക്കോച്ചന്‍ വ്യക്തമാക്കി.

Advertisement