ഒരു പരിചയവുമില്ലാഞ്ഞിട്ടും നയന്‍താര നല്ല രീതിയില്‍ കെയര്‍ ചെയ്തു, കാരവാനടക്കം എനിക്ക് തന്നു, പക്ഷേ അനിയത്തി റോളുകള്‍ ചെയ്ത് എനിക്ക് മടുത്തുപോയി, തുറന്നുപറഞ്ഞ് ശരണ്യ മോഹന്‍

437

ഒരുകാലത്ത് മലയാള സിനിമയില്‍ ശ്രദ്ധേയയായ നടിയായിരുന്നു ശരണ്യ മോഹന്‍. ആലപ്പുഴക്കാരിയായ ശരണ്യ തമിഴിലും ശ്രദ്ധിക്കപ്പെട്ട താരമായിരുന്നു. ബാലതാരമായി എത്തി പിന്നീട് തമിഴിലും മലയാളത്തിലും തെലുങ്കിലുമെല്ലാം തിളങ്ങിയ നടിയാണ് ശരണ്യ മോഹന്‍. മികച്ച നര്‍ത്തകി കൂടിയായ താരം കലോല്‍സവ വേദിയില്‍ നിന്നു മായിരുന്നു സിനിമയില്‍ എത്തയത്.

Advertisements

വിവാഹശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്ത് കുടുംബജീവിതത്തിന്റെ തിരക്കുകളിലാണ് താരം. അതേ സമയം താരം ഇപ്പോള്‍ ആലപ്പുഴയില്‍ സ്വന്തമായി ഒരു നൃത്ത വിദ്യാലയവും നടത്തുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ശരണ്യ സമൂഹമാധ്യമങ്ങളിലുടെ തന്റെ വിശേഷങ്ങളും ടിക്ടോക് വീഡിയോകളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

Also Read: അപര്‍ണയുടെ മരണത്തോടെ ആരോരുമില്ലാതെ മൂത്തമകള്‍, ഏറ്റെടുക്കാന്‍ തയ്യാറായി നടി അവന്തിക, ആ നല്ലമനസ്സിനിരിക്കട്ടെ ബിഗ് സല്യൂട്ടെന്ന് ബീന ആന്റണിയും

ഫാസിലിന്റെ അനിയത്തിപ്രാവിലൂടെയായിരുന്നു ശരണ്യയുടെ സിനിമ അരങ്ങേറ്റം. നര്‍ത്തകരായ മോഹനന്റെയും കലാമണ്ഡലം ദേവിയുടെയും മകളായ ശരണ്യ അച്ഛനമ്മമാരെ പോലെ പ്രാവിണ്യം നേടിയൊരു നര്‍ത്തകി കൂടിയാണ്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ധനുഷിനൊപ്പമുള്ള യാരെടീ നീ മോഹിനി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള വിജയ് ടിവി അവാര്‍ഡും ശരണ്യയ്ക്ക് ലഭിച്ചിരുന്നു.

ഇപ്പോഴിതാ യാരഡി നീ മോഹിനി ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തുണ്ടായ അനുഭവങ്ങള്‍ തുറന്നുപറയുകയാണ് ശരണ്യ. ഷൂട്ടിങ് സമയത്ത് പനി ബാധിച്ച് അവശനിലയിലായ തന്നെ കെയര്‍ ചെയ്യാന്‍ നയന്‍താരയാണ് ആദ്യമെത്തിയതെന്നും തമിഴ്‌നാട്ടിലെ ഒരു ഉള്‍ഗ്രാമത്തില്‍ വെച്ചായിരുന്നു ഷൂട്ട് എന്നും താരം പറയുന്നു.

Also Read: എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സീന്‍, ഇത്രയേറെ വെല്ലുവിളി നിറഞ്ഞ ഒരു സീന്‍ ഞാന്‍ പിന്നെ ഷൂട്ട് ചെയ്തിട്ടില്ല, മലയാള സിനിമയില്‍ തന്നെ അപൂര്‍വ്വം, സിബി മലയില്‍ പറയുന്നു

ഷൂട്ടിങ്ങിനിടക്ക് പെട്ടെന്ന് ആശുപത്രിയിലേക്ക് പോകുക എന്നത് സാധ്യമായിരുന്നില്ല. തത്കാലം അച്ഛന്‍ കൊണ്ടുവന്ന മരുന്ന് കഴിച്ച് സെറ്റില്‍ ഒരുവശത്ത് ഇരിക്കുകയായിരുന്നുവെന്നും അപ്പോഴാണ് നയന്‍താര മാം വന്ന് കാര്യങ്ങള്‍ തിരക്കിയതെന്നും അവരുടെ കാരവാനില്‍ പോയി വിശ്രമിക്കാന്‍ സൗകര്യമൊരുക്കിയെന്നും ശരണ്യ പറയുന്നു.

നല്ല രീതിയില്‍ നയന്‍താര തന്നെ കെയര്‍ ചെയ്തു. നയന്‍താര സിനിമാ ബാക്ക്ഗ്രൗണ്ടില്ലാത്ത കുടുംബത്തില്‍ നിന്നാണ് ഫൈറ്റ് ചെയ്ത് ഇവിടെ വരെ ഈ നിലയില്‍ എത്തിയതെന്നും അതുകാണുമ്പോള്‍ സന്തോഷം തോന്നാറുണ്ടെന്നും ശരണ്യ പറയുന്നു.

Advertisement