വമ്പന്‍ വിജയങ്ങളായി മാറിയ നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച പ്രിയ സംവിധായകന്‍ ആണ് സിബി മലയില്‍. മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ വിസ്മയിപ്പിച്ച കിരീടം, ചെങ്കോല്‍, ഹിസ് ഹൈനസ് അബ്ദുള്ള, ദശരഥം, ഭരതം, കമലദളം, സദയം, തുടങ്ങിയ ക്ലാസ്സ് സിനിമകളെല്ലാം സംവിധാനം ചെയ്തത് സിബി മലയില്‍ ആയിരുന്നു.
കൂടാതെ, മോഹന്‍ലാല്‍ ഡബിള്‍ റോളിലെത്തിയ മായാമയൂരം എന്ന സിനിമയും ഒരുക്കിയത് സിബി മലയില്‍ ആയിരുന്നു. ഇപ്പോഴിതാ ഹിറ്റ് ചിത്രമായ ദശരഥം എന്ന സിനിമയിലെ ഒരു രംഗത്തെ കുറിച്ച് സിബി മലയില്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
Also Read: എല്ലാ യാത്രകളും എനിക്ക് പ്രിയപ്പെട്ടത്, മോശം അനുഭവങ്ങളൊന്നുമില്ല, മനസ്സുതുറന്ന് നിഹാല്‍ പിള്ള
ഈ ചിത്രം ഷൂട്ട് ചെയ്യുമ്പോള്‍ ഏറ്റവും വെല്ലുവിളി നേരിട്ട രംഗത്തെ കുറിച്ചായിരുന്നു സംവിധായകന്‍ സംസാരിച്ചത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രം നെടുമുടി വേണുവിന്റെ കഥാപാത്രത്തോട് മകനായ തൊമ്മിയെ തനിക്ക് തരുമോ എന്ന് ചോദിക്കുന്ന ഒരു സീനുണ്ട്.
തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു സീനാണിത്. ചിത്രത്തിലെ നിര്‍ണായകമായ ഒരു സീനാണിതെന്നും വേറെ ഒരു മലയാള സിനിമയിലും ഇങ്ങനെ ഒരു രംഗമില്ലെന്നും ബാറില്‍ വെച്ചായിരുന്നു സീന്‍ ഷൂട്ട് ചെയ്തതെന്നും വൈകാരികമായ ഈ സീന്‍ ബാറില്‍ വെച്ച് ഷൂട്ട് ചെയ്യാന്‍ തനിക്ക് ഒത്തിരി പരിമിതികളുണ്ടായിരുന്നുവെന്നും സംവിധായകന്‍ പറയുന്നു.
ഒത്തിരി ശ്രദ്ധിച്ചാണ് ഈ സീനുകള്‍ ഷൂട്ട് ചെയ്തത്. ശരിക്കും ആ സീനുകള്‍ സ്‌ക്രീനില്‍ കണ്ടപ്പോള്‍ അതിഗംഭീരമായി തോന്നിയെന്നും അതുപോലെ ഒരു സീന്‍ താന്‍ പിന്നെ എടുത്തിട്ടില്ലെന്നും സംവിധായകന്‍ സിബി മലയില്‍ പറയുന്നു.