ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ സീരിയൽ താരങ്ങളായ അശ്വതിയും രാഹുലും വിവാഹിതരായിരിക്കുകയാണ്. ആഡംബര വിവാഹം തന്നെയായിരുന്നു ഇരുവരുടെയും. സീരിയൽ മേഖലയിലെ നിരവധി സഹപ്രവർത്തകരാണ് ഇരുവരുടെയും വിവാഹത്തിൽ പങ്കെടുക്കാനെത്തിയത്.
സോഷ്യൽമീഡിയയിൽ ഇവരുടെ വിവാഹചിത്രങ്ങൾ വൈറലായിരുന്നു. തങ്ങളുടെ വലിയ ഡ്രീം തന്നെയായിരുന്നു ഈ വിവാഹം. ഒത്തിരി സന്തോഷം തോന്നുന്നുവെന്നും സീരിയലിലെ പോലെയല്ല തങ്ങൾ ജീവിച്ച് തുടങ്ങുകയാണെന്നും പുതിയൊരു ലൈഫ് തുടങ്ങുന്നതിന്റെ എക്‌സൈറ്റ്‌മെന്റിലാണെന്നും രാഹുൽ പ്രതികരിച്ചിരുന്നു.
ഇപ്പോഴിതാ സോഷ്യൽമീഡിയയിൽ സജീവമായ ഇരുവരും വിവാഹത്തെ കുറിച്ചും അതിന് ശേഷം നടന്ന വിദ്വേ ഷ പ്രചാരണത്തെ കുറിച്ചും സംസാരിക്കുകയാണ്. വിവാഹം ആർഭാടമാക്കരുതെന്ന് നിർബന്ധമുണ്ടായിരുന്നെന്ന് നവദമ്പതികൾ പറയുന്നു.
വിവാഹ േേശഷം ഹണിമൂൺ ട്രിപ്പിന് മൂന്നാറിലേക്കാണ് പോയതെന്നും ഇരുവരും വെറൈറ്റ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിച്ചു. ആദ്യം ഏതെങ്കിലും അമ്പലത്തിൽ വച്ചുനടത്തണം എന്നായിരുന്നു പ്ലാൻ. എന്നാൽ സമയം പ്രശ്‌നമായതോടെ ഇവിടെത്തന്നെ എല്ലാം സെറ്റ് ചെയ്യുകയായിരുന്നു.
വിവാഹം ഒരിക്കൽ അല്ലേ അത് ഇങ്ങനെ ആക്കാം എന്ന് കരുതി എന്നാണ് രാഹുൽ പറഞ്ഞത്. അതേസമയം, ഇങ്ങേരു നാലുവട്ടം വിവാഹം കഴിച്ചുവെന്നാണ് അശ്വതി തമാശയായി പറയുന്നത്. ആർട്ടിസ്റ്റ് ആണേലും നമ്മളൊക്കെ സാധാരണക്കാർ അല്ലേ. അതുകൊണ്ടുതന്നെ വിവാഹം എന്ന് പറയുന്നത് വളരെ പ്രെഷ്യസ് ആയി കാണുന്ന ആളാണ് താനെന്നും അശ്വതി പറഞ്ഞു.
സിനിമയിൽ രാഹുലിന്റെ മരിക്കുന്ന സീൻ നടക്കുമ്പോൾ മുകളിൽ നിന്നും കരഞ്ഞ ആളാണ് താനെന്നും ആളെ ഇങ്ങനെ നിലത്തുകിടത്തി സീൻ ഒക്കെ എടുക്കുമ്പോൾ മൈൻഡ് ആകെ വിഷമമായിരുന്നെന്നും താരം പറയുന്നു.
വിവാഹശേഷം നെഗറ്റിവ് കമന്റ്‌സുകൾ വന്നതിനെക്കുറിച്ചും അശ്വതിയും രാഹുലും പറയുന്നു. വിവാഹത്തിനുശേഷം ബോഡി ഷെയ്മിങ് നടത്തിയതിന് ഒരാൾക്കെതിരെ കേസൊക്കെ കൊടുത്തിരുന്നു. ഒരു വെറൈറ്റി ലുക്ക് ചെയ്യാൻ വേണ്ടിയാണു വിവാഹത്തിന് അങ്ങനെയുള്ള വേഷം ധരിച്ചതെന്നും എന്നാൽ അതിനെതിരെയാണ് കമന്റുകൾ വന്നതെന്നും താരം പറഞ്ഞു.
താൻ ഇങ്ങനെ ഇരിക്കുന്നതുകൊണ്ട് തന്റെ ഭർത്താവ് തന്നെ കളഞ്ഞിട്ടുപോകും, എന്നൊക്കെ പറഞ്ഞുകൊണ്ട് മെസേജുകൾ വന്നിരുന്നു.
അനാവശ്യമായ ചീത്ത വാക്കുകൾ പറഞ്ഞുകൊണ്ട് വോയിസ് ഒക്കെ അയച്ചിരുന്നു. തന്റെ ജീവിതത്തിൽ അല്ലേ കളിച്ചത് അതുകൊണ്ട് വെറുതെ വിടണം എന്ന് തോന്നിയില്ല കേസ് കൊടുക്കുകയായിരുന്നു എന്നും അശ്വതി വിശദീകരിച്ചു.