വായിനോക്കാനിറങ്ങിയപ്പോള്‍ കണ്ട് പരിചയം, പ്രണയം തുറന്നുപറഞ്ഞത് കത്തിലൂടെ, ജീവിതത്തില്‍ ഒന്നിച്ച കഥ പറഞ്ഞ് സൂപ്പര്‍ഹീറോയും ലിറ്റില്‍ ട്വീയും

242

സോഷ്യല്‍മീഡിയ താരങ്ങള്‍ക്ക് ഇന്ന് സീരിയല്‍ സിനിമാ താരങ്ങളെ പോലെ തന്നെ ഒത്തിരി ആരാധകരുണ്ട്. ആടലോടകം ടീം അത്തരത്തിലൊന്നാണ്. പ്രേക്ഷകര്‍ക്ക് വളരെ സുപരിചിതരാണ് ഇന്ന് ആടലോടകം ടീം.

Advertisements

ഷോര്‍ട്ട് ഫിലിമിലൂടെയും ഷോര്‍ട് വീഡിയോകളിലൂടെയുമാണ് ആടലോടകം ടീം പ്രേക്ഷകരുടെ പ്രിയങ്കരരായി മാറിയത്. ആടലോടകം ടീമില്‍ ഏറെ ആരാധകരുള്ളത് സന്ദീപിനാണ്. സൂപ്പര്‍ ഹീറോ എന്നാണ് സന്ദീപിന്റെ വിളിപ്പേര്.

Also Read: ഞാനൊരു നല്ല അച്ഛനാണെന്നാണ് മക്കള്‍ പറയുന്നത്, ഇതിനപ്പുറം വലിയ സന്തോഷം മറ്റെന്തുണ്ടെന്ന് സാജന്‍ സൂര്യ, വൈറലായി പുതിയ പോസ്റ്റ്

എന്നാല്‍ സന്ദീപ് മാത്രമല്ല, ആ ടീമിലെ എല്ലാവരും പ്രേക്ഷകരുടെ പ്രിയപ്പെട്ടവര്‍ തന്നെ. അടുത്തിടെയായിരുന്നു സൂപ്പര്‍ഹീറോ സന്ദീപിന്റെ വിവാഹം കഴിഞ്ഞത്. ആടലോടകം ടീമിലെ തന്നെ മേഘയാണ് സന്ദീപിന്റെ വധു.

ഇപ്പോഴിതാ തങ്ങളെ വിവാഹത്തെ കുറിച്ച് മനസ്സുതുറക്കുകയാണ് സന്ദീപും മേഘയും ഒരു അഭിമുഖത്തിലൂടെ. എട്ടുവര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് തങ്ങള്‍ വിവാഹം കഴിച്ചതെന്ന് ഇരുവരും പറയുന്നു. ബൈക്കില്‍ വൈകീട്ട് വായിനോക്കാനിറങ്ങുമ്പോഴുള്ള കണ്ട് പരിചയമായിരുന്നു മേഘയെയെന്ന് സന്ദീപ് പറയുന്നു.

Also Read:മകളായി അഭിനയിച്ച കൃതി ഷെട്ടിക്ക് ഒപ്പം റൊമാൻസ് ചെയ്യാൻ സാധിക്കില്ല; നായികയെ മാറ്റാൻ പറഞ്ഞതിന് പിന്നിലെ കാരണം വെളിപ്പെടുത്തി വിജയ് സേതുപതി

ന്യൂജെന്‍ കാലത്തും തങ്ങള്‍ ലവ് ലെറ്ററിലൂടെയായിരുന്നു ഇഷ്ടം തുറന്നുപറഞ്ഞത്. തനിക്ക് വീട്ടില്‍ ഫോണ്‍ ഉപയോഗിക്കാന്‍ പറ്റാത്ത സാഹചര്യമായിരുന്നുവെന്നും അതുകൊണ്ടാണ് ലെറ്ററിലൂടെയുള്ള പ്രയോഗം പയറ്റിയതെന്നും തങ്ങള്‍ മുപ്പതോളം ലവ് ലെറ്ററുകള്‍ കൈ മാറിയിട്ടുണ്ടെന്നും അതെല്ലാം ഇപ്പോഴും സൂക്ഷിച്ച് വെച്ചിട്ടുണ്ടെന്നും മേഘ പറയുന്നു.

സന്ദീപ് ആദ്യമൊക്കെ ഭയങ്കര കെയറിങ് ആയിരുന്നു. സോഷ്യല്‍മീഡിയയുടെ പാസ്വേര്‍ഡ് ഒക്കെ വാങ്ങിക്കും, അതിലെ മെസ്സേജുകള്‍ ചോദിച്ച് അടിയുണ്ടാക്കാറുണ്ടെന്നും മേഘ കൂട്ടിച്ചേര്‍ത്തു.

Advertisement