ആ സംഭവത്തിന് ശേഷം സഖാവിനെ വിളിച്ചിരുന്നു, അദ്ദേഹം പറഞ്ഞതിങ്ങനെ, മനസ്സുതുറന്ന് ഭീമന്‍ രഘു

1682

വില്ലന്‍ വേഷങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ നല്‍കി മലയാള സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന താരമാണ് ഭീമന്‍ രഘു. ചങ്ങാനാശ്ശേരി സ്വദേശിയായ ഭീമന്‍ രഘുവിന്റെ യഥാര്‍ത്ഥ പേര് രഘു ദാമോദരന്‍ എന്നാണ്. ഇതിനോടകം 400 ല്‍ അധികം സിനിമകളുടെ ഭാഗമായി.

Advertisements

രാഷ്ട്രീയത്തിലും പയറ്റാനിറങ്ങിയ താരം ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. പരാജയപ്പെട്ട് സജീവ രാഷ്ട്രീയത്തില്‍ നിന്നും മാറി നിന്ന താരം ഈയടുത്ത് ബിജെപി വിട്ട് സിപിഎമ്മിലെത്തിയിരുന്നു.

Also Read: സന്തോഷത്തില്‍ മതിമറന്ന് വാനമ്പാടിയിലെ അനുമോള്‍, തേടിയെത്തിയ ഭാഗ്യത്തെ കുറിച്ച് ഗൗരി പറയുന്നത് കേട്ടോ, ഞെട്ടി ആരാധകര്‍

സിപിഎമ്മിനെ വാഴ്ത്താനും താരം മറന്നില്ല. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവിതരണ ചടങ്ങിനെത്തിയ ഭീമന്‍ രഘു മുഖ്യമന്ത്രിയുടെ പ്രസംഗം തീരും വരെ എഴുന്നേറ്റ് നിന്നത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഒത്തിരി ട്രോളുകളും താരത്തിനെതിരെ വന്നിരുന്നു.

ഇപ്പോഴിതാ ആ സംഭവത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങളാണ് താരം പങ്കുവെക്കുന്നത്. തന്നെ ആ സംഭവത്തിന് ശേഷം സഖാവിനെ വിളിച്ചിരുന്നുവെന്നും എവിടെ ഉണ്ടെന്ന് ചോദിച്ചുവെന്നും വേറെ ഒന്നും പറഞ്ഞില്ലെന്നും ഭീമന്‍ രഘു പറയുന്നു.

Also Read: ‘ആളുകൾ മമ്മൂട്ടി പുലിയാണ് കടുവയാണ് എന്നൊക്കെ പറയുന്നത് കൊണ്ടാണോ? ആളുകൾ എന്തിനാണ് എന്നെ പേടിക്കുന്നത് എന്ന് അറിയില്ല’: മമ്മൂട്ടി

താന് ഷൂട്ടിങ് തിരക്കിലാണെന്ന് അദ്ദേഹത്തോട് പറഞ്ഞു. അപ്പോള്‍ ആ കൊള്ളാരുന്ന് കേട്ടോ എന്ന് പറഞ്ഞുവെന്നും അത്രയെ പറഞ്ഞുള്ളൂവെന്നും ഒരു അഭിമുഖത്തിനിടെ ഭീമന്‍ രഘു പറഞ്ഞു.

Advertisement