വാതിലില്‍ തൂങ്ങി നിന്നു; തിരക്കേറിയ ട്രെയിനില്‍ നിന്നും വീണു 4 യുവാക്കള്‍ മരിച്ചു

21

ചെന്നൈ: ട്രെയിനിന്റെ വാതിലില്‍ തൂങ്ങിനിന്നു യാത്ര ചെയ്യുകയായിരുന്ന നാല് യുവാക്കള്‍ തൂണില്‍ തലയിടിച്ച്‌ വീണു മരിച്ചു. സെന്റ്‌ തോമസ്‌ മൌണ്ട് സ്റ്റേഷന് സമീപമായിരുന്നു അപകടം.

രാവിലെ തിരക്കേറിയ സമയത്ത് സബര്‍ബന്‍ ട്രെയിനിന്റെ വാതിലില്‍ തൂങ്ങിനിന്നവരാണ് അപകടത്തില്‍ പെട്ടത്. പത്തുപേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

Advertisements

സ്റ്റേഷനടുത്തുള്ള മതിലില്‍ തലയിടിച്ച്‌ ഒന്നിനുപിറകെ ഒന്നായി യാത്രക്കാര്‍ വീഴുകയായിരുന്നു. എല്ലാവരെയും ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഞ്ചുപേര്‍ മരിച്ചു.

Advertisement