ഗർഭിണി ആയപ്പോൾ കാലൊക്കെ മടിയിൽ പിടിച്ചുവച്ച് തടവി തരും; നിന്നെ ഞാൻ കണ്ട് ആസ്വദിക്കുകയാണ് എന്ന് വിദ്യാമ്മ പറയും:അഞ്ജിത

1277

മലയാളത്തിലെ സൂപ്പർ ഹിറ്റ് സീരിയലുകൾസമ്മാനിച്ചിട്ടുള്ള സംവിധായകൻ ആണ് സുധീഷ് ശങ്കർ. സുധീഷിന്റെ ഭാര്യയും പ്രേക്ഷകർക്ക് സുപരിചിതയാണ്. നടി അഞ്ജിതയാണ് സുധീഷിന്റെ ഭാര്യ. വർഷങ്ങൾക്ക് ശേഷം അഞ്ജിത ഇപ്പോൾ വീണ്ടും സീരിയൽ രംഗത്ത് സജീവമാകുകയാണ്. പാടാത്ത പൈങ്കിളി സുധീഷ് ശങ്കർ സംവിധാനം ചെയ്തപ്പോൾ അതിലെ കേന്ദ്ര കഥാപാത്രങ്ങളിൽ ഒരാളായിട്ടാണ് അഞ്ജിത വമ്പൻ തിരിച്ചുവരവാണ് നടത്തിയത്.

അതേസമയം, സീരിയലിൽ സജീവമായിരുന്ന സമയത്ത് തന്റെ അനുഭവങ്ങൾ പറയുകയാണ് അഞ്ജിത. ഗർഭിണി ആയിരുന്ന സമയത്ത് കൂടെയുള്ളവർ തന്നെ പരിചരിച്ചിരുന്ന കഥയാണ് അഞ്ജിത പറയുന്നത്.സഹപ്രവർത്തകരെ കുറിച്ചാണ് താരം പറയുന്നത്.

Advertisements

താൻ ഗർഭിണി ആയിരുന്നപ്പോൾ കൂടുതൽ സമയവും ലൊക്കേഷനിൽ ആയിരുന്നെന്നും അന്ന് നടി ശ്രീവിദ്യയുമായി വളരെ അടുപ്പം ഉണ്ടായിരുന്നു എന്നും താരം പറയുന്നു. അഞ്ജിത സീരിയൽ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ALSO READ- ‘ഔദ്യോഗികമായി സ്വപ്‌നത്തിലെത്തി’; ക്യാബിൻക്രൂ ജോലിയിൽ പ്രവേശിച്ച് കൃതിക പ്രദീപ്; ആശംസകളുമായി ആരാധകർ

തനിക്ക് വിദ്യാമ്മ (ശ്രീവിദ്യ) സ്‌പെഷ്യൽ സാധനങ്ങൾ ഒക്കെ വീട്ടിൽ നിന്നും ഉണ്ടാക്കിക്കൊണ്ടുവന്നു തരുമായിരുന്നു. കുറെ നേരം ഒക്കെ നിൽക്കും. അഭിനയിച്ചുവരുമ്പോൾ കാലൊക്കെ മടിയിൽ പിടിച്ചുവച്ച് തടവി തരുമായിരുന്നെന്നും അഞ്ജിത പറഞ്ഞു.

ആദ്യമൊക്കെ മടി ആയിരുന്നു. വേണ്ട വിദ്യാമ്മ എന്ന് പറയുമ്പോൾ, ‘ ഞാൻ ഈ അവസ്ഥയിലൂടെ പോയിട്ടില്ല, നിന്നെ ഞാൻ ഇങ്ങനെ കണ്ട് ആസ്വദിക്കുകയാണ്ട- എന്നാണ് വിദ്യാമ്മ പറഞ്ഞിരുന്നത്.

ALSO READ-ആരാടാ എന്ന് വെല്ലുവിളിച്ച ആറേഴ് തടിമാടന്മാരെ മോഹൻലാൽ ഇടിച്ചു വീഴ്ത്തി; അവർക്ക് അറിയില്ലല്ലോ യൂണിവേഴ്‌സിറ്റി റസ്ലിങ് ചാമ്പ്യൻ ആയിരുന്നെന്ന്: മണിയൻപിള്ള രാജു

ആദ്യത്തെ മോളെ ഗർഭിണി ആയിരുന്ന സമയം മുഴുവനും ലൊക്കേഷനിൽ ആയിരുന്നു, അവരുടെ സ്‌നേഹം ഒക്കെ ഇന്നും നല്ല ഓർമ്മകൾ ആണ്. മോൾ ഇപ്പോൾ യുകെയിലേക്ക് പോവുകയാണ്. മോൻ ഇപ്പോൾ പ്ലസ് ടുവിനാണ്. അവന് അഭിനയിക്കാനും സംവിധാനവും ഒക്കെയാണ് ഇഷ്ടമെന്നും അഞ്ജിത പറഞ്ഞു.

അതേസമയം, മകൾക്ക് അഭിനയിക്കാൻ ഒട്ടും ഇഷ്ടമല്ല. അവൾക്ക് പഠിക്കാൻ ആണ് ഏറെ താത്പര്യം. പഠനത്തിൽ ശ്രദ്ധ വയ്ക്കാൻ ആണ് ഇഷ്ടമെന്ന് പറയും എന്നാൽ മോൻ അങ്ങനെയല്ല, തനിക്ക് വേണ്ടി പഠിക്കാം എന്നാൽ തന്റെ മേഖല ഇതാണ് എന്നാണ് ആശാന്റെ രീതിയെന്നും അഞ്ജിത പറയുന്നു.

Advertisement