ബോക്സ് ഓഫീസില്‍ ചരിത്ര വിജയം കുറിച്ചിരിക്കുകയാണ് രജനികാന്ത്-നെല്‍സണ്‍ ചിത്രം ജയിലര്‍. മലയാളി താരങ്ങള്‍ ഉള്‍പ്പടെ തെന്നിന്ത്യയിലെ സൂപ്പര്‍താരങ്ങള്‍ ഒന്നിച്ച ചിത്രം 600 കോടി എന്ന നേട്ടവും പിന്നിട്ട് മുന്നോട്ട് കുതിക്കുകയാണ്.
മോഹന്‍ലാലിന്റേയും വിനായകന്റേയും ചിത്രത്തിലെ പ്രകടനം കേരളക്കരയിലും വലിയ ഓളമാണ് ഉണ്ടാക്കുന്നത്. ചിത്രം റെക്കോര്‍ഡ് കളക്ഷന്‍ നേടുന്നതിനിടെ രാജ്യത്തെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടനായി രജനീകാന്ത് മാറിയതായി റിപ്പോര്‍ട്ട് വന്നിരുന്നു.
ഇപ്പോഴിതാ ജയിലറിലെ നടന്‍ വിനായകന്റെ മിന്നും പ്രകടനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് രജനികാന്ത്. വര്‍മന്‍ എന്ന വില്ലന്‍ കഥാപാത്രത്തെയായിരുന്നു ജയിലറില്‍ വിനായകന്‍ അവതരിപ്പിച്ചത്.
വര്‍മന്‍ ഇല്ലെങ്കില്‍ ജയിലര്‍ ഇല്ലെന്നായിരുന്നു രജനികാന്ത് പറഞ്ഞത്. ജയിലറിന്റെ വിജയാഘോഷവേളയിലാണ് രജനികാന്ത് ഇക്കാര്യം പറഞ്ഞത്. സിനിമയുടെ കഥ കേട്ടപ്പോള്‍ തന്നെ വര്‍മന്‍ എന്ന കഥാപാത്രം സെന്‍സേഷണല്‍ ആകുമെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും രജനികാന്ത് പറഞ്ഞു.
ഷോലെയിലെ ഗബ്ബാന്‍ സിംഗിനെ പോലെ വര്‍മനും സെന്‍സേഷന്‍ ആകുമെന്ന് താന്‍ പറഞ്ഞിരുന്നു. രാവണന്‍ ഉള്ളതുകൊണ്ടാണ് രാമന് എല്ലാ ബഹുമാനവും മരാദ്യയും ലഭിച്ചതെന്നും അതുപോലെയാണ് ജയിലറില്‍ വര്‍മനെന്നും വര്‍മനില്ലെങ്കില്‍ ജയിലറിലെന്നും വളരെ മനോഹരമായിട്ടാണ് വിനായകന്‍ വര്‍മനെ അവതരിപ്പിച്ചതെന്നും രജനികാന്ത് പറയുന്നു.