ലോക്‌സഭയിലെ രാഹുല്‍ ഗാന്ധിയുടെ കണ്ണിറുക്കലിനെക്കുറിച്ച് പ്രിയ വാര്യര്‍

18

ലോക്സഭയില്‍ വെള്ളിയാഴ്ച അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് നടത്തിയ പ്രസംഗവും അതിനുപിന്നാലെ രാഹുല്‍ ഗാന്ധി നടത്തിയ കണ്ണിറുക്കലും സോഷ്യല്‍മീഡിയയില്‍ വന്‍ഹിറ്റായിരുന്നു. സാധാരണ അവിശ്വാസ ചര്‍ച്ചകളില്‍ നിന്നും വ്യത്യസ്തമായി രസകരമായ, നാടകീയമായ മുഹൂര്‍ത്തങ്ങളായിരുന്നു ലോക്സഭയില്‍ ആദ്യാവസാനം അരങ്ങേറിയത്. രാഹുല്‍ ഗാന്ധിയുടെ കണ്ണിറുക്കലിനെ കുറിച്ച് കണ്ണിറുക്കലിലൂടെ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച പ്രിയ വാര്യരും മാധ്യമങ്ങളോട് പ്രതികരിക്കുകയുണ്ടായി.

ലോക്സഭയില്‍ രാഹുല്‍ ഗാന്ധി കണ്ണിറുക്കിയതിനെ കുറിച്ച് എഎന്‍ഐ ന്യൂസ് ഏജന്‍സിക്ക് നല്‍കിയ പ്രതികരണത്തില്‍ പ്രിയ പറയുന്നതിങ്ങനെ…കോളജില്‍ പോയി തിരിച്ചുവരുന്ന സമയത്താണ് ഞാന്‍ ഈ വാര്‍ത്ത കേള്‍ക്കുന്നത്. പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി മോഡിയെ കണ്ണിറുക്കി കാണിച്ചു എന്നാണ് താന്‍ കേട്ടത്. സിനിമയില്‍ കണ്ണിറുക്കലിലൂടെ ശ്രദ്ധ നേടാന്‍ സാധിച്ച തനിക്ക് ഏറെ സന്തോഷമുള്ള കാര്യമാണ് ഇത്. കണ്ണിറുക്കല്‍ വളരെ നല്ലൊരു വികാരപ്രകടനമാണ്. താന്‍ ഈ സംഭവത്തില്‍ ഏറെ സന്തോഷവതിയാണെന്നും പ്രിയ പറയുന്നു.

Advertisements

രാഹുല്‍ ഗാന്ധിയുടെ കണ്ണിറുക്കല്‍ വൈറലായതോടെ പ്രിയ വാര്യരുടെ കണ്ണിറുക്കലും വീണ്ടും സോഷ്യല്‍മീഡിയ പൊടി തട്ടിയെടുത്തു. പ്രിയയ്ക്ക് ഒരു എതിരാളിയെ കിട്ടിയിരിക്കുന്നു എന്നാണ് ഭീരിഭാഗം ആളുകളും കമന്റ് ചെയ്തത്. ഏതായാലും രാഹുല്‍ ഗാന്ധിയുടെ പ്രകടനങ്ങള്‍ നരേന്ദ്രമോദിയ്ക്കും ബോജെപിയ്ക്കും മൊത്തത്തില്‍ ഒരു ഷോക്ക് തന്നെയായിരുന്നു.

Advertisement