35 വര്‍ഷങ്ങള്‍ക്ക് ശേഷം തിയ്യേറ്ററില്‍ പോയി കണ്ട സിനിമ, വളരെ മനോഹരം, പ്രാവിനെ അഭിനന്ദിച്ച് ഷാനിമോള്‍ ഉസ്മാന്‍, വൈറലായി കുറിപ്പ്

156

കഴിഞ്ഞ ദിവസം തിയ്യേറ്ററുകളിലെത്തിയ ചിത്രമാണ് പ്രാവ്. അമിത് ചക്കാലക്കല്‍, മനോജ് കെയു, സാബുമോന്‍, തകഴി രാജരേഖരന്‍, യാമി സോന എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Advertisements

ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഷാനിമോള്‍ ഉസ്മാന്‍. താന്‍ മുപ്പത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം തിയ്യേറ്ററില്‍ പോയിരുന്ന് കണ്ട ചിത്രമാണ് പ്രാവ് എന്ന് ഷാനിമോള്‍ ഉസ്മാന്‍ പറയുന്നു.

Also Read: ലവ് യു ലാലു, ഒരുപാട് മാസങ്ങള്‍ക്ക് ശേഷം ഞാനെന്റെ ലാലുവിനെ കണ്ടു, സന്തോഷത്തില്‍ മതിമറന്ന് എംജി ശ്രീകുമാര്‍, വൈറലായി പുതിയ പോസ്റ്റ്

ഷാനിമോള്‍ സ്വന്തം കൈയ്യക്ഷരത്തില്‍ ഒരു പേപ്പറില്‍ എഴുതിയ കുറിപ്പിന്റെ രൂപത്തിലുള്ള ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. യുഗപ്രതിഭയായ പത്മരാജന്റെ തൂലികയില്‍ നിന്നും പിറവി കൊണ്ട കഥ എന്ന നിലയില്‍ തന്നെ ഈ ചലച്ചിത്രം മലയാളം ഏറ്റെടുത്ത് കഴിഞ്ഞുവെന്നും ഷാനിമോള്‍ ഉസ്മാന്‍ പറയുന്നു.

വളരെ പവിത്രമായ പ്രണയവും മദ്യത്തിന്റെ മധ്യസ്ഥതയിലുള്ള പൊറുക്കാനാവാത്ത കുറ്റകൃത്യങ്ങളും ഈ ചിത്രത്തില്‍ മനോഹരമായി അവതരിപ്പിച്ചുവെന്നും എല്ലാ കഥാപാത്രങ്ങളും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെന്നും അഭിനന്ദന കുറിപ്പില്‍ ഷാനിമോള്‍ ഉസ്മാന്‍ പറയുന്നു.

Also Read: നമ്മള്‍ ആദരിക്കുന്ന വ്യക്തിയെ കണ്ടാല്‍ എഴുന്നേറ്റ് നില്‍ക്കുന്നതില്‍ എന്താണ് തെറ്റ്, മുതിര്‍ന്നവരെ ബഹുമാനിക്കണമെന്നാണ് ഞാന് പഠിച്ചത്, മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ എഴുന്നേറ്റ് നിന്നതില്‍ പ്രതികരിച്ച് ഭീമന്‍ രഘു

ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് നവാസ് അലിയാണ്. സിഇറ്റി സിനിമാസിന്റെ ബാനറില്‍ തകഴി രാജശേഖരന്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണ് നിര്‍വഹിച്ചിരിക്കുന്നത്.

Advertisement