വളരെ കുറച്ച് സിനിമകളായാലും വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ അഭിനേത്രിയാണ് മീര നന്ദന്. അഭിനയത്തിന് പുറമെ പാട്ടും ഡാന്‍സും അവതരണവുമൊക്കെ തനിക്ക് വഴങ്ങുമെന്നും മീര തെളിയിച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ മീര ഇപ്പോള്‍ ദുബായിയില്‍ റേഡിയോ ജോക്കിയായി ജോലി നോക്കിവരികയാണ്. ഒരുപാട് കാലത്തെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കികൊണ്ട് മീര നന്ദന് വിവാഹത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ്.
തന്റെ വിവാഹ നിശ്ചയം കഴിഞ്ഞ ചിത്രങ്ങള്‍ പങ്കിട്ടാണ് മീര എല്ലാ ആരാധകരുടേയും വിവാഹമെന്നാണ് എന്ന ചോദ്യത്തിന് ഉത്തരം നല്‍കിയിരിക്കുന്നത്. ലണ്ടനില്‍ ജോലി ചെയ്യുന്ന ശ്രീജുവാണ് താരത്തിന്റെ വരന്.
അധികം പരസ്യമാക്കാതെ സ്വകാര്യമായിട്ട് തന്നെയായിരുന്നു മീര നന്ദന്റെ വിവാഹനിശ്ചയം കഴിഞ്ഞത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹനിശ്ചയ ചടങ്ങില്‍ പങ്കെടുത്തത്.
മലയാള സിനിമയിലെ താരസുന്ദരിമാരായ കാവ്യ മാധവന്, ആന്‍ ആഗസ്റ്റിന്, ശ്രിന്ദ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്. മീരയുടെ വിവാഹനിശ്ചയ ചിത്രങ്ങളെല്ലാം തന്നെ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.