മലയാള സിനിമയുടെ നടന വിസ്മയമാണ് മോഹൻലാൽ. താരത്തിന്റെ അഭിനയ മികവിനെ വെല്ലാൻ മറ്റൊരു സൂപ്പർതാരവുമില്ല എന്നത് പലരും അടിവരയിട്ടു പറയുന്നതുമാണ്. കുസൃതി നിറഞ്ഞചിരിയും കണ്ണുകളും ശരീര ഭാഷയുമെല്ലാം ജന്മസിദ്ധമായി നടനവൈഭവം ലഭിച്ച മോഹൻലാൽ എന്ന കലാകാരന്റെ മാത്രം പ്രത്യേകതകളാണ്.
മോഹൻലാലിന്റെ വിന്റേജ് ചിത്രങ്ങളോടും അദ്ദേഹത്തിന്റെ സിനിമകളോടും എന്നും മലയാളികൾക്ക് ഉൾപ്പടെ പ്രിയം കൂടുതലാണ്. വിന്റേജ് മോഹൻലാലിനെ തിരികെ ലഭിച്ചെന്നാണ് അദ്ദേഹത്തിന്റെ പുതിയ ചിത്രം ഹിറ്റാകുമ്പോൾ സ്ഥിരമായി കേൾക്കാറുള്ള കമന്റ്. അത്രയ്ക്ക് പ്രിയപ്പെട്ടതാണ് മോഹൻലാലെന്ന താരം മലയാളിക്ക്.
ഇപ്പോഴിതാ അത്തരത്തിലൊരു മോഹൻലാലിന്റെ വിന്റേജ് ലുക്ക് വെച്ച് എഡിറ്റ് ചെയ്ത ഒരു വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസ് ആയും റീൽസ് ആയുമൊക്കെ പ്രചരിക്കുകയാണ്. വീഡിയോയിൽ വിന്റേജ് മോഹൻലാലിനൊപ്പം പ്രത്യക്ഷപ്പെടുന്നത് പ്രശസ്ത ഓസ്‌ട്രേലിയൻ നടി കാതറിൻ ലാങ്‌ഫോർഡ് ആണെന്നതാണ് ശ്രദ്ധേയം.
ഹോളിവുഡ് സൂപ്പർ ചിത്രമായ നൈവ്‌സ് ഔട്ട് അടക്കമുള്ളവയിലൂടെയും 13 റീസൺസ് വൈ അടക്കമുള്ള സിരീസുകളിലൂടെയും ലോകമെമ്പാടും ആരാധകരുള്ള നടിയാണ് കാതെറിൻ. മോഹൻലാലിന്റെ ഒരു പഴയ സ്റ്റേജ് ഷോ വേദിയിൽ നിന്നുള്ള ചിരി കട്ട് ചെയ്താണ് മനോഹരമായ വീഡിയോ ഉണ്ടാക്കിയിരിക്കുന്നത്.
That damn smile..🥺 @Mohanlal 🤍#lalettan #mohanlal pic.twitter.com/BwjkDnhkbe
— Akash Acharya (@AA_Lens_) September 10, 2023
13 റീസൺസ് വൈയിലെ പ്രശസ്ത സംഭാഷണവും ഇതിനൊപ്പമുണ്ട്. എഎ ലെൻസ് എന്ന പേരിൽ വീഡിയോ ക്രിയേറ്റ് ചെയ്യുന്ന അക്ഷയ് ആചാര്യയാണ് ഈ വൈറൽ വീഡിയോയ്ക്ക് പിന്നിൽ.
മുൻകൂട്ടി പ്രഖ്യാപിച്ച നിരവധി ശ്രദ്ധേയ ചിത്രങ്ങളാണ് മോഹൻലാലിന്റേതായി വരാനിരിക്കുന്നത്. അദ്ദേഹത്തിന്റെ സംവിധാന അരങ്ങേറ്റചിത്രം ബറോസ്, ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബൻ, ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേര്, പാൻ ഇന്ത്യൻ ചിത്രം വൃഷഭ, ജീത്തു ജോസഫിന്റെ റാം, പൃഥ്വിരാജ് സുകുമാരന്റെ എമ്പുരാൻ എന്നിങ്ങനെയാണ് മോഹൻലാലിന്റെ വരാനിരിക്കുന്ന ചിത്രങ്ങൾ.
ഓൺലൈൻ ആപ്പ് ലോണുകൾക്ക് പുറകേ പോകല്ലേ, കുടുംബം ഒന്നടങ്കം ഇല്ലാതാകും