തെറ്റായ വഴിയിലേക്ക് പോകാതെ പിടിച്ചുനിർത്തുന്നത് സുഹൃത്തുക്കൾ; പ്രശ്‌നങ്ങളെ അതിജീവിച്ചത് തെറാപ്പിസ്റ്റുകളുടെ സഹായത്തിൽ; വെളിപ്പെടുത്തി അഞ്ജു ജോസഫ്

288

നിരവധി യുവ ഗായകരെ മലയാളത്തിന് സമ്മാനിച്ച ഷോ കൂടി ആയിരുന്നു ഐഡിയ സ്റ്റാർ സിംഗർ. ഓരോ സീസണിലേയും മൽസരാർത്ഥികൾ മലയാളികൾക്ക് സ്വന്തം കുടുംബാംഗങ്ങളെ പോലെ ആയിരുന്നു.

ഈ ഷോയിലൂടെ മലയാളികളുടെ ഇഷ്ടം നേടിയെടുത്ത ഗായിക ആയിരുന്നു അഞ്ജു ജോസഫ്. അതേ സമയം ഷോയിൽ നിന്നും ഇടയ്ക്ക് വെച്ച് പുറത്ത് ആയെങ്കിലും പിന്നീട് അഞ്ജുവിനെ തേടി നിറയെ അവസരങ്ങൾ എത്തിയിരുന്നു. സ്റ്റേജ് ഷോകളും ചാനൽ പരിപാടികളും യൂട്യൂബ് ചാനലും ഒക്കെയായി സജീവമാണ് അഞ്ചു ഇപ്പോൾ.

Advertisements

യൂട്യൂബ് ചാനലുമായി സജീവമായ അഞ്ജു പങ്കുവെയ്ക്കുന്ന പാട്ടുകളെല്ലാം നിമിഷ നേരം കൊണ്ട് വൈറലാവാറുണ്ട്. കവർ സോങ് വീഡിയോകൾക്കെല്ലാം മികച്ച സ്വീകാര്യതയും ലഭിക്കാറുണ്ട്. മിന്നിത്തെന്നും, പൊന്നോലത്തുമ്പീ, കൈതപ്പൂവിൻ തുടങ്ങിയ ഗാനങ്ങൾ അഞ്ജു സ്‌പെഷ്യൽ കവർ വേർഷനും വൈറലായിരുന്നു. ഇപ്പോഴിതാ ജീവിതത്തിലെ കടുപ്പമേറിയ അനുഭവങ്ങളെ അതിജീവച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് അഞ്ജു.

ALSO READ- ഇവർ ചെന്നൈ എക്‌സ്പ്രസ് മുതൽ എന്റെ ഡാൻസ് ടീച്ചർ ആണ്; ആരാണ് ഇവരെ പിന്നിൽ നിർത്തിയത്; നീ എന്റെ കൂടെ വേണം; അന്ന് നടന്നത് വിവരിച്ച് പ്രിയാമണി

എപ്പോഴാണെങ്കിലും പ്രശ്‌നങ്ങളിൽ നിന്നും പുറത്തുവരിക എന്നത് അത്രയും ഈസിയായ കാര്യമല്ലെന്നാണ് അഞ്ജു പറയുന്നത്. അതുകൊണ്ടുതന്നെ താൻ ഇപ്പോഴും തെറാപ്പിസ്റ്റുകളെ കൺസൾട്ട് ചെയ്യുന്നത്. ബ്രേക്കപ്പ് ആയാലും ഡിവോഴ്‌സ് ആയാലും ഏതു ബന്ധം ആണെങ്കിലും ഇല്ലാതെ ആകുമ്പോൾ വേദനാജനകമാണെന്നും അതിൽ നിന്നും കയറി വരാൻ അത്ര എളുപ്പ
മല്ലെന്നം അഞ്ജു വിശദീകരിക്കുന്നു.

ഇത് തനിക്ക് മാത്രമല്ല ഓപ്പോസിറ്റ് സൈഡിൽ നിൽക്കുന്ന ആൾക്കും മവേദനാജനകം ആയിരിക്കും. ഈ പ്രശ്‌നം ഫേസ് ചെയ്യുന്ന എല്ലാവർക്കും പാടാണ്. താൻ അതിൽ നിന്നും മുക്തയാകാൻ ഈ മാർഗ്ഗമാണ് സ്വീകരിച്ചതെന്നും അഞ്ജു വെളിപ്പെടുത്തി.

ALSO READ- ആരാധകപ്പോരിൽ മീശ വടിക്കാൻ ഒരുക്കമാണെന്ന് പറഞ്ഞ് തെന്നിന്ത്യൻ താരം മീശ രാജേന്ദ്രൻ; ജയിലറിന്റെ കളക്ഷൻ ലിയോ മറികടന്നാൽ താൻ അത് ചെയ്യുമെന്നും താരം

തനിക്ക് ഒരുകൂട്ടം നല്ല സുഹൃത്തുക്കൾ ഉണ്ട്. എന്ത് ചെയ്താലും കട്ടക്ക് കൂടെയുള്ള ആളുകൾ ഉണ്ട് എന്നതിൽ വളരെ ഭാഗ്യവതിയാണ് താനെന്നും. തെറ്റും ശരിയും അവർ ചൂണ്ടിക്കാണിച്ചുതരാറുണ്ട്. തെറ്റായ സ്ഥലത്തേക്ക് പോകാൻ ആരും തന്നെ പുഷ് ചെയ്യാറില്ലെന്നും അഞ്ജു പറയുന്നു.

പലപ്പോഴും നമ്മൾ തെറ്റായ ഒരു തീരുമാനം എടുക്കുന്നു എന്ന് കണ്ടാൽ അവർ അത് തിരുത്തിത്തരും. ദൈവത്തിന്റെ ശക്തിയും, ഷോയും, പാട്ടും ഒക്കെയാണ് പ്രതിസന്ധിഘട്ടങ്ങൾ അതിജീവിക്കാൻ തുണച്ചത് എന്നാണ് പുതിയ അഭിമുഖത്തിൽ അഞ്ജു പറയുന്നത്.

Advertisement