ആ കഥാപാത്രം മമ്മൂക്ക ചെയ്യുമെന്ന് കരുതിയില്ല, ഞാന്‍ ചെയ്യേണ്ടതായിരുന്നു, തുറന്നുപറഞ്ഞ് ആസിഫ് അലി

1588

മലയാള സിനിമയിലെ താരരാജാവ് മമ്മൂട്ടിയുടെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. ജന്മദിനത്തില്‍ മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സിനിമാ അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചിരുന്നു.

Advertisements

ഭ്രമയുഗം എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററായിരുന്നു പുറത്തുവിട്ടത്. സോഷ്യല്‍മീഡിയയില്‍ ഒന്നടങ്കം തരംഗമായി മാറിയിരുന്നു ഇത്. മമ്മൂട്ടിയുടെ ഡാര്‍ക്ക് ഷേഡിലുള്ള ഫസ്റ്റ് ലുക്ക് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു.

Also Read: അമ്മയും അച്ഛനും പോലും എന്നോട് ഈ ചോദ്യങ്ങള്‍ ചോദിക്കാറില്ല, പൊതുപരിപാടിക്കിടെ ആരാധകരോട് പൊട്ടിത്തെറിച്ച് തമന്ന

ഈ ചിത്രത്തില്‍ നടന്‍ അര്‍ജുന്‍ അശോകും ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ ഭ്രമയുഗത്തിലെ അര്‍ജുന്റെ കഥാപാത്രത്തെ കുറിച്ച് സംസാരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആസിഫ് അലി. ആ കഥാപാത്രം താനായിരുന്നു ചെയ്യേണ്ടിയിരുന്നതെന്ന് ആസിഫ് അലി പറയുന്നു.

തനിക്ക് ഡേറ്റിന്റെ പ്രശ്‌നം കാരണമാണ് ആ ചിത്രം ചെയ്യാന്‍ സാധിക്കാതിരുന്നത്. മമ്മൂട്ടിയുടെ ഒരു എക്‌സ്ട്രാ ഓര്‍ഡിനറി സിനിമയാകും ഭ്രമയുഗമെന്നും അദ്ദേഹം ആ കഥാപാത്രം ചെയ്യുമെന്ന് താന്‍ കരുതിയിരുന്നില്ലെന്നും ആസിഫ് അലി പറഞ്ഞു.

Also Read: 100ശതമാനം സാക്ഷരതയുള്ളവരാണ് ഞങ്ങളുടെ സംസ്ഥാനത്തുള്ളവര്‍, അപ്പോള്‍ പിന്നെ ഞങ്ങള്‍ അങ്ങനെയായിരിക്കുമല്ലോ, വൈറലായി ദുല്‍ഖറിന്റെ വാക്കുകള്‍

ഭ്രമയുഗത്തില്‍ മമ്മൂക്കയുടെ ജഡ്ജ്‌മെന്റ് അവിശ്വസനീയമായിരുന്നു. ഒരിക്കലും മമ്മൂക്ക ആ കഥാപാത്രം ചെയ്യുമെന്ന് താന്‍ കരുതിയിരുന്നില്ല. മമ്മൂക്കയുടെ അവിശ്വസനീയമായ തെരഞ്ഞെടുപ്പുകള്‍ എപ്പോഴും പ്രചോദനം നല്‍കുന്നതാണെന്നും ആസിഫ് അലി പറഞ്ഞു.

Advertisement