അമ്മയും അച്ഛനും പോലും എന്നോട് ഈ ചോദ്യങ്ങള്‍ ചോദിക്കാറില്ല, പൊതുപരിപാടിക്കിടെ ആരാധകരോട് പൊട്ടിത്തെറിച്ച് തമന്ന

224

വര്‍ഷങ്ങളായി തെന്നിന്ത്യന്‍ സിനിമകളില്‍ തിളങ്ങി നില്‍ക്കുന്ന സൂപ്പര്‍ നടിയാണ് തമന്ന ഭാട്ടിയ. മില്‍ക്കി ബ്യൂട്ടി എന്നറിയപ്പെടുന്ന നടിക്ക് ആരാധകരും ഏറെയാണ്. തമിഴിലും, തെലുങ്കിലും പുറമേ ബോളിവുഡിലും, മലയാളത്തിലും തന്റേതായ അവസരങ്ങള്‍ സൃഷ്ടിക്കുവാന്‍ താരത്തിന് സാധിച്ചു.

Advertisements

മികച്ച അഭിനേത്രി എന്നതിന് പുറമേ ഡാന്‍സര്‍ കൂടിയാണ് തമന്ന. മുംബൈക്കാരിയായ തമന്ന മോഡലിംഗില്‍ നിന്നുമാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം കൈനിറയെ അവസരങ്ങള്‍ താരത്തെ തേടിയെത്തി. തമന്ന അഭിനയിച്ച സിനിമകളില്‍ ഭൂരിഭാഗവും വളരെ നല്ല രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു.

Also Read: 100ശതമാനം സാക്ഷരതയുള്ളവരാണ് ഞങ്ങളുടെ സംസ്ഥാനത്തുള്ളവര്‍, അപ്പോള്‍ പിന്നെ ഞങ്ങള്‍ അങ്ങനെയായിരിക്കുമല്ലോ, വൈറലായി ദുല്‍ഖറിന്റെ വാക്കുകള്‍

തമന്ന ആദ്യമായി എത്തുന്ന മലയാള സിനിമയാണ് ബാന്ദ്ര. ദിലീപാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ഇപ്പോഴിതാ ഒരു പൊതുപരിപാടിയില്‍ വെച്ച് ആദ്യമായി ക്ഷുഭിതയായിരിക്കുകയാണ് തമന്ന.

ചെന്നൈയില്‍ വെച്ച് ഗലാട്ട സംഘടിപ്പിച്ച പരിപാടിയില്‍ വെച്ച് ആരാധകരുമായി നേരിട്ട് സംവദിക്കുന്ന സെഗ്മെന്റിലാണ് തമന്ന ദേഷ്യപ്പെട്ടത്. ആരാധകര്‍ക്കിടയില്‍ നിന്നും ഉയര്‍ന്ന ഒരു ചോദ്യമാണ് താരത്തെ ക്ഷുഭിതയാക്കിയത്. വിവാഹത്തെ കുറിച്ചായിരുന്നു ചോദ്യം.

Also Read: ദുൽഖർ സൽമാൻ ഭയങ്കര ക്യൂട്ട് ആണ്; കൂടെ ഒരു റൊമാന്റിക് സിനിമ ചെയ്യാൻ താല്പര്യമുണ്ട്; മനസ് തുറന്ന് മാളവിക ജയറാം

ഇനി എന്താണ് പ്ലാന്‍?, എപ്പോഴാണ് വിവാഹം? എന്നൊക്കെയുള്ള ചോദ്യങ്ങളാണ് തമന്നയെ ക്ഷുഭിതയാക്കിയത്. തന്നോട് തന്റെ അച്ഛനും അമ്മയും പോലും ഈ ചോദ്യങ്ങള്‍ ചോദിക്കാറില്ലെന്നും താന്‍ ഇപ്പോഴത്തെ ജീവിതത്തില്‍ സന്തോഷവതിയാണെന്നുമായിരുന്നു തമന്നയുടെ മറുപടി. അടുത്തിടെയായിരുന്നു വിജയ് വര്‍മ്മയുമായി താന്‍ പ്രണയത്തിലാണെന്ന് താരം പറഞ്ഞത്.

Advertisement