ബോളിവുഡ് സിനിമാപ്രേമികള്‍ ഒന്നടങ്കം ആകാംഷയോടെ കാലങ്ങളായി കാത്തിരുന്ന ചിത്രമാണ് ജവാന്. സൂപ്പര്‍താരം ഷാരൂഖ് ഖാന് നായകനായി എത്തുന്ന ചിത്രം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് തിയ്യേറ്ററുകളിലെത്തിയത്.
പ്രമുഖ സംവിധായകന് ആറ്റ്ലിയാണ് ജവാന് സംവിധാനം ചെയ്തത്. ആറ്റ്ലിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ജവാന്, ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പണിങ് കലക്ഷനായിരുന്നു ജവാന് നേടിയത്.
തിയ്യേറ്ററുകളിലെത്തി ആദ്യ ദിവസം ആഗോള കളക്ഷന്‍ 129.6 കോടിയാണ് ചിത്രം നേടിയത്. ഈ വര്‍ഷം പുറത്തിറങ്ങിയ ഷാരൂഖ് ഖാന് ചി്ത്രം പഠാന്റെ റെക്കോര്‍ഡും ജവാന് തകര്‍ത്തിരിക്കുകയാണ്. പുതിയ കണക്കുകള്‍ അണിയറ പ്രവര്‍ത്തകര്‍ ത്ന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്.
തിയ്യേറ്ററിലെത്തി ചിത്രത്തിന്റെ രണ്ടാം ദിവസം കല്കഷന്‍ നൂറുകോടി പിന്നിട്ടിരിക്കുകയാണ്. രണ്ട് ദിവസം കൊണ്ട് മാത്രം 236 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. ഇന്നലെ മാത്രം പിവിആര്‍ മള്‍ട്ടിപ്ലക്സുകളില്‍ നിന്നും 17കോടിയാണ് ലഭിച്ചത്.
God is so kind
Thank you everyoneThank you for the Massy-ive love ❤
Book your tickets now!https://t.co/uO9YicOXAI
Watch #Jawan in cinemas – in Hindi, Tamil & Telugu. pic.twitter.com/q1TdI37nJZ
— atlee (@Atlee_dir) September 8, 2023
ഇനിയും ഇതേ നിലയിലാണ് ചിത്രം തിയ്യേറ്ററുകളില്‍ മുന്നേറുന്നതെങ്കില്‍ ഒരാഴ്ചക്കുള്ളില്‍ ചിത്രം 500 കോടി കടക്കുമെന്നാണ് വിലയിരുത്തലുകള്‍. കേരളത്തില്‍ നിന്നും ആദ്യ ദിന കലക്ഷന്‍ 3.5 കോടിയായിരുന്നു.