ജൂനിയർ ആർട്ടിസ്റ്റായി തുടങ്ങി, ഇന്ന് മെഗാതാരം; ഇൻകം ടാക്‌സ് അടയ്ക്കുന്നത് മാത്രം 12 കോടി; അപ്പോൾ മമ്മൂട്ടിയുടെ ആസ്തിയും കാറുകളും എത്രയെന്ന് ആരാധകർ; ഉത്തരമിങ്ങനെ

2062

മലയാള സിനിമയിലെ താരരാജാവാണ് മമ്മൂട്ടി. ഇന്നും ലക്ഷക്കണക്കിന്
ആരാധകരുമായി തന്റെ സിനിമാജീവിതം മുന്നോട്ട് കൊണ്ടുപോകുകയാണ് താരം.

ഈ പ്രായത്തിലും ഫിറ്റനസിലും സൗന്ദര്യത്തിലും അദ്ദേഹം നൽകുന്ന പ്രാധാന്യം ആരാധകരെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. പ്രിയപ്പെട്ട മമ്മൂക്കയുടെ നന്മയെ കുറിച്ചും അദ്ദേഹത്തിന്റെ ആരോഗ്യ സംരക്ഷണത്തെ കുറിച്ചും സഹതാരങ്ങളെല്ലാം വാചാലനാവാറുണ്ട്. ആർക്കും തട്ടിയെടുക്കാനാകാത്ത മെഗാതാരമെന്ന പദവി ആരാധകർ സമ്മാനിച്ച നടനാണ് മമ്മൂട്ടി.

Advertisements

ഇന്ന് 72ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേരുകയാണ് കേരളമൊന്നാകെ. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിലെ ഇതര ഭാഷകളിലും ബോളിവുഡിലും മമ്മൂട്ടിയുടെ അഭിനയ മികവ് എത്തിയിട്ടുണ്ട്. അഭിഭാഷകനായിരുന്ന മുഹമ്മദ് കുട്ടിയെന്ന മമ്മൂട്ടി 1971 ൽ കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിൽ ഒരു ജൂനിയർ ആർട്ടിസ്റ്റായാണ് അഭിനയം തുടങ്ങിയത്.

ALSO READ- മലയാള താരം എന്റെ ചിത്രത്തിൽ വേണമെന്ന് തോന്നിയാൽ അയാളെ അഭിനയിക്കാൻ വിളിക്കും; തമിഴ് സിനിമയിൽ തമിഴ് നടന്മാർ മതിയെന്ന് ആർക്കും പറയാനാകില്ല: വിശാൽ

പിന്നീട് കെജി ജോർജിന്റെ മേള എന്ന ചിത്രത്തിലൂടെ ഡയലോഗ് പറയുന്ന നടനായി. തുടക്കകാരനായതിനാൽ തന്നെ കിട്ടിയ വേഷങ്ങളെല്ലാം അന്ന് ചെയ്തു കൊണ്ടിരുന്നു. സെലക്ടീവ് അല്ലാത്തതിനാൽ തന്നെ ചിലത് പരാജയപ്പെട്ടുവെങ്കിലും, മമ്മൂട്ടി എന്ന അഭിനേതാവ് വളരുകയായിരുന്നു.

നായകനായി മാറിയതോടെ മമ്മൂട്ടിയുടെചിത്രങ്ങൾ കൂട്ടത്തോടെ റിലീസായി തുടങ്ങി. ഓണം പോലുള്ള വിശേഷാവസരങ്ങളിൽ പത്തും ഇരുപതും മമ്മൂട്ടി ചിത്രങ്ങൾ റിലീസാകുന്ന കാലമുണ്ടായിരുന്നു.

ALSO READ- ‘ഞാൻ കടുത്ത ആരാധിക, സൂപ്പർസ്റ്റാറിന് ആശംസകൾ’; എന്ന് നയൻതാരയോട് മഞ്ജു വാര്യർ; മറുപടിയുമായിഎത്തി നയൻസും; ആരാധകർ ത്രില്ലിൽ

മമ്മൂട്ടിയെന്ന താരം വളരുന്നതിനൊപ്പം അദ്ദേഹത്തിന്റെ അഭിനയ മികവിന് പുരസ്‌കാരങ്ങളും അംഗീകാരങ്ങളും ലഭിച്ചുകൊണ്ടേയിരുന്നു. സമ്പാദിക്കുന്ന കാര്യത്തിലും താരം പിന്നോട്ട് പോയില്ല. ഒപ്പം നല്ല കുടുംബവും കെട്ടിപ്പടുത്ത് മികച്ച ഗൃഹനാഥനുമായി.

സിനിമയിൽ ത്തെിയ മ്മൂട്ടിക്ക് ആരാധകരെ നേടിയതിനൊപ്പം സാമ്പത്തികമായ നേട്ടടവും പിൽക്കാലത്തുണ്ടായി. ഘട്ടംഘട്ടമായിട്ടായിരുന്നു മമ്മൂട്ടിയുടെ വളർച്ച. ഒറ്റയടിക്ക് കോടികൾ സമ്പാദിക്കുന്ന നടനാകുകയായിരുന്നില്ല മമ്മൂട്ടി. കാലങ്ങൾ കൊണ്ടാണ് താരം ഗ്രാഫ് ഉയർത്തിയത്. അഭിനയത്തിലായാലും സമ്പത്തിലായാലും താര്തതിന്റെ വളർച്ച ആരാധകർക്ക് വ്യക്തമാണ്.

കണക്കുകൾ പ്രകാരം 2020 ൽ 265 കോടിയായിരുന്നു മമ്മൂട്ടിയുടെ ആസ്തി. 21 ൽ അത് 280 ആയി. 2021 ലെ caknowledge.com കണക്കുകൾ പ്രകാരം 310 കോടിയുടെ ആസ്തിയുണ്ടായിരുന്നു മമ്മൂട്ടിയ്ക്ക്. ഈ വർഷത്തെ ഏറ്റവും പുതിയ കണക്കുകൾ വരുമ്പോൾ 340 കോടി ആസ്തിയാണ് മമ്മൂട്ടിയ്ക്കുള്ളതെന്ന് കാണാം.

താരം ഒരു സിനിമയിൽ അഭിനയിക്കാൻ പത്ത് കോടി രൂപയാണ് വാങ്ങുന്നത് എന്നാണ് കണക്കുകൾ. മാസ വരുമാനം മൂന്ന് കോടിയാണെന്നും 12 കോടി ഇൻകം ടാക്സ് അടക്കുന്നുണ്ടെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

ടെക്‌നോളജിയോടും താര്തതിന് അടങ്ങാത്ത അഭിനിവേശമാണ്. പുതിയ മോഡൽ ഗാ്‌ജെറ്റ്‌സുകളും വസ്ത്രങ്ങളും കൂളിംഗ് ഗ്ലാസുകളും വാഹനങ്ങളും മമ്മൂട്ടിയെ ഭ്രമിപ്പിക്കുന്നതാണ്.


പുതുതായി ഇറങ്ങുന്ന ഏത് വാഹനത്തെ കുറിച്ചു ചോദിച്ചാലും മമ്മൂട്ടിയൊരു വിക്കി പീഡിയയാണെന്നാണ് അടുപ്പമുള്ളവർ പറയുക.

പ്രധാനമായും മമ്മൂട്ടിയ്ക്ക് ആറ് കാറുകളാണ് ഉള്ളത്. ബ്രാന്റ് ന്യൂ ഫെരാരി 812, മെർകേഡ്സ് ബെൻസ് ജി ക്ലാസ്, ബിഎംഡബ്ല്യു എക്സ് 6, റെയ്ഞ്ച് ഓവർ സ്പോർട് തുടങ്ങിയ കാറുകളുടെ ഉടമയാണ് താരം.

Advertisement