സംവിധായകനാവാൻ കൊതിച്ച് അവസാനം നടനായി മാറിയ താരമാണ് നന്ദു എന്ന് മലയാളികൾ സ്‌നേഹത്തോടെ വിളിക്കുന്ന നന്ദലാൽ കൃഷ്ണമൂർത്തി. സിനിമയിൽ 35 വർഷത്തോളമായി നന്ദു നിറഞ്ഞു നില്ക്കുന്നു. ഇപ്പോഴിതാ മമ്മൂക്കക്ക് ഒപ്പമുള്ള തന്റെ അഭിനയ ജീവിതത്തിലെ മറക്കാനാവാത്ത കാര്യം തുറന്ന് പറഞ്ഞിരിക്കുകയാണ് നന്ദു.
നന്ദുവിന്റെ വാക്കുകൾ ഇങ്ങനെ; സിനിമയിലെ അതികായകന്മാർക്കൊപ്പം അഭിനയിക്കാൻ സാധിച്ചത് തന്നെ എന്റെ ഭാഗ്യമായാണ് ഞാൻ കരുതുന്നത്. എനിക്കിപ്പോഴും ഓർമ്മയുണ്ട്, വിഷ്ണു എന്ന സിനിമയിൽ കരഞ്ഞ് അഭിനയിക്കാൻ പറഞ്ഞപ്പോൾ എനിക്ക് കരയാൻ അറിയില്ല എന്ന് ഞാൻ പറഞ്ഞു. സത്യത്തിൽ എനിക്ക് കരയാൻ പറ്റുന്നില്ലായിരുന്നു.
ഈശ്വരൻ നിങ്ങളെ വെറുതെ വിടും എന്ന് മമ്മൂക്കയോട് കരഞ്ഞ് പറയുന്ന സീൻ ആയിരുന്നു അത്. എനിക്ക് ചെയ്യാൻ കഴിയുന്നില്ല എന്ന് കണ്ടപ്പോൾ മമ്മൂക്ക എഴുന്നേറ്റ് വന്നു. അദ്ദേഹം ക്യാമറയുടെ സൈഡിൽ പോയി എനിക്ക് അഭിനയിക്കേണ്ടത് എങ്ങനെ ആണെന്ന് കാണിച്ചു തരാം എന്നു പറഞ്ഞു. അതുപോലെ അങ്ങ് ചെയ്യാനാണ് അദ്ദേഹം പറഞ്ഞത്.
അതും പറഞ്ഞ് അദ്ദേഹം ക്യാമറയുടെ സൈഡിൽ പോയി നിന്നു. പിന്നെ നോക്കുമ്പോൾ കാണുന്നത് എന്റെ ഡയലോഗ് പറഞ്ഞ് ഗ്ലിസറിൻ പോലും ഇടാതെ കരയുന്ന മമ്മൂക്കയെ ആണ്. അത് കണ്ടതും ഞാൻ അന്തം വിട്ടുപോയി. മറ്റൊരാളെ പഠിപ്പിക്കാനായി ഒരാൾ വെറുതെ കരയുന്നത് അന്നാണ് ഞാൻ കണ്ടത്.
Also Read
മുരളിക്ക് മമ്മൂട്ടി ഒരു ശത്രുവായിരുന്നു; അതിന്റെ കാരണം പോലും പറയാതെയാണ് മുരളി വിടവാങ്ങിയത്
സത്യത്തിൽ അത് എനിക്കൊരു പാഠമായിരുന്നു. അങ്ങനെ സംത്യപ്തി കിട്ടാത്ത ഒരുപാട് കഥകൾ ഞാൻ ചെയ്തു. അതിനിടയിലാണ് അടൂർ സാറിന്റെ നാല് പെണ്ണുങ്ങൾ എന്ന സിനിമയിലേക്ക് അവസരം കിട്ടുന്നത്. അതിന്‌ശേഷം ഒരുപാട് നല്ല കഥാപാത്രങ്ങൾ ചെയ്യാൻ എനിക്ക് ഭാഗ്യം കിട്ടി എന്നാണ് നന്ദു പറഞ്ഞത്.