മലയാള സിനിമയുടെ ജനപ്രിയ താരമാണ് ദിലീപ്. സഹതാരമായും വില്ലനായും നായകനായും തിളങ്ങിയ നടൻ പിന്നീട് കോമഡിക്ക് പ്രാധാന്യമുള്ള സിനിമകളിലൂടെ മലയാളികളുടെ മനസിൽ ഇടം പിടിക്കുകയായിരുന്നു. പിന്നീട് നിർമ്മാതാവായും തിളങ്ങി.
ഇടയ്ക്ക് വിവാദങ്ങളും കേസുകളും താരത്തിന്റെ കരിയർ ഗ്രാഫിൽ താഴ്ച കാണിച്ചുവെങ്കിലും മികച്ച ചിത്രങ്ങളിലൂടെ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് താരം. ഇപ്പോൾ ഭാര്യ കാവ്യ മാധവനും മക്കളായ മീനാക്ഷിക്കും മഹാലക്ഷ്മിക്കും ഒപ്പം ചെന്നൈയിലേക്ക് താമസം മാറിയിരിക്കുകയാണ് താരം.
വോയ്‌സ് ഓഫ് സത്യനാഥനാണ് താരത്തിന്റെ ലേറ്റസ്റ്റ് റിലീസ്. ബാന്ദ്ര എന്ന ചിത്രവും ദിലീപിന്റേതായി അണിയറയിൽ ഒരുങ്ങുകയാണ്. ഇതിനിടെ ഓണക്കാലത്ത് സോഷ്യൽമീഡിയയിലടക്കം സജീവമായി ചിത്രങ്ങൾ ദിലീപും കുടുംബവും പങ്കുവെച്ചിരുന്നു.
ഓണത്തിന് മുന്നോടിയായി ഒരുക്കിയ സ്റ്റാർ മാജിക് എന്ന റിയാലിറ്റി ഷോയിലും ദിലീപ് എത്തിയിരുന്നു. പരിപാടിക്കിടെ കാവ്യയുടെ ശബ്ദം അനുകരിച്ച അനുവിനോട് ഈ ശ്രമത്തിന് കൈയ്യടികളുണ്ട് എന്നാണ് ദിലീപ് പറഞ്ഞത്.
തന്റെ വീട്ടിലെല്ലാവരും സ്റ്റാർ മാജിക്ക് കാണാറുണ്ട്. മീനൂട്ടിയൊക്കെ തങ്കച്ചനെ കണ്ടാൽ ചിരിയോട്് ചിരിയാണെന്നും അവളെപ്പോഴും കൈയ്യടിക്കുമെന്നും ദിലീപ് പറഞ്ഞിരുന്നു. ഉടനെ തന്നെ മീനാക്ഷിക്ക് എന്റെ വക ഹാപ്പി ഓണമെന്നായിരുന്നു തങ്കച്ചന്റെ മറുപടി.
എന്നാൽ ഇത് കാർട്ടൂൺ ചാനലാണെന്നായിരിക്കും മീനൂട്ടി കരുതിയതെന്ന് ബിനു അടിമാലി തമാശ പറഞ്ഞപ്പോൾ അവളിപ്പോൾ വലിയ കുട്ടിയാണ്, അത്ര മണ്ടിയൊന്നുമല്ലെന്നായിരുന്നു ദിലീപ് മറുപടിയായി പറയുന്നത്.
അതേസമയം, കാവ്യ മാധവന്റെ നാട്ടുകാരിയായ ശ്രീവിദ്യ മുല്ലച്ചേരി കാസർകോടൻ സ്‌റ്റൈലിലാണ് സംസാരിക്കുന്നത്. കുറേ കാര്യങ്ങൾ പ്ലാൻ ചെയ്തായിരുന്നു ഇവിടേക്ക് വന്നതെന്നും നിങ്ങളുടെ പാട്ടൊക്കെ കേട്ടപ്പോൾ അതൊക്കെ കൈയ്യിൽ നിന്നും പോയെന്നും പറയുന്നുണ്ട്.
താൻ ഒരുപാട് ചിരിക്കാൻ ആഗ്രഹിക്കുന്നയാളാണ്. തന്നെ ഈ ഷോയിലേക്ക് വിളിച്ചപ്പോൾ സന്തോഷത്തോടെയാണ് ഇങ്ങോട്ടേക്ക് വന്നത്. തന്റെയൊരു ദിവസം നിങ്ങളെല്ലാം ചേർന്ന് മനോഹരമാക്കിത്തന്നാൽ തനിക്ക് സന്തോഷമല്ലേയെന്നും ദിലീപ് പറയുന്നുണ്ട്.