ദില്ലി: രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് തൂത്തുവാരുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇത് ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമാണ്. രാവും പകലുമില്ലാതെ സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വരുന്ന തെരഞ്ഞെടുപ്പിനായി പ്രയത്‌നിക്കുകയാണ്. 200 സീറ്റുകളിലും കോണ്‍ഗ്രസ് വിജയിക്കും,’ പൈലറ്റ് പറഞ്ഞു. നിലവില്‍ ഒരു പാര്‍ട്ടിയുമായും സഖ്യത്തെക്കുറിച്ച് സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാജസ്ഥാനില്‍ മുഴുവന്‍ സീറ്റിലും ബിജെപിയെ പരാജയപ്പെടുത്താന്‍ ഞങ്ങള്‍ പ്രാപ്തരാണ്. ഏതെങ്കിലും പാര്‍ട്ടികളുമായി സഖ്യത്തെക്കുറിച്ച് സംസാരിച്ചിട്ടില്ല. രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തുകയും എന്തൊക്കെ നടപടികള്‍ കൈക്കൊള്ളണമെന്ന് ചര്‍ച്ച ചെയ്യുകയും ചെയ്തതായും പൈലറ്റ് കൂട്ടിച്ചേര്‍ത്തു