ഇരയെ കീറിമുറിക്കുമ്പോൾ ചുറ്റുമുള്ളവരെ കൂടിയാണ് അത് ബാധിക്കുന്നത്; മാധ്യമ ഭീക ര ത എന്നത് തിരുത്താനാകാത്ത തെറ്റാണ്: നവ്യ നായർ

238

പിന്നീട് നിരവദി ചിത്രങ്ങളിലൂടെ നവ്യ ആരാധകരുടെ പ്രിയപ്പെട്ട നടിയായി. വിവാഹശേഷം സിനിമ വിട്ട നവ്യ പിന്നീട് റിയാലിറ്റ് ശോജഡ്ജായും നർത്തകിയായും ആരാധകർക്ക് മുന്നിലേക്ക് എത്തി. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമകളിലും സജീവമാവുകയാണ് താരം.

അവസാനമായി താരത്തിന്റേതായി ഒരുങ്ങിയ ചിത്രം ജാനകി ജാനേ ആയിരുന്നു. ഇപ്പോൾ വൻവിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ് താരം. ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തിൽ നിന്നും നവ്യ വിലപിടിപ്പുള്ള സമ്മാനങ്ങൾ കൈപ്പറ്റിയെന്ന തുറന്നുപറച്ചിലാണ് താരത്തെ വിവാദത്തിലാക്കിയിരിക്കുന്നത്. ഈ വിഷയത്തിൽ താരം വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. സച്ചിൻ സാവന്ത് മകന്റെ പിറന്നാളിന് സമ്മാനം നൽകിയതല്ലാതെ മറ്റ് ബന്ധങ്ങളില്ലെന്നായിരുന്നു നവ്യയും കുടുംബവും വിശദീകരിച്ചിരുന്നത്.

Advertisements

പിന്നാലെ നവ്യസോഷ്യൽമീഡിയയിൽ പങ്കുവെച്ച പോസ്റ്റും് ശ്രദ്ധനേടിയിരുന്നു. ഒരു നൃത്ത വീഡിയോയാണ് സോഷ്യൽമീഡിയയിൽ പങ്കുവെച്ച്, നിങ്ങൾ തകർന്നിരിക്കുമ്പോഴും നൃത്തം ചെയ്യൂ എന്ന കവിതാശകലം കുറിച്ചുകൊണ്ട് താരം വീഡിയോ പങ്കുവെയ്ക്കുകയായിരുന്നു.

ALSO READ- ‘മഴക്കാലത്ത് റോഡ് മോശമാവുമെങ്കിൽ ചിറാപുഞ്ചിയിൽ റോഡ് ഉണ്ടാവില്ലല്ലോ’; മന്ത്രി റിയാസിനോട് അന്ന് ജയസൂര്യ പറഞ്ഞതിങ്ങനെ; താരത്തിന്റെ വിമർശനം ആദ്യമല്ലെന്ന് ആരാധകർ

‘തകർന്നിരിക്കുമ്പോഴും നിങ്ങൾ നൃത്തം ചെയ്യൂ. കടുത്ത പോരാട്ടങ്ങളുടെ മധ്യത്തിലും മുറിവിൽ കെട്ടിയ ബാൻഡേജ് നനഞ്ഞ് കുതിർന്ന് രക്തം വാർന്നൊഴുകുമ്പോഴും ചോരയിൽ ചവിട്ടി നൃത്തം ചെയ്യൂ’ എന്നുമായിരുന്നു നവ്യ വീഡിയോക്കൊപ്പം കുറിച്ചത്. നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന ടാഗ് ലൈനോടുകൂടിയായിരുന്നു പോസ്റ്റ്.

ഇപ്പോഴിതാ താരത്തിന്റെ മറ്റൊരു പോസ്റ്റും ചർച്ചയാവുകയാണ്. തന്നെ പിന്തുണച്ച് ആരാധകരിൽ ഒരാൾ എഴുതിയ കുറിപ്പ് പങ്കിട്ടാണ് നവ്യ പ്രതികരിച്ചിരിക്കുന്നത്. നബീർ ബേക്കർ എന്ന ആൾ എഴുതിയ കുറിപ്പാണ് നവ്യ പങ്കുവച്ചത്. കുറിപ്പിൽ നബീർ ബേക്കർ താരത്തെ ടാഗ് ചെയ്തിട്ടുണ്ട്.

ALSO READ- ഹിന്ദുവായി ജനിച്ച എനിക്ക് കരൾ തന്നത് ക്രിസ്ത്യാനി, രക്തം നൽകിയത് മുസ്ലീം വ്യക്തി; മതമല്ല സ്‌നേഹം മാത്രമേ ഈ ഭൂമിയിൽ വിജയിക്കൂ; ഹൃദയം തുറന്ന് നടൻ ബാല

‘ജനാധിപത്യത്തിൻറെ നാലാം തൂൺ പൗരന്മാരെ മാ ന സി കമായി കൊ ല്ലു കയാണെന്നും പ്രത്യേകിച്ച് ഇര സ്ത്രീയാകുമ്പോൾ വാർത്തകൾ കാട്ടു തീ പോലെ പടരുമെന്നുമാണ് കുറിപ്പിൽ പറയുന്നത്. തിരുത്താൻ കഴിയാത്ത തെറ്റാണ് മാധ്യമ ഭീ ക ര ത യെന്നും കുറിപ്പിൽ പറയുന്നുണ്ട്,

നവ്യ പങ്കുവച്ച വാക്കുകൾ : ‘മാധ്യമങ്ങളിൽ കഴിഞ്ഞ കുറച്ച് ദിവസമായി വ്യാജ വാർത്തകൾ പ്രചരിക്കുകയാണ്. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ തന്നെ ആ വാർത്ത നിഷേധിച്ചിട്ടും മാധ്യമങ്ങൾ അത് പിന്തുടർന്നതോടെ അത് മുങ്ങിപ്പോവുകയും ചെയ്തു.

മാന സി കമായി പൗരന്മാരെ കൊ ല്ലു കയാണ് ജനാധിപത്യത്തിന്റെ നാലാം തൂൺ. കടലിലേക്ക് കല്ലെറിയുന്ന പോലെ വാർത്തകൾ പരത്തുമ്പോൾ തിരിച്ചറിയേണ്ട കാര്യങ്ങൾ പലതാണ്, വാർത്തകളിൽ ഇരയുടെ മാതാപിതാക്കളും പങ്കാളിയും കുട്ടികളുമൊക്കെ വേ ദ നി പ്പിക്കപ്പെടുന്നതും സൈബറിടത്തിൽ അവരെ അ പ മാ നിക്കുന്നതും വളരെ ദ യ നീയവും സ ങ്ക ട കരവുമാണ്, പ്രത്യേകിച്ച് സ്ത്രീകൾ ഇരകളാവുമ്പോൾ.

തിരുത്താൻ കഴിയാത്ത തെറ്റാണ് മാധ്യമ ഭീക ര ത എന്നത്. നെല്ലും പതിരും വേർതിരിക്കാതെയുള്ള വാർത്ത വരുമ്പോൾ ഇര സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഇടയിൽ ഒറ്റപ്പെടും, അവരുടെ മനസാന്നിധ്യവും നഷ്ടമാകും. ഒരു വാർത്തയിലൂടെ ഇരയെ കീറിമുറിക്കുമ്പോൾ അത് അവരുടെ ചുറ്റിലുമുള്ളവരെ കൂടിയാണ് ബാധിക്കുന്നത് എന്ന് മറക്കരുത്.- കുറിപ്പ് അവസാനിക്കുന്നതിങ്ങനെ.

Advertisement