പലതവണ കൺട്രോൾ പോയി, ഈ ജീവിതം വേണ്ടെന്നു വയ്ക്കാൻ കഴിഞ്ഞ ആറുമാസത്തിനുള്ളിൽ ഒരുപാട് തവണ തോന്നി; ആമി അശോകന്റെ വാക്കുകളിൽ നോവ്

200

സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ഏതൊരാൾക്കും അഭിരാമി അശോക് യാദവ് എന്ന പേരിനേക്കാളും പരിചയം ആമി അശോകൻ എന്ന പേരാകും. ടിക് ടോക് വീഡിയോളിലൂടെയും, യൂട്യൂബ് വീഡിയോ കളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയാണ് ആമി അശോകൻ.

കാസർഗോഡ് ജില്ലയിലെ നീലേശ്വരത്തെ കുമ്പളപ്പള്ളി എന്ന കൊച്ചുഗ്രാമത്തിൽ നിന്നും എത്തിയ ആമി പ്രേക്ഷകർ ഇന്ന് കാണുന്ന ആമിയായി എത്താൻ ഒരുപാട് പ്രതിസന്ധികൾ അതിജീവിച്ചിരുന്നു. ഇപ്പോൾ വ്‌ളോഗിംഗിങ്ങിലൂടെ ലക്ഷക്കണക്കിന് രൂപ നേടുന്ന ആമി ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെ ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Advertisements

യൂട്യൂബിൽ സജീവമായി പോസ്റ്റ് ചെയ്യുന്ന ആമി ഇപ്പോഴിതാ തന്റെ ജീവിതത്തിലെ പ്രതിസന്ധിഘട്ടത്തെ അതിജീവിച്ചതിനെക്കുറിച്ചാണ് ഇപ്പോൾ സംസാരിക്കുന്നത്. ഒരു ആറുമാസക്കാലം തന്നെ സംബന്ധിച്ചിടത്തോളം ഏറെ സങ്കടം നിറഞ്ഞതായിരുന്നു എന്നാണ് ആമി പറയുന്നത്.

ALSO READ- ആരും ഓണക്കോടി സമ്മാനിക്കാറില്ല; എന്നാൽ രാജുവേട്ടന്റെ മുടങ്ങാതെയുള്ള ഓണക്കോടിക്കായി ഒരു കുട്ടിയെ പോലെ കാത്തിരിക്കും; മഞ്ജു വാര്യർ പറഞ്ഞത് കേട്ടോ

തനിക്ക് ഈ ജീവിതം വേണ്ടെന്നു വയ്ക്കാൻ കഴിഞ്ഞ ആറുമാസത്തിനുള്ളിൽ ഒരുപാട് തവണ തോന്നിയിട്ടുണ്ട്. സുഹൃത്തുക്കളും കുടുംബവും മാറി മാറി തന്റെ കൂടെ നിന്ന് സപ്പോർട്ട് ആക്കിയിരുന്നു. എന്നിട്ടും പല തവണ തനിക്ക് കൺട്രോൾ വിട്ടു പോയിട്ടുണ്ട് എന്നും ആമി പോസ്റ്റിൽ പറയുകയാണ്.

അതേസമയം, നിരവധി പേരാണ് ആമിയെ ആശ്വസിപ്പിച്ച് പോസ്റ്റ് വൈറലായതോടെ എത്തിയിരിക്കുന്നത്. താൻ ഇരുപത്തിമൂന്നു വർഷത്തിനിടയിൽ ഒരുപാട് കരഞ്ഞിട്ടുണ്ട്. പലരും പല തവണ ഇട്ടിട്ട് പോയിട്ടും ഉണ്ട്. പക്ഷെ എന്റെ ഫീലിങ്ങ്‌സും എന്റെ സ്വഭാവവും മനസ്സിലാക്കി കൂടെ നിന്നവർ ചുരുക്കം ചിലർ മാത്രമാണെന്നാണ് ആമി പറയുന്നത്.

ALSO READ- ‘ഹൗ ആർ യു എലിമുരുകൻ’! മോഹൻലാലിനോട് കുറുമ്പ് കാണിച്ച് കമാലിനി മുഖർജി; അഭിനന്ദിച്ച് മോഹൻലാൽ

തനിക്ക് ജീവിതം വേണ്ടെന്നു വയ്ക്കാൻ ഈ കഴിഞ്ഞ ആറുമാസത്തിനുള്ളിൽ ഒരുപാട് തവണ തോന്നിയിട്ടുണ്ട്. സുഹൃത്തുക്കളും കുടുംബവും മാറി മാറി എന്റെ കൂടെ നിന്ന് സപ്പോർട്ട് ആക്കിയിരുന്നു.

‘എന്നിട്ടും പല തവണ എനിക്ക് കൺട്രോൾ വിട്ടു പോയിട്ടുണ്ട്. എനിക്ക് അറിയാം അവർ എന്നെകൊണ്ട് ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചു എന്ന്. എന്നിട്ടും ആരും ഇട്ടിട്ട് പോയില്ല. അതിൽ എനിക്ക് പറഞ്ഞറിയിക്കാൻ ആകാത്ത അത്രയും സന്തോഷമുണ്ട്.

ഇന്ന് അവർ കൂടെ ഉള്ളത്‌കൊണ്ട് ഞാൻ ഏറെ ഹാപ്പിയാണ്. എന്റെ ചിരി ഇതേപോലെ നിലനിർത്തുന്നതിന് എന്റെ കൂടെ ഇങ്ങനെ കട്ടക്ക് നിൽക്കുന്നതിനു നന്ദി’-ആമി കുറിച്ചു.

Advertisement