ഗായിക അമൃത സുരേഷിനെ കുറിച്ചുള്ള വാര്‍ത്ത ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളില്‍ എത്താറുണ്ട്. കുറച്ചുനാളുകളായി അമൃതയ്ക്ക് നേരെയുള്ള വിമര്‍ശനം വരാന്‍ തുടങ്ങിയിട്ട്. ഇതില്‍ ചിലതിനോട് അമൃത തന്നെ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ എന്തൊക്കെ ചെയ്തിട്ടും നെഗറ്റീവ് കമന്റുകള്‍ക്ക് ഒരു മാറ്റവും ഇല്ല. ഏറ്റവും ഒടുവില്‍ മകള്‍ പാപ്പുവിനൊപ്പം യാത്ര ചെയ്തതിന്റെ വീഡിയോയും ചിത്രങ്ങളും അമൃത പോസ്റ്റ് ചെയ്തിരുന്നു. ഇതിന് താഴെയും വേദനിപ്പിക്കുന്ന തരത്തിലുള്ള കമന്റുകളാണ് കൂടുതലും വന്നത്.
ഈ അടുത്തായിരുന്നു അമൃത സുരേഷിന്റെ അച്ഛന് മരിച്ചത്. ഇത് ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു കമന്റുകള്‍. അച്ഛന് മരിച്ചത് ആഘോഷിക്കുന്നു നിങ്ങള്‍ക്ക് എങ്ങനെ ഇങ്ങനെ ചെയ്യാന്‍ കഴിയുന്നു തുടങ്ങിയ കമന്റുകള്‍ ആയിരുന്നു വന്നത്. എന്നാല്‍ ഇതിന് അമൃത മറുപടിയും കൊടുത്തു. ആ വേദനയില്‍ നിന്ന് പുറത്ത് കടക്കാനുള്ള ശ്രമത്തിലാണ് താനും കുടുംബവും, എന്റെ മകളെ അത് നന്നായി ബാധിച്ചു.
മൂത്ത മകള്‍ എന്ന നിലയിലും ഒരു അമ്മ എന്ന നിലയിലും ഇക്കാര്യത്തില്‍ മുന്നില്‍ നില്‍ക്കേണ്ടത് ഞാന്‍ തന്നെയാണ്, എന്ന് അമൃത മറുപടി പറഞ്ഞു. നിങ്ങള്‍ക്ക് എങ്ങനെ ഇങ്ങനെ സംസാരിക്കാന്‍ തോന്നുന്നു എന്നും കമന്റ് ഇട്ടയാളോട് അമൃത ചോദിക്കുന്നു.
ഇതിന് താഴെ അമൃതയെ സപ്പോര്‍ട്ട് ചെയ്തു നിരവധി പേര് എത്തി. അച്ഛന് മരിച്ചു കഴിഞ്ഞാല്‍ കരഞ്ഞു തളര്ന്നിരിക്കാന് ആണ് അവരൊക്കെ ആഗ്രഹിക്കുന്നത്, ഇവരൊന്നും മാറില്ല ചേച്ചി. എന്ന് തുടങ്ങിയ നിരവധി കമന്റുകളും വരുന്നുണ്ട്. പലരുടെ ചിന്താഗതിയില്‍ മാറ്റം വന്നിട്ടുണ്ടെങ്കിലും ഇപ്പോഴും പുരോഗമനം ഇല്ലാത്ത ചിലരും നമുക്കിടെ ഉണ്ട്. അത് അമൃതയുടെ പോസ്റ്റിനു താഴെ വന്ന കമന്റില്‍ നിന്ന് വ്യക്തമാണ്.