ദേവേടത്തിക്കൊപ്പം ഊഞ്ഞാലാടിയും ഭർത്താവിന് ഒപ്പം പൂക്കളമിട്ടും ‘അപ്പു’; ഓൺ സ്‌ക്രീനിലും പുറത്തും ഓണം ആഘോഷമാക്കി രക്ഷാ രാജ്

186

മലയാളി കുടുംബ പ്രേക്ഷകരുടെ ഇടയിൽ തരംഗമായി മുന്നേറുന്ന പ്രിയപ്പെട്ട പരമ്പര ആണ് സാന്ത്വനം എന്ന സീരിയൽ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം തമിഴിലെ പാണ്ഡ്യൻ സ്റ്റോഴ്സ് എന്ന പരമ്പരയുടെ മലയാളം റീമേക്ക് ആണ്.

മലയാളത്തിന്റെ പ്രിയങ്കരിയായ നടി ചിപ്പി രഞ്ജിത്ത് ആണ് ഈ പരമ്പര നിർമ്മിക്കുന്നതും ഇതിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നതും. കുടുംബ അംഗങ്ങൾ തമ്മിലുള്ള സ്നേഹം തന്നെയാണ് സാന്ത്വനം സീരിയലിന്റെ ഹൈലൈറ്റ്. ഈ പരമ്പരയിൽ പ്രാധാന്യം ഉള്ള ഒരു കഥാപാത്രമാണ് അപർണ്ണ എന്ന അപ്പു. നടി രക്ഷാ രാജ് ആണ് അപർണ്ണ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമ സീരിയൽ രംഗത്തെ പ്രമുഖ താരമായ ചിപ്പിക്ക് ഒപ്പം ആണ് രക്ഷ രാജ് സീരിയലിൽ അഭിനയിക്കുന്നത്.

Advertisements

സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ എന്ന സൂപ്പർ ഹിറ്റ് പരമ്പരയിലൂടെ ആണ് രക്ഷ അഭിനയ രംഗത്തേക്ക് എത്തുന്നത്. ഈ സീരിയൽ ഹിറ്റ് ആയിരുന്നു. രക്ഷ അവതരിപ്പിച്ച സോഫി എന്ന കഥാപാത്രത്തെയും ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിച്ചു.

ഈ സീരിയലിലെ അഭിനയം കണ്ടാണ് സാന്ത്വനത്തി
ലേക്ക് താരത്തിന് അവസരം ലഭിക്കുന്നത്. 2020 മുതൽ തന്നെ സാന്ത്വനത്തിൽ രക്ഷ അഭിനയിക്കുന്നുണ്ട്. തുടക്കത്തിൽ നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രം ആയിരുന്നെങ്കിലും ഇപ്പോൾ പോസിറ്റീവ് ആയാണ് കഥാപാത്രം നിലകൊള്ളുന്നത്.

ALSO READ-അഭിമുഖത്തിനിടെ വാച്ചും മാലയും വലിച്ചെറിഞ്ഞ് നടന്‍ ഷൈന്‍ ടോം ചാക്കോ

ഒരു കുഞ്ഞ് ജനിച്ചതോടെ അപ്പു എന്ന കഥാപാത്രത്തിന് സീരിയലിൽ പ്രാധാന്യം വർധിച്ചിരിക്കുകയാണ്. അതേസമയം, യഥാർത്ഥ ജീവിതത്തിൽ രക്ഷാ രാജിന്റെ വിവാഹം കഴിഞ്ഞ് ഒരു വർഷം പിന്നിട്ടിരിക്കുകയാണ്. സോഫ്റ്റ്‌വെയർ എഞ്ജിനീയറായ അർക്കജ് ആണ് രക്ഷയുടെ ഭർത്താവ്.

അതേസമയം, സീരിയലിൽ സാന്ത്വനം വീട്ടിൽ ആദ്യത്തെ കുഞ്ഞ് പിറന്ന ശേഷമുള്ള ഓണം വലിയ ആഘോഷമാണ്. അതിന്റെ ചിത്രങ്ങളും വീഡിയോകളും രക്ഷ സോഷ്യൽമീഡിയയിൽ പങ്കുവച്ചിരുന്നു, മലയാളികളുടെ പ്രിയങ്കരിയായ നടി ചിപ്പിയൊന്നിച്ചുള്ള ഊഞ്ഞാലാടുന്ന വീഡിയോ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

സാന്ത്വനം മുറ്റത്ത് ഓണപ്പൂക്കളമിടുന്ന ചിപ്പിയുടെ വീഡിയോയും ഫോട്ടോകളുമെല്ലാം സോഷ്യൽമീഡിയയിൽ വൈറലാണ്. ചിപ്പിയൊന്നിച്ച് പൂക്കളമിടുന്നതും, ഊഞ്ഞാലാടുന്നതുമായ വീഡിയോയും രക്ഷ പങ്കുവച്ചിട്ടുണ്ട്.

ഒപ്പം ഭർത്താവ് അർക്കജ് ഒന്നിച്ചുള്ള ഓണം സ്പെഷ്യൽ ഷൂട്ടിന്റെ ചിത്രങ്ങളും വീഡിയോയും രക്ഷ പങ്കുവച്ചിട്ടുണ്ട്. ‘എല്ലാ പ്രിയപ്പെട്ടവർക്കും പൊന്നോണാശംസകൾ’ എന്നുപറഞ്ഞുകൊണ്ട് രക്ഷ പങ്കുവച്ച ചിത്രങ്ങളും വീഡിയോകളും പെട്ടന്നുതന്നെ വൈറലായിരിക്കുകയാണ്.

Advertisement