ഇന്ത്യൻ സിനിമയിലെ സകലകലാ വല്ലഭവൻ എന്നറിയപ്പെടുന്ന സൂപ്പർതാരമാണ് ഉലകനായകൻ കമൽ ഹാസൻ. യൂണിവേഴ്സൽ സ്റ്റാറെന്നാണ് താരം ലോകം മുഴുവൻ അറിയപ്പെടുന്നത്. ബാലതാരമായിട്ട് ആയിരുന്നു കമൽ സിനിമയിൽ എത്തിയത്. പിന്നീട് നായകനായ താരം അത്ഭുതപ്പെടുത്തുന്ന കഥാപാത്രങ്ങൾ അവതരിപ്പിച്ചാണ് ആരാധക ഹൃദയം കീഴടക്കിയത്.
അതേസമം, എല്ലാ കാലത്തും കമൽഹാസന്റെ വ്യക്തി ജീവിതത്തെ ചൊല്ലി വിവാദങ്ങൾ ഉണ്ടാകാറുണ്ട്. ഇപ്പോഴിതാ കമൽ ഹാസനെ കുറിച്ച് പറഞ്ഞുകൊണ്ട് തമിഴിലെ പ്രശസ്ത നടനായും മാധ്യമ പ്രവർത്തകനുമായ ബയിൽവാൻ രംഗനാഥൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
കമൽ ഹാസൻ ഒരുകാലത്ത് എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു നായകനായിരുന്നിട്ടും അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ അന്നത്തെ മിക്ക നടിമാരും ഭയന്നിരുന്ന0ുവെന്നാണ് ബയൽവാൻ പറയുന്നത്. നായികമാരുമായി അടുത്തിടപഴകുന്നതിൽ റൊമാന്റിക്ക് ഹീറോ ജെമിനി ഗണേശനെ പോലും വെല്ലുന്ന താരമായിരുന്നു കമൽഹാസൻ.
അദ്ദേഹം സ്‌ക്രീനിൽ കെമിസ്ട്രി വർക്ക് ഔട്ട് ആകണമെന്ന് പറഞ്ഞ് എല്ലാ നടിമാരുമായും അടുത്തിടപഴകുമായിരുന്നു. അവസരം കിട്ടിയാൽ ചുംബിക്കും. അക്കാലത്ത് കമൽഹാസന്റെ സിനിമകളിൽ ചുംബന രംഗങ്ങൾ നിർബന്ധമായും ഉണ്ടായിരുന്നു. തിരക്കഥയിൽ അത്തരം രംഗങ്ങൾ ഇല്ലെങ്കിലും കമൽ ലിപ്-ടു-ലിപ് സീനുകൾ നിർബന്ധമായും ആഡ് ചെയ്യിപ്പിക്കുമായിരുന്നു എന്നാണ് ബയൽവാൻ പറയുന്നു.
ആദ്യകാലത്ത് ഇത്തരം സീനുകൾക്കും കമൽഹാസന്റെ പ്രകടനങ്ങൾക്കും ആരാധകർ സ്വീകരിച്ചു. കാലം പിന്നിട്ടപ്പോൾ അത് കമലിന് തന്നെ തലവേദനയായി. ചുംബന രംഗങ്ങളുടെ ബാഹുല്യം കാരണം കമൽഹാസന്റെ സിനിമയിലേക്ക് വരാൻ സ്ത്രീകൾ വിസമ്മതിച്ചു. മാത്രമല്ല അത്തരം വിവാദ രംഗങ്ങളിൽ രജനികാന്ത് അഭിനയിക്കാത്തതിനാൽ രജനിയുടെ സിനിമകളിൽ നായികയാകാനായിരുന്നു അന്നത്തെ നായികമാർ തിരക്ക് കൂട്ടിയിരുന്നത്.
ALSO READ- മക്കളും മരുമക്കളും പേരമക്കളും ഒത്തുകൂടി; ഇത്തവണ ഓണം കളറാക്കി മല്ലിക സുകുമാരനും കുടുംബവും!
ഇക്കാരണത്താൽ കമലിന് ഒപ്പം സിനിമ ചെയ്യാൻ പലരും മടിച്ചു. ഈ പ്രശ്നം രജനിക്ക് ഇല്ലാത്തതിനാൽ രജനിയുടെ മാർക്കറ്റ് അക്കാലത്ത് വർധിച്ചു. ചുംബന രംഗങ്ങൾ കാരണം കമൽഹാസന്റെ മാർക്കറ്റ് തന്നെ കുറഞ്ഞെന്നും എത്ര ലക്ഷം കൊടുത്താലും കമൽഹാസന്റെ കൂടെ അഭിനയിക്കില്ലെന്ന് ഒരിക്കൽ പഴയകാല നടി നദിയ മൊയ്ദു പറഞ്ഞത് വലിയ ചർച്ചയായെന്നും ബയൽവാൻ ചൂണ്ടിക്കാണിക്കുന്നു.
തമിഴ് നടിമാരിൽ സ്വിം സ്യൂട്ട് പോലും ധരിച്ച് ഗ്ലാമറസായി അഭിനയിക്കാത്ത നടി നദിയ മാത്രമാണ്. അവരാണ് യഥാർത്ഥ സൂപ്പർ സ്റ്റാർ എന്നും അദ്ദേഹം പറയുന്നു. ഈ കാരണം നടി കനകയെയും അവരുടെ അമ്മ കമലിന്റെ സിനിമകളിൽ നിന്നും മാറ്റി നിർത്തിയിരുന്നു എന്നും ബയൽവാൻ പറയുന്നുണ്ട്.
പിന്നീട് നടി രേഖയെ അവരുടെ അനുവാദം ഇല്ലാതെ ചുബിച്ചതും കമലിന് തലവേദന ഉണ്ടാക്കിയെന്നും അദ്ദേഹം പറയുന്നു.
കമൽഹാസന്റെ സ്വകാര്യ ജീവിതവും പരാജയമായിരുന്നെന്നും ഓാൺ സക്രീനിലെപോലെ തന്നെ ഓഫ് സ്‌ക്രീനിലും നിരവധി സ്ത്രീകൾ കമൽഹാസന്റെ ജീവിതത്തിലൂടെ വന്ന് പോയിട്ടുണ്ടെന്നുമാണ് ബയൽവാൻ പറയുന്നത്.