ദൂരെ നിന്ന് കാണാനാണ് വിധി, അവളെ പറ്റി ചിന്തിക്കാത്ത നിമിഷങ്ങളില്ല, മകളെ ഓര്‍ത്ത് അനുഭവിക്കുന്ന വേദന ചെറുതൊന്നുമല്ലെന്ന് തുറന്നുപറഞ്ഞ് ബാല

209

ബിഗ്ബി എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമായി മാറിയ നടനാണ് ബാല. തെലുങ്കിലാണ് ബാല അരങ്ങേറിയതെങ്കിലും കൂടുതലായും മലയാളം, തമിഴ് ചിത്രങ്ങളിലാണ് താരം പ്രത്യക്ഷപ്പെട്ടത്. സംവിധായകന്‍, നിര്‍മ്മാതാവ്, അഭിനേതാവ് എന്നീ നിലകളില്‍ പ്രശസ്തനായ താരം വിവാദങ്ങളിലും, ഗോസിപ്പുകളിലും നിറഞ്ഞ് നില്ക്കുന്ന വ്യക്തി കൂടിയാണ്.

Advertisements

ഈയടുത്ത് താരം കരള്‍ രോഗത്തെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന സമയത്താണ് താരത്തിന് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ വിധിച്ചത്. കൊച്ചിയിലടെ സ്വകാര്യ ആശുപത്രിയില്‍ മരണത്തെ മുഖാമുഖം കണ്ടു കിടന്നിരുന്ന ദിവസങ്ങളെ കുറിച്ച് പലപ്പോഴും പറയാറുമുണ്ട് താരം.

Also Read: പുതിയ സിനിമയ്ക്കു വേണ്ടിയുള്ള പരീക്ഷണം ; ഖുശ്ബു തന്റെ പുതിയ ലുക്കിലുള്ള ഫോട്ടോ പങ്കുവെച്ച്

ശസ്ത്രക്രിയയ്ക്ക് മുന്‍പ് തന്നെ ബാലയെ കരള്‍ രോഗം ബാലയെ അലട്ടുന്നുണ്ടായിരുന്നു. അതിനാല്‍ തന്നെ ശരീര ഭാരവും ക്രമാതീതമായി കുറഞ്ഞിരുന്നു. എന്നാല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ഡോക്ടര്‍മാര്‍ പ്രതീക്ഷിച്ചതിലും വേഗത്തില്‍ ബാല സുഖംപ്രാപിക്കുകയായിരുന്നു. പിന്നീട് ഒന്നര മാസമാകുമ്പോഴേക്കും ജിമ്മില്‍ പോയി വെയ്റ്റ് ട്രെയിനിങ് ഒക്കെ ചെയ്യാന്‍ താന്‍ പ്രാപ്തനായെന്നും ബാല വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ പഴയ രൂപത്തിലേക്ക് തിരികെ വന്നിരിക്കുകയാണ് താരം.

ഇപ്പോഴിതാ തന്റെ മകളെ കുറിച്ച് ഒരു പരിപാടിയില്‍ വെച്ച് ബാല പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. മകള്‍ പാപ്പുവിനെയാണ് ഈ ലോകത്ത് ബാല ഏറ്റവുമധികം സ്‌നേഹിക്കുന്നത്. അമൃതയും പാപ്പുവും അടുത്തിടെ ഒരു അപകടത്തില്‍ മരിച്ചുവെന്ന രീതിയില്‍ വാര്‍ത്ത വന്നിരുന്നു.

Also Read: ആർഡിഎക്‌സിലേക്ക് ആദ്യം പരിഗണിച്ചത് ഈ യുവതാരങ്ങളെ; ആദ്യ ലിസ്റ്റിൽ പെപെയും നീരജും ഷെയ്‌നും ഉണ്ടായിരുന്നില്ല; വെളിപ്പെടുത്തി നഹാസ് ഹിദായത്ത്

ഈ വാര്‍ത്ത കണ്ട് താന്‍ ടെന്‍ഷനായിപ്പോയിയെന്നും അപ്പോള്‍ തന്നെ പോയി മകളെ ഒരു ഗേറ്റിനപ്പുറത്ത് വെച്ച് കണ്ടുവെന്നും അവളും തന്നെ കണ്ടിരുന്നുവെന്നും അതായിരുന്നു തന്റെ ഓണസമ്മാനമെന്നും ബാല പറയുന്നു.തനിക്ക് മകളെ ദൂരെ നിന്നും കാണാനാണ് വിധി.

താന്‍ ഓരോ നിമിഷവും മകളെ പറ്റി മാത്രമാണ് ചിന്തിക്കുന്നതെന്നും മകളെ ഓര്‍ത്ത് അനുഭവിക്കുന്ന വേദന ചെറുതൊന്നുമല്ലെന്നും അത് അറിയുന്നവര്‍ക്കേ അറിയൂവെന്നും താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ബാല പറയുന്നു.

Advertisement