യുകെയില്‍ വെച്ച് നടന് ജോജു ജോര്‍ജും സംഘവും കവര്‍ച്ചക്കിരയായി. ഏകദേശം 15 ലക്ഷത്തോളം രൂപ മോഷണം പോയതായാണ് വിവരം. വില കൂടിയ ബ്രാന്‍ഡഡ് സാധനങ്ങള്‍ ലഭിക്കുന്ന ലണ്ടനിലെ ബിസ്റ്റര്‍ വില്ലേജില്‍ വെച്ചാണ് മോഷണം നടന്നത്.
ഷോപ്പിങ്ങിനിടെയായിരുന്നു മോഷണം. ജോജുവിനെ നായകനായിക്കി ചെയ്യുന്ന പുതിയ ചിത്രം ആന്റണിയുടെ നിര്‍മ്മാതാവ് ഐന്സ്റ്റീന് സാക്ക് പോളിന്റെയും എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ ഷിജോ ജോസഫിന്റെയും പണവും പാസ്പോര്‍ട്ടുമെല്ലാം നഷ്ടപ്പെട്ടു.
Also Read: പുതിയ സിനിമയ്ക്കു വേണ്ടിയുള്ള പരീക്ഷണം ; ഖുശ്ബു തന്റെ പുതിയ ലുക്കിലുള്ള ഫോട്ടോ പങ്കുവെച്ച്
സംഘം ആന്ണിയുടെ പ്രൊമോഷന്റെ ഭാഗമായിട്ടായിരുന്നു യുകെയില്‍ എത്തിയത്. കെട്ടിടത്തിന്റെ പാര്‍ക്കിങ് ഏരിയയില്‍ വണ്ടി നിര്‍ത്തിയാണ് ഇവര്‍ ഷോപ്പിങ്ങിന് പോയത്. തിരിച്ച് വന്നപ്പോഴായിരുന്നു മോഷണം നടന്നതായി അറിയുന്നത്.
ജോജുവിന്റെയും പണവും പാസ്പോര്‍ട്ടുമെല്ലാം നഷ്ടമായിട്ടുണ്ട്. സംഭവത്തില്‍ ലണ്ടന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന് ഇടപെട്ടിട്ടുണ്ട്. ഇതോടെ ജോജുവിനും സംഘത്തിനും താത്കാലിക പാസ്പോര്‍ട്ട് ലഭിച്ചു. മറ്റൊരു കാറില്‍ ചെമ്പന്‍ വിനോദും കല്യാണിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
Also Read: എന്റെ പൊന്നെ എന്നാ ലുക്ക് ആണിത്; ഓണം സ്പെഷ്യല്‍ ചിത്രങ്ങളുമായി നടി മഞ്ജു വാര്യര്‍
എന്നാല്‍ അവര്‍ക്ക് സാധനങ്ങളും പണവും ഒന്നും നഷ്ടമായിട്ടില്ല. മോഷണസംഭവത്തിന് പിന്നാലെ ചിത്രത്തിന്റെ പ്രൊമോഷന് പരിപാടികള്‍ കഴിഞ്ഞ് ജോജുവും കല്യാണിയും നാട്ടിലേക്ക് തന്നെ തിരിച്ചതായാണ് വിവരം.