ഓണം ആര് തൂക്കും? ആർഡിഎക്‌സോ കൊത്തയോ ബോസോ? വീക്കെൻഡിലെ കളക്ഷൻ റിപ്പോർട്ട് ഇങ്ങനെ

191

ദുൽഖർ സൽമാൻ നായകനായി എത്തിയ ബിഗ് ബജറ്റ് ചിത്രം ‘കിംഗ് ഓഫ് കൊത്ത’യ്ക്ക് റിലീസിന് മുൻപ് വലിയ ഹൈപാണ് ലഭിച്ചത്. ചിത്രം ആ ഹൈപ്പിനെ തൃപ്തിപ്പെടുത്തിയോ എന്ന ചർച്ചയാണ് സോഷ്യൽമീഡിയയിൽ നടക്കുന്നത്.

പ്രീ ബുക്കിംഗിലടക്കം വലിയ റെക്കോർഡുകളാണ് കിംഗം ഓഫ് കൊത്ത സ്വന്തമാക്കിയത്. ഓണചിത്രങ്ങളിൽ ആദ്യമെത്തിയതും കിംഗ്ഓഫ് കൊത്തയായിരുന്നു.

Advertisements

പിന്നീട് തിയേറ്ററുകളിലെത്തിയ ചിത്രമാണ് നിവിൻ പോളിയുടെ ‘രാമചന്ദ്ര ബോസ് ആൻഡ് കോ’. ഏറെ നാളുകൾക്ക് ശേഷം മാസ്-സീരിയസ് വേഷങ്ങൾ അഴിച്ചുവെച്ച് നിവിൻ പോളി പഴയ കോമഡി-ഫ്രണ്ട്ഷിപ്പ് വേഷത്തിലേക്ക് തിരികെയെത്തിയ ചിത്രമാണ് ‘രാമചന്ദ്ര ബോസ് ആൻഡ് കോ’.

ഓണത്തിന് കൂട്ടമായി എത്തിയ റിലീസുകൾക്കിടയിൽ ഓളമുണ്ടാക്കാൻ നിവിൻ ചിത്രത്തിനായോ എന്നാണ് കളക്ഷൻകണക്കുകളിൽ ആരാധകർ തേടുന്നത്.

ALSO READ- ബിലാൽ വരുമ്പോൾ ദുൽഖർ സൽമാനും ഉണ്ടാകുമോ? അച്ഛൻ-മകൻ കോംബോ പ്രതീക്ഷിക്കുന്നവരെ അതിശയിപ്പിച്ച് താരപുത്രന്റെ മറുപടി ഇങ്ങനെ

അതേസമയം, അപ്രതീക്ഷിത ഹിറ്റായിരിക്കുകയാണ് ഈ ഓണക്കാലത്ത് ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവർ നായകൻമാരായി എത്തിയ ‘ആർഡിഎക്സ്’. വലിയ കോലാഹലങ്ങളില്ലാതെയാണ് ആർഡിഎക്‌സ് തിയേറ്ററിലെത്തിയത്. എന്നാൽ വലിയ രീതിയിലുള്ള പ്രേക്ഷക പ്രതികരണമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ഇപ്പോഴിതാ മൂന്ന് ചിത്രങ്ങളും ചേർന്ന് വെള്ളിയാഴ്ച നേടിയ കളക്ഷൻ സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തെത്തിയിരിക്കുകയാണ്.

നിലവിലെ കണക്ക് പ്രകാരം കേരളത്തിൽ നിന്നും കിംഗ് ഓഫ് കൊത്ത 2.05 കോടി, ആർഡിഎക്സ് 1.30 കോടി, രാമചന്ദ്ര ബോസ് ആൻഡ് കോ 65 ലക്ഷം എന്നിങ്ങനെ കരസ്ഥമാക്കിയെന്നാണ് ബോക്സോഫീസ് ട്രാക്കർമാരുടെ കണക്കുകൾ. അതായത് മൂന്ന് ചിത്രങ്ങളും ചേർന്ന് കേരളത്തിൽ നിന്ന് മാത്രം വെള്ളിയാഴ്ച നേടിയിരിക്കുന്നത് 4 കോടിക്ക് മുകളിലാണെന്ന് കണക്കുകൾ പറയുന്നു.

ALSO READ- അച്ഛൻ പറഞ്ഞത് അനുസരിച്ചത് കൊണ്ടാണ് എന്റെ ജീവിതം നശിച്ചത്; എന്റെ പേരിനൊപ്പം അച്ഛന്റെ പേര് തന്നെ ചേർക്കും, അതാണ് മധുരപ്രതികാരം: വനിത വിജയകുമാർ

ഇത്തവണത്തെ തിരുവോണം ചൊവ്വാഴ്ച ആയതിനാൽ അഞ്ച് ദിവസം നീളുന്ന എക്സ്റ്റൻഡഡ് വീക്കെൻഡ് ആണ് ഓണം റിലീസുകൾക്ക് ലഭിക്കുന്നത്. കൂടാതെ, ഓണം റിലീസുകളിൽ നാലാമത്തെ ചിത്രമായ ‘അച്ഛൻ ഒരു വാഴ വച്ചു’ ഇന്ന് പ്രദർശനം ആരംഭിച്ചിട്ടുണ്ട്.

ഈ നാല് ചിത്രങ്ങളിൽ വെച്ച് ആർഡിഎക്സ് എന്ന ചിത്രത്തിനാണ് മികച്ച പ്രതികരണങ്ങൾ തിയേറ്ററുകളിൽ നിന്നും ലഭിക്കുന്നത്. ചിത്രത്തിന്റെ കൂടുതൽ ഷോകളും ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ കേരളത്തിലെ തീയേറ്ററുകളിൽ ഇപ്പോഴുംരണ്ടാഴ്ച മുമ്പെത്തിയ തമിഴ് ചിത്രം ‘ജയിലർ’ പ്രദർശനം തുടരുകയാണ്.

Advertisement