യാതൊരുവിധ സിനിമ പാരമ്പര്യവും ഇല്ലാത്ത കുടുംബത്തില്‍ നിന്നും എത്തി മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളായി മാറിയ നടനാണ് ഉണ്ണി മുകുന്ദന്‍. മലയാളത്തിന് പുറമെ തെലുങ്കിലും തന്റെ സാന്നിധ്യം അറിയിച്ച നടനാണ് ഉണ്ണി മുകുന്ദന്‍.
സിനിമയില്‍ നായകന്‍ ആയിട്ടായിരുന്നു തുടക്കമെങ്കിലും സഹനടനായും വില്ലനായുമെല്ലാം ഉണ്ണി മുകുന്ദന്‍ തിളങ്ങിയിട്ടുണ്ട്. ഇപ്പോള്‍ മലയാള സിനിമയിലെ യുവ താരങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന താരമാണ് നടന്‍ ഉണ്ണി മുകുന്ദന്‍. മസില്‍ അളിയന്‍ എന്ന ആരാധകരും സഹ താരങ്ങളും വിളിക്കുന്ന ഉണ്ണിക്ക് മല്ലുസിംഗ് എന്ന ചിത്രമാണ് കരിയറില്‍ ഒരു വഴിത്തിരിവായത്.
ആ ചിത്രത്തിന്റെ വിജയത്തിന് ശേഷം യുവനായകന്‍മാരില്‍ മുന്‍ നിരയിലേക്ക് എത്തുകയായിരുന്നു ഉണ്ണി. വര്‍ഷങ്ങളുടെ കഠിനാധ്വാനം കൊണ്ടാണ് താരം ഇന്ന് മലയാള സിനിമയില്‍ സ്വന്തമായ ഒരു സ്ഥാനം നേടിയെടുത്തത്. നടന്‍ എന്നതിനുപുറമേ ഇപ്പോള്‍ ഒരു നിര്‍മ്മാതാവ് കൂടിയാണ് താരം. മേപ്പടിയാന്‍ എന്ന സിനിമയുടെ താരം ആദ്യമായി നിര്‍മ്മിച്ചത്.
ഈ വര്‍ഷത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം മേപ്പടിയാനിലൂടെ വിഷ്ണു മോഹന് ലഭിച്ചിരുന്നു. ഈ സാഹചര്യത്തില്‍ മേപ്പടിയാന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് താന്‍ അനുഭവിച്ച സമ്മര്‍ദ്ദങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കുകയാണ് ഉണ്ണി മുകുന്ദന്‍.
Also Read: അച്ഛന്‍ കൂളാണ്, മൈ ബോസിലെപ്പോലെ ; കല്യാണി പറയുന്നു
വിഷ്ണുവിന് അഭിനന്ദനങ്ങളെന്നും മലയാള സിനിമയിലേക്ക് നിങ്ങളെ അവതരിപ്പിച്ചതില്‍ അഭിമാനിക്കുന്നുവെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു. മേപ്പടിയാന്‍ ഒരിക്കലും എളുപ്പമായിരുന്നില്ലെന്നും ഈ ചിത്രം വലിയ വെല്ലുവിളിയായിരുന്നുവെന്നും അതിന്‌റെ നിര്‍മ്മാതാവ് ചിത്രത്തില്‍ നിന്നും പിന്മാറിയതോടെയാണ് താന്‍ സ്വന്തം പ്രൊഡക്ഷന്‍ കമ്പനി ആരംഭിച്ചതെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു.
പണം എവിടുന്ന് കിട്ടുമെന്ന് ഒരു ഐഡിയ ഇല്ലായിരുന്നു. വീട് ഈടായി നല്‍കിയതിനെ തുടര്‍ന്ന് കിട്ടിയ പണം കൊണ്ട് തങ്ങള്‍ പ്രീപ്രൊഡക്ഷന്‍ ജോലികള് ആരംഭിച്ചുവെന്നും 56 സെന്റ് സ്ഥലമാണ് സിനിമക്ക് വേണ്ടി താന്‍ പണയം വെച്ചതെന്നും എന്നാല്‍ സിനിമ തന്നെ എല്ലാ കടങ്ങളും വീട്ടിത്തന്നുവെന്നും ഉണ്ണിമുകുന്ദന്‍ പറയുന്നു.