മലയാള സിനിമയിലെ യുവ താരങ്ങളാണ് ഉണ്ണിമുകുന്ദനും അനുശ്രീയും. യാതൊരുവിധ സിനിമ പാരമ്പര്യവും ഇല്ലാത്ത കുടുംബത്തില്‍ നിന്നും എത്തി മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളായി മാറിയ നടനാണ് ഉണ്ണി മുകുന്ദന്‍.
മലയാളത്തിന് പുറമെ തെലുങ്കിലും താരം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സിനിമയില്‍ നായകന്‍ ആയിട്ടായിരുന്നു തുടക്കമെങ്കിലും സഹനടനായും വില്ലനായുമെല്ലാം ഉണ്ണി മുകുന്ദന്‍ തിളങ്ങിയിട്ടുണ്ട്.
മലയാള സിനിമയിലെ സജീവമായ അഭിനേത്രിയാണ് അനുശ്രീ . 2012ല്‍ റിലീസായ ലാല്‍ജോസ് സംവിധാനം ചെയ്ത ഡയ്മണ്ട് നെക്ലേസ് ആണ് അനുശ്രീയുടെ ആദ്യ സിനിമ. ചന്ദ്രേട്ടന്‍ എവിടയാ, മഹേഷിന്റെ പ്രതികാരം എന്നി സിനിമകളിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ നടിയായി മാറി താരം.
അനുശ്രീയും ഉണ്ണിമുകുന്ദനും ഒരുമിച്ച് കഴിഞ്ഞ ദിവസം പാലക്കാട് ഒറ്റപ്പാലത്ത് നടന്ന ഗണേശോത്സവത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ഇരുവരും നടത്തിയ പ്രസംഗം വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു. മിത്ത് വിവാദത്തില്‍ ഇരുവരും പ്രതികരിച്ചിരുന്നു.
ഇപ്പോഴിതാ പരിപാടിയില്‍ പങ്കെടുത്തപ്പോഴുള്ള ഇരുവരുടെയും ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയയില്‍ ശ്രദ്ധനേടിയിരുന്നു. ഇതിന് പിന്നാലെ ഉണ്ണിമുകുന്ദനൊപ്പമുള്ള ഒരു വീഡിയോ അനുശ്രീ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. മനോഹരമായ പ്രണയഗാനത്തോടൊപ്പമുള്ളതായിരുന്നു വീഡിയോ.
എന്തെ ഹൃദയതാളം മുറുകിയോ… ഏനോ ഹൃദയം ധീം ധീം സൊല്ലുതേ….. എന്ന പാട്ടിലെ വരികള്‍ തന്നെയായിരുന്നു അനുശ്രീ വീഡിയോക്ക് നല്‍കിയ ക്യാപ്ഷന്‍. വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുമായി എത്തിയത്. മസില്‍ അളിയാ മുട്ട പുഴുങ്ങി തരാന്‍ വേറെ ആളെ നോക്കേണ്ടെന്നും ഇതിനെ കൂടെ കൂട്ടിക്കോ എന്നുമായിരുന്നു ഒരാള്‍ ചെയ്ത കമന്റ്.
നല്ല സൂപ്പര്‍ ജോഡിയാണെന്നും നിങ്ങള്‍ രണ്ടാളും ഒന്നിച്ചാല്‍ നല്ലതായിരിക്കുമെന്നും , രണ്ടാളും അങ്ങോട്ട് കല്യാണം കഴിക്കൂ എന്നുമൊക്കെയാണ് വീഡിയോക്ക് താഴെ വന്നുകൊണ്ടിരിക്കുന്ന രസകരമായ കമന്റുകള്‍.