കൈയ്യും കാലുമൊക്കെ വളര്‍ന്ന് ആള്‍ വലുതായി, ഒരേസമയം സന്തോഷമുണ്ട് അതേപോലെ തന്നെ സങ്കടവും ; കുഞ്ഞ് പെട്ടെന്ന് വളര്‍ന്നെന്ന് മഷൂറ

171

ബഷീര്‍ ബഷിയെ കുടുംബത്തെയും പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ. ഈ കുടുംബത്തില്‍ എല്ലാവര്‍ക്കും സ്വന്തമായി യൂട്യൂബ് ചാനല്‍ ഉണ്ട്. കുഞ്ഞ് ജനിച്ച സമയത്ത് തന്നെ എബ്രുവിന്റെ പേരിലും ഇന്‍സ്റ്റഗ്രാം അക്കൗണ്ട് യൂട്യൂബ് ചാനലും ആരംഭിച്ചിരുന്നു. ഇപ്പോള്‍ മാതാപിതാക്കളാണ് ഇതിലൂടെ വീഡിയോകള്‍ പങ്കുവയ്ക്കുന്നത്. വലുതായി കഴിഞ്ഞാല്‍ അവന്‍ തന്നെ വീഡിയോ ചെയ്‌തോട്ടെ എന്നായിരുന്നു ബഷീര്‍ പറഞ്ഞത്.

Advertisements

ഇപ്പോഴിതാ എബ്രൂന്റെ ചാനലില്‍ വീഡിയോയുമായെത്തിയിരിക്കുകയാണ് ബഷീറും മഷൂറയും. എബ്രൂന് 6 മാസമായത് കേക്ക് മുറിച്ച് ആഘോഷിക്കുകയായിരുന്നു ഇവര്‍.

പെട്ടെന്ന് തന്നെ മകന്‍ വലുതായി എന്ന് മഷൂറ പറഞ്ഞു. എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു . ഇനിയുള്ള ആറുമാസം പെട്ടെന്ന് കടന്നുപോവും. കയ്യും കാലും ഒക്കെ വളര്‍ന്നു ആള്‍ വലുതായി സന്തോഷവും സങ്കടവും ഉണ്ട് , മൂന്നുവര്‍ഷം അല്ലേ അവന്‍ നമ്മുടെ കൂടെ വീട്ടില്‍ ഉണ്ടാവുകയുള്ളൂ അത് കഴിഞ്ഞാല്‍ പ്ലേ സ്‌കൂളില്‍ ഒക്കെ വിടേണ്ടി വരും സങ്കടത്തോടെ മഷൂറ പറഞ്ഞു. കുഞ്ഞിനെ കുറിച്ച് പറഞ്ഞുകൊണ്ടാണ് താരങ്ങള്‍ പുതിയ വീഡിയോ പങ്കുവെച്ചത് .

Also readആ ശിഷ്യനായിരുന്നു നഹാസ്, ആ സീനുകള്‍ ചിത്രത്തില്‍ ഉള്‍പ്പെട്ടില്ല; മാല പാര്‍വ്വതി പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ ഷോയായ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഏറെ ശ്രദ്ധേയനായ സെലിബ്രിറ്റി ആണ് ബഷീര്‍ ബഷി. രണ്ട് ഭാര്യമാര്‍ അടങ്ങുന്ന കുടുംബത്തെ ഒത്തൊരുമയോടെ കൊണ്ടു പോകുന്നതാണ് തുടക്കം മുതല്‍ ബഷീര്‍ ബഷി ശ്രദ്ധിക്കപ്പെടാന്‍ കാരണം.

Also readഎന്റെ ചെറിയൊരു നേട്ടത്തിനു വേണ്ടിപ്പോലും പിതാവ് ഉമ്മന്‍ ചാണ്ടിയുടെ പേര് ഉപയോഗിച്ചിട്ടില്ല ; അച്ചു ഉമ്മന്‍

പ്രണയിച്ച് വിവാഹം കഴിച്ച ആദ്യ ഭാര്യയുടെ അനുവാദത്തോടെ ആയിരുന്നു രണ്ടാം ഭാര്യയേയും ബഷി വിവാഹം കഴിച്ചത്. പ്രാങ്ക് വീഡിയോകള്‍, പാചക പരീക്ഷണങ്ങള്‍, വെബ് സീരീസ് ഒക്കെയായി ബഷീറിനൊപ്പം ഭാര്യമാരും മക്കളും യുട്യൂബ് വഴി ഉണ്ടാക്കുന്നത് ലക്ഷങ്ങളാണ്.

Advertisement