സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഗായിക അമൃത സുരേഷും , സഹോദരി അഭിരാമി സുരേഷും. പലപ്പോഴും ഈ താരങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി വിമര്‍ശനം നേരിടേണ്ടി വരാറുണ്ട്. ഫോട്ടോകള്‍ പങ്കുവെച്ചതിന്റെ പേരിലും നിലപാടുകള്‍ അറിയിച്ചതിന്റെ പേരില്‍ ഒക്കെ ആയിരിക്കാം ഇത്.
എന്നാല്‍ അഭിരാമി ഇതിനോടൊക്കെ പൊതുവേ പ്രതികരിക്കാറുണ്ട്. കഴിഞ്ഞദിവസം തന്നെ നിരന്തരമായി വിമര്‍ശിക്കുന്ന ബിഗ് ബോസ് താരം ദയ അശ്വതിക്ക് നേരെ അമൃത പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇത് അമൃത തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
പിന്നാലെ ആ അഭിരാമി സുരേഷ് മറ്റൊരു വീഡിയോ കൂടി പങ്കുവെച്ചിരിക്കുകയാണ്. ഇതില്‍ ഇത്രയും കാലം പ്രതികരിക്കാതെ ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരിച്ചതിനെ കുറിച്ചും അഭിരാമി വ്യക്തമാക്കുന്നുണ്ട്. പിന്നാലെ തന്നെ വേദനിപ്പിച്ച മറ്റൊരു കാര്യത്തെക്കുറിച്ച് അഭിരാമി പറഞ്ഞു. കഴിഞ്ഞദിവസം അവര്‍ പങ്കുവെച്ച വീഡിയോയില്‍ അച്ഛന് മരിച്ചിട്ട് ദിവസങ്ങള്‍ അല്ലേ ആയുള്ളൂ , അപ്പോഴേക്കും അമൃത സുരേഷ് ഓണം സെലിബ്രേറ്റ് ചെയ്യുന്നു കഷ്ടം എന്ന് പറഞ്ഞു അശ്വതി വീഡിയോ പങ്കുവെച്ചിരുന്നു. ഇതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് അഭിരാമി ഇപ്പോള്‍.
Also readഎനിക്ക് 60 വയസ്സ് ആവാറായി പക്ഷേ, പ്രായം ഒരു നമ്പര്‍ മാത്രം; നടി ശാന്തി കൃഷ്ണ പറയുന്നു
വീഡിയോ കണ്ട ഉടനെ ഇത് പാടില്ല എന്ന് പറഞ്ഞുകൊണ്ട് അഭിരാമി കമന്റ് ചെയ്തു. അതിനുശേഷം അവര്‍ അത് ഡിലീറ്റ് ചെയ്തുവെന്നും അഭിരാമി പറഞ്ഞു . എന്നാല്‍ തെളിവ് തന്റെ പക്കല്‍ ഉണ്ടെന്നും അഭിരാമി പറയുന്നു.
അച്ഛന്റെ വേര്പാടിന് ശേഷം ഞങ്ങള്‍ മൂന്നു പേരും അനുഭവിയ്ക്കുന്ന അവസ്ഥ മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലെങ്കിലും അവര്‍ക്ക് മനസ്സിലാക്കാം. ഒരു എന്റര്‍ടൈന്‍മെന്റ് രംഗത്ത് നില്ക്കുന്ന ഞങ്ങള്‍ക്ക്, ജോലിയുടെ ഭാഗമായി ഇത്തരം ഷൂട്ടുകള്‍ ചെയ്യേണ്ടി വരും. അതു മനസ്സിലാക്കാതെ വ്യക്തിഹത്യ നടത്തുന്നത് സഹിക്കാന്‍ പറ്റില്ല എന്നാണ് അഭിരാമി പറയുന്നത്.