ഞാന്‍ മതം മാറിയിട്ടില്ല, വിവാഹജീവിതത്തില്‍ മതം ഒരു പ്രശ്‌നമേയല്ല, ഞങ്ങളിപ്പോഴും പ്രണയത്തില്‍, തുറന്നുപറഞ്ഞ് പ്രിയാമണി

133

നിറയെ ആരാധകരെ നേടിയെടുത്ത് തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സൂപ്പര്‍ നടിയാണ് പ്രിയാ മണി. ഇതിനോടകം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലെല്ലാം സാന്നിധ്യ മറിയിച്ച പ്രിയാമണി പാലക്കാട് സ്വദേശിനിയാണ്.

Advertisements

പരുത്തിവീരന്‍ എന്ന തമിഴ് ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ പ്രിയാ മണി മലയാളത്തില്‍ തിരക്കഥ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും നേടിയിട്ടുണ്ട്.

Also Read: പ്രണയം വീട്ടിലറിഞ്ഞപ്പോള്‍ പ്രശ്‌നമായി, ഞങ്ങള്‍ ചാടിക്കേറി വിവാഹം കഴിച്ചു, എന്റെ തീരുമാനം ശരിയായിരുന്നുവെന്ന് ഒടുവില്‍ അവര്‍ അംഗീകരിച്ചു, പ്രണയവിവാഹത്തെ കുറിച്ച് മനസ്സ് തുറന്ന് ചിപ്പി

മമ്മൂട്ടി മോഹന്‍ലാല്‍ പൃഥ്വിരാജ് അടക്കമുള്ള ഒട്ടുമിക്ക സൂപ്പര്‍താരങ്ങള്‍ക്കും ഒപ്പം പ്രിയാ മണി മലയാളത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ വിവാഹജീവിതം ആറാംവര്‍ഷത്തിലേക്ക് കടന്നതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് പ്രിയാമണി.

സോഷ്യല്‍മീഡിയയില്‍ ഭര്‍ത്താവ് മുസ്തഫയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് പ്രിയാമണി. ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായിട്ടാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. സിസിഎല്‍ മാച്ചിനിടെയായിരുന്നു മുസ്തഫയെ പ്രിയാമണി പരിചയപ്പെടുന്നത്.

Also Read: ഇന്ത്യ ചന്ദ്രനില്‍, ഞങ്ങള്‍ അഭിമാനം കൊണ്ട് ചന്ദ്രനുമുകളില്‍, ചാന്ദ്രയാന്‍ 3 ന്റെ വിജയത്തില്‍ ആശംസകളുമായി സിനിമാലോകം

മുസ്തഫ മറ്റൊരു മതവിശ്വാസിയാണ്. എന്നാല്‍ താന്‍ ഇപ്പോഴും ഹിന്ദുവാണെന്നും മതം മാറിയിട്ടില്ലെന്നും ഇടക്ക് താന്‍ അവരോടൊപ്പം കൂടി നോമ്പെടുക്കാറുണ്ടെന്നും എന്നുകരുതി താന്‍ മതംമാറിയെന്ന് കരുതരുതെന്നും പ്രിയാമണി മുമ്പൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Advertisement