പ്രണയം വീട്ടിലറിഞ്ഞപ്പോള്‍ പ്രശ്‌നമായി, ഞങ്ങള്‍ ചാടിക്കേറി വിവാഹം കഴിച്ചു, എന്റെ തീരുമാനം ശരിയായിരുന്നുവെന്ന് ഒടുവില്‍ അവര്‍ അംഗീകരിച്ചു, പ്രണയവിവാഹത്തെ കുറിച്ച് മനസ്സ് തുറന്ന് ചിപ്പി

1341

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ലോഹിതദാസിന്റെ രചനയില്‍ ഭരതന്‍ സംവിധാനം ചെയ്ത് 1993ല്‍ പുറത്തിറങ്ങിയ പാഥേയം ക്ലാസ്സിഹിറ്റ് എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് എത്തിര താരമാണ് ചിപ്പി. പിന്നീട് നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ നായികയായും സഹനടിയായും ഒക്കെ തിളങ്ങിയ താരത്തിന് ആരാധകരും ഏറെയാണ്.

Advertisements

നിര്‍മ്മാതാവായ രഞ്ജിത്തുമായുള്ള വിവാഹം ശേഷം അഭിനയരംഗത്ത് നിന്നും വിട്ടു നിന്ന ചിപ്പി ഇപ്പോള്‍ സാന്ത്വനം സീരിയലിലെ ദേവി എന്ന കഥാപാത്രമായി പ്രേക്ഷക പ്രശംസ നേടുകയാണ്. ചിപ്പിയുടെ ഭര്‍ത്താവും നിര്‍മാതാവുമായ രഞ്ജിത്ത് കൂടി പങ്കാളിയായി നിര്‍മ്മിക്കുന്ന സീരിയലാണിത്.

Also Read: ഇന്ത്യ ചന്ദ്രനില്‍, ഞങ്ങള്‍ അഭിമാനം കൊണ്ട് ചന്ദ്രനുമുകളില്‍, ചാന്ദ്രയാന്‍ 3 ന്റെ വിജയത്തില്‍ ആശംസകളുമായി സിനിമാലോകം

സീരിയലിലെ ചേടത്തിയമ്മയായ ദേവി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ചിപ്പിയാണ്. ചിപ്പിയും ഭര്‍ത്താവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സീരിയല്‍ റേറ്റിങ്ങിലും ഒന്നാമതാണ്. ഇപ്പോഴിതാ തന്റെ പ്രണയ വിവാഹത്തെ കുറിച്ച് ചിപ്പി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

ഞങ്ങള്‍ പരിചയപ്പെട്ടു, വിവാഹം കഴിച്ചു അത്രയേ ഉള്ളൂവെന്നും എങ്കിലും ഒരുപാട് കാലത്തെ പരിചയം ഉണ്ടായിരുന്നുവെന്നും തങ്ങള്‍ 96-97 കാലത്താണ് പരിചയപ്പെട്ടതെന്നും പ്രണയവും വിവാഹവുമെല്ലാം പെട്ടെന്ന് തന്നെയായിരുന്നുവെന്നും ചിപ്പി പറയുന്നു.

Also Read: 26ാമത്തെ വയസ്സില്‍ സൂപ്പര്‍സ്റ്റാറായ നടനാണ്, അദ്ദേഹത്തിന്റെ ശരീരമോ സൗന്ദര്യമോ ഒന്നുമല്ല ആരും നോക്കിയിട്ടില്ല, മോഹന്‍ലാലിനെ ബോഡിഷെയിം ചെയ്യുന്നവര്‍ക്ക് കിടിലന്‍ മറുപടിയുമായി വിനയ്‌ഫോര്‍ട്ട്

2001ല്‍ ആയിരുന്നു വിവാഹം. തങ്ങളുടെ ബന്ധം വീട്ടില്‍ അറിഞ്ഞപ്പോള്‍ വലിയ പ്രശ്‌നമായിരുന്നു. അദ്ദേഹത്തെ വീട്ടുകാര്‍ക്ക് അറിയില്ലായിരുന്നു. തങ്ങള്‍ ചാടിക്കേറി വിവാഹം കഴിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ലെന്നും വീട്ടില്‍ പ്രശ്‌നമാകും എന്ന് തോന്നിയപ്പോഴേക്കും തങ്ങള്‍ വിവാഹം കഴിച്ചുവെന്നും ചിപ്പി പറഞ്ഞു.

തന്റെ തീരുമാനം ശരിയായിരുന്നുവെന്ന് പിന്നീട് വീട്ടുകാര്‍ക്ക് മനസ്സിലായി. അധികം വൈകാതെ തന്നെ വീട്ടില്‍ അംഗീകരിച്ചുവെന്നും തങ്ങള്‍ ഒത്തിരി സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്നും അഭിനയ കാലത്തേക്കാള്‍ ഇപ്പോഴാണ് താന്‍ കൂടുതല്‍ ആക്ടീവായതെന്നും ചിപ്പി പറയുന്നു.

Advertisement