മലയാളത്തിന്റെ ക്ലാസ്സിക് സംവിധായകരില്‍ ഒരാളായ ശ്യാമപ്രസാദ് പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രമാക്കി സംവിധാനം ചെയ്ത് 2009 ല്‍ പുറത്തിറങ്ങിയ ഋതു എന്ന ചിത്രത്തിലുടെ മലയാള സിനിമയിലേക്ക് അരങ്ങേറിയ താരമാണ് വിനയ് ഫോര്‍ട്ട്.
തുടര്‍ന്ന് വില്ലനായും സഹനടനായും നായകനായും എല്ലാം വിനയ് തിളങ്ങി. ഇപ്പോഴിതാ സൈബര്‍ ബുള്ളിയിംഗിനെ കുറിച്ചും നടന്‍ മോഹന്‍ലാല്‍ നേരിടുന്ന ബോഡിഷെയിമിംഗിനെ കുറിച്ചും വിനയ് ഫോര്‍ട്ട് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
ഇന്ത്യ തന്നെ കണ്ട ഏറ്റവും വലിയ നടനാണ് മോഹന്‍ലാല്‍. ഇന്നത്തെ യുവതാരങ്ങള്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും 95ശതമാനം പേരും വലിയ രീതിയില്‍ പ്രചോദിക്കപ്പെടാന്‍ കാരണമായ ഈ മഹാനടന്‍ എത്രത്തോളം സുന്ദരനാണെന്ന് പറയാന്‍ കഴിയില്ലെന്നും 26ാമത്തെ വയസ്സിലാണ് അദ്ദേഹം സൂപ്പര്‍സ്റ്റാര്‍ ആയതെന്നും വിനയ് ഫോര്‍ട്ട് പറയുന്നു.
മുപ്പതാമത്തെ വയസ്സിനുള്ളില്‍ മറ്റൊരു നടനും ചെയ്യാത്ത അതിഗംഭീരമായ സിനിമകള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ശരീരമോ സൗന്ദര്യമോ ഒന്നുമല്ല ആരും നോക്കിയതെന്നും അതൊക്കെ മോഹന്‍ലാല്‍ എന്ന മഹാനടന്റെ മികവാണെന്നും വിനയ് ഫോര്‍ട്ട് പറയുന്നു.
തനിക്ക് മലയാള സിനിമ എന്നത് സോഷ്യല്‍മീഡിയയില്‍ കാണുന്ന ബോഡി ഷെയ്മിംഗ് ക്രാപ്പ് അല്ല. ഒരു മഹാനടന്‍ ജീവിക്കുന്ന ഇന്‍ഡസ്ട്രിയില്‍ ഒരു നല്ല നടനാവാന്‍ ആഗ്രഹിക്കുന്ന ആളാണ് താനെന്നും ഈ ബോഡിഷെയ്മിംഗ് ഒക്കെ തനിക്ക് വലിയൊരു കോമഡിയാണെന്നും വിനയ് ഫോര്‍ട്ട് പറയുന്നു.